യുവശാസ്ത്രജ്ഞനുമായി വിവാഹം ഉറപ്പിച്ചിട്ടും നടന്നില്ല; നടി ശ്രീവിദ്യയുടെ പ്രണയത്തെ കുറിച്ച് ജോണ്‍ പോൾ

മലയാള സിനിമയ്ക്ക് വീണ്ടുമൊരു നഷ്ടം. നൂറ് കണക്കിന് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ എഴുത്തുകാരന്‍ ജോണ്‍ പോള്‍ വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരത്തിന്റെ വിയോഗം. മലയാള സിനിമയ്ക്ക് ജോണ്‍ പോള്‍ നല്‍കിയ സംഭാവനകളിലൂടെ അദ്ദേഹം ഇനിയും ജീവിക്കുമെന്ന് പറയുകയാണ് ആരാധകര്‍. അതേ സമയം സഫാരി ചാനലിലൂടെ ജോണ്‍ പോള്‍ വെളിപ്പെടുത്തിയ ചില കഥകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

മുന്‍പൊരിക്കല്‍ നടി ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തെ കുറിച്ച് താരം സംസാരിച്ചിരുന്നു. കമല്‍ ഹാസന്‍ അടക്കമുള്ളവരുമായി ശ്രീവിദ്യയ്ക്ക് ഉണ്ടായിരുന്ന പ്രണയത്തെ പറ്റിയും മറ്റുമൊക്കെയാണ് ജോണ്‍ പോള്‍ പറഞ്ഞത്. താരത്തിന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

കമല്‍ ഹാസനുമായിട്ടുള്ള ബന്ധത്തിന്റെ പേരിലാണ് ശ്രീവിദ്യ കൂടുതലായും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്

നടന്‍ കമല്‍ ഹാസനുമായിട്ടുള്ള ബന്ധത്തിന്റെ പേരിലാണ് ശ്രീവിദ്യ കൂടുതലായും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. എന്നാല്‍ അദ്ദേഹത്തോട് ആയിരുന്നില്ല ശ്രീവിദ്യയുടെ പ്രണയമെന്നാണ് തിരക്കഥാകൃത്തായ ജോണ്‍ പോള്‍ പറഞ്ഞത്. 'ശ്രീവിദ്യയുടേത് കലാപാരമ്പര്യമുള്ള കുടുംബമാണ്. പ്രശസ്ത സംഗീതജ്ഞ എംഎല്‍ വസന്തകുമാരിയുടെയും ഹാസ്യ താരമായ ആര്‍ കൃഷ്ണമൂര്‍ത്തിയുടെയും മകളായാണ് ശ്രീവിദ്യ ജനിച്ചത്. കുട്ടിക്കാലം മുതല്‍ക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു.

 യുവ ശസ്ത്രഞ്ജനുമായുള്ള ശ്രീവിദ്യയുടെ വിവാഹം നടക്കാതെ പോയി

ശ്രീവിദ്യയുടെ ചെറുപ്പത്തില്‍ തന്നെ അച്ഛന് സുഖമില്ലാത്തത് കൊണ്ട് കുടുംബത്തിന്റെ ഉത്തരവാദിത്തം അമ്മയിലായി. ഇതോടെ മകള്‍ക്ക് മുലപ്പാല്‍ കൊടുക്കാന്‍ പോലും സമയമില്ലാത്ത തിരക്കിലായി വസന്തകുമാരി. പിന്നെ പ്രണയത്തെ കുറിച്ച് പറയുകയാണെങ്കില്‍ ശ്രീവിദ്യയെ മാറ്റി നിര്‍ത്തി പറയാന്‍ സാധിക്കില്ല. അമേരിക്കയില്‍ ഗവേഷണം നടത്തിയിരുന്ന യുവ ശസ്ത്രഞ്ജനുമായി ശ്രീവിദ്യയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഒരു ബ്രാഹ്മണ സമൂഹത്തില്‍ കന്യാദാനം നടത്തുന്നതിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ആ വിവാഹം നടക്കാതെ പോയി.

ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഭരതനോടായിരുന്നു

13-ാമത്തെ വയസില്‍ ബാലനടിയായിട്ടാണ് ശ്രീവിദ്യ സിനിമയിലേക്ക് എത്തുന്നത്. തിരുവുള്‍ ചൊല്‍വര്‍ എന്ന തമിഴ് സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. ദേഹീദേഹങ്ങളെ ലയിപ്പിച്ചു കൊണ്ട് ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഭരതനോടായിരുന്നു. സിനിമാ ചിത്രീകരണത്തിനിടയില്‍ ഇരുവരും പാട്ട് പാടുകയും ആ നിമിഷങ്ങള്‍ ആസ്വദിക്കുകയും ചെയ്യുമായിരുന്നു. വിവാഹത്തില്‍ എത്തില്ലെന്ന് അറിഞ്ഞിട്ടും അന്യോന്യം ഇരുവരും പ്രണയിച്ചു.

ജോര്‍ജ് തോമസിന്റെ ബന്ധുക്കളുടെ പ്രീതിയ്ക്ക് വേണ്ടി ക്രിസ്ത്യന്‍ യുവതിയാവാനും ശ്രമിച്ചു

മധു സംവിധാനം ചെയ്ത തീക്കനല്‍ എന്ന ചിത്രം ശ്രീവിദ്യയുടെ കരിയറില്‍ മറ്റൊരു വഴിത്തിരിവായി. ആ സിനിമയുടെ നിര്‍മാണ നിര്‍വഹണം നടത്തിയിരുന്നത് ജോര്‍ജ് തോമസ് എന്ന ചെറുപ്പക്കാരനാണ്. അദ്ദേഹവുമായി ശ്രീവിദ്യയ്ക്ക് തോന്നിയ സൗഹൃദം പ്രണയമാണെന്ന് കരുതി. ഒരുമിച്ചൊരു ജീവിതം കിട്ടുമെന്ന മോഹത്തിലേക്ക് എത്തി. ജോര്‍ജ് തോമസിന്റെ ബന്ധുക്കളുടെ പ്രീതിയ്ക്ക് വേണ്ടി ക്രിസ്ത്യന്‍ യുവതിയാവാനും ശ്രമിച്ചു. മാമ്മോദീസ മുങ്ങി, അവര്‍ വിവാഹിതരായി.

Recommended Video

ജോൺപോൾ വിടപറഞ്ഞ ഉടനെ ആശുപത്രിയിൽ ഓടിയെത്തിയ മമ്മൂക്ക, ദൃശ്യങ്ങൾ
വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച് വീട്ടമ്മയായി ഒതുങ്ങി ജീവിക്കാനായിരുന്നു ശ്രീവിദ്യയ്ക്ക് താല്‍പ്പര്യം

വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച് വീട്ടമ്മയായി ഒതുങ്ങി ജീവിക്കാനായിരുന്നു ശ്രീവിദ്യയ്ക്ക് താല്‍പ്പര്യം. എന്നാല്‍ ചെന്നെത്തിയ വീട്ടില്‍ അഭിനയത്തിലൂടെയുള്ള സാമ്പത്തികം ആവശ്യമാണെന്ന് മനസിലായതോടെ വീണ്ടും അഭിനയത്തിലേക്ക് ശ്രീവിദ്യ തിരിച്ച് വന്നു. ഇതിനിടെ തെറ്റിദ്ധാരണകളുമായി ശ്രീവിദ്യ മധുവുമായി പിണങ്ങി. ഇനി അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലെന്ന് നടി ശാഠ്യം പിടിച്ചു. ഇരുവരും ഒരുമിച്ച് അഭിനയിച്ച് തുടങ്ങിയ സിനിമകളില്‍ ഇരുവര്‍ക്കും ഡ്യൂപ്പിനെ വെച്ച് അഭിനയിപ്പിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X