വാടക വീട്ടില്‍ കിടക്കുന്നതിന് ലജ്ജയില്ല; എഴുപതാം വയസിലും സിനിമ സാമ്പത്തികമായി കണ്ടിട്ടില്ലെന്ന് ജോണ്‍ പോള്‍

മലയാള സിനിമയിലെ തിരക്കഥകള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കി സൂപ്പര്‍ഹിറ്റ് സിനിമയൊരുക്കിയ ജോണ്‍ പോള്‍ അന്തരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് ഉച്ചയ്ക്കായിരുന്നു താരത്തിന്റെ വിയോഗം. താരരാജാക്കന്മാര്‍ മുതല്‍ സിനിമാ ലോകം ഒന്നടങ്കം ജോണ്‍ പോളിന്റെ വേര്‍പാടുണ്ടാക്കിയ വേദന പങ്കുവെച്ച് എത്തിയിരിക്കുകയാണ്. അടുത്തിടെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചതിനെ പറ്റിയാണ് നടി മഞ്ജു വാര്യര്‍ കുറിച്ചത്.

അതേ സമയം സിനിമാ ജാഡകളോ ആഢംബരങ്ങളോ ഒന്നും ആഗ്രഹിക്കാത്ത വ്യക്തിയായിരുന്നു ജോണ്‍ പോള്‍. സ്വന്തമായി വീടില്ലെങ്കിലും വാടാക വീട്ടില്‍ കഴിയുന്നത് നാണക്കേടായി തോന്നിയിട്ടില്ലെന്ന് അദ്ദേഹം മുന്‍പ് പറഞ്ഞിട്ടുണ്ട്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമയില്‍ നിന്ന് മാറി നിന്നതിനെ പറ്റിയും സ്വന്തമായി വീടില്ലാത്തതിനെ കുറിച്ചുമൊക്കെ ജോണ്‍ പോള്‍ വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകളിങ്ങനെ..

എഴുപതാം വയസ്സില്‍ ഒരു വാടക വീട്ടില്‍ കഴിയുന്നു എന്ന് പറയുന്നതില്‍ ഒരു കുറ്റബോധമോ ലജ്ജയോ ഇല്ല

'പലരും തിരക്കഥാ ചര്‍ച്ചകള്‍ക്കായി വരുമായിരുന്നു. നമുക്കു പറ്റിയ വിഷയങ്ങളല്ലാതിരുന്നതിനാല്‍ ഒഴിവാക്കി. സിനിമ സാമ്പത്തികം ഉണ്ടാക്കാനുള്ള ഒരു കുറുക്കുവഴിയായി ഞാന്‍ കണ്ടിട്ടില്ല. ഇത്രയും സിനിമകള്‍ ചെയ്തിട്ടും ഈ എഴുപതാം വയസ്സില്‍ ഒരു വാടക വീട്ടില്‍ കഴിയുന്നു എന്ന് പറയുന്നതില്‍ ഒരു കുറ്റബോധമോ ലജ്ജയോ തനിക്കില്ലെന്നാണ്' താരം പറഞ്ഞത്. .

 ഉപജീവനത്തെ കുറിച്ച് പേടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജോണ്‍ പോള്‍ നല്‍കിയ മറുപടി

ഉപജീവനത്തെ കുറിച്ച് പേടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജോണ്‍ പോള്‍ നല്‍കിയ മറുപടിയിങ്ങനെ..

'നമ്മളെ മറ്റൊന്നിനും കൊള്ളതാകുമ്പോഴല്ലേ അത്തരം പേടിയുടെ ആവശ്യമുള്ളു. സിനിമ ഇല്ലാതായപ്പോള്‍ ഞാന്‍ മാധ്യമ പ്രവര്‍ത്തനത്തിലേക്കും അധ്യാപനത്തിലേക്കും തിരിഞ്ഞു. എത്രയോ പുസ്തകങ്ങള്‍ എഴുതി. സിനിമയില്‍ എഴുതിയതിനേക്കാള്‍ എത്രയോ ഇരട്ടി ഈ കാലത്ത് ഞാന്‍ മറ്റ് വിഷയങ്ങളെ കുറിച്ച് എഴുതി. ഞാന്‍ ജീവിതം തന്നെയാണ് എഴുതിപോന്നത്. അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടും ജീവിച്ച് പോകാമെന്ന് എനിക്ക് മനസിലായി' എന്നും ജോണ്‍ പോള്‍ പറയുന്നു.

സിനിമ എന്നില്‍ നിന്ന് മാറി നിന്നപ്പോള്‍ ഞാന്‍ ശൂന്യതയിലേക്ക് അല്ല പോയത്

മലയാള സിനിമയില്‍ നിന്നും നീണ്ടൊരു അവധി എടുത്ത് ജോണ്‍ പോള്‍ മാറി നിന്നത് എന്തിനാണ് എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞിരുന്നു. 'ഞാന്‍ സംസ്‌കാരിക ജീവിതം തുടങ്ങുന്നത് സിനിമയില്‍ നിന്നല്ല. എഴുത്തിന്റെ വഴിയില്‍ എങ്ങോ ഞാന്‍ ചെന്ന് പെട്ട ഇടമാണ് സിനിമ. പേന കൈയ്യിലെടുത്തത് സിനിമയ്ക്ക് വേണ്ടി മാത്രമായിരുന്നില്ലെന്നാണ് താരം പറഞ്ഞത്. അതുകൊണ്ട് സിനിമ എന്നില്‍ നിന്ന് മാറി നിന്നപ്പോള്‍ ഞാന്‍ ശൂന്യതയിലേക്ക് അല്ല പോയതെന്നും താരം പറഞ്ഞു.

Recommended Video

ജോൺ പോളിനെ അവസാനമായി കാണാൻ എത്തിയ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ | Filmibeata Malayalam
ജോണ്‍ പോള്‍ നൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്

2009 ല്‍ വിജി തമ്പിയ്ക്ക് വേണ്ടി എഴുതിയ നമ്മള്‍ തമ്മില്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ജോണ്‍ പോള്‍ സിനിമയില്‍ നിന്നും മാറി നിന്നത്. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലൂടെ തിരിച്ച് വന്നു. വിനയാകന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണിത്. മലയാളത്തിലെ പ്രഗല്‍ഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവര്‍ത്തിച്ച ജോണ്‍ പോള്‍ നൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

More from Filmibeat

Read more about: john paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X