twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വി! വില്ലത്തരത്തിന്‍റെ മൂര്‍ത്തീരൂപമായെത്തി ഞെട്ടിച്ച താരങ്ങള്‍!

    |

    Recommended Video

    നായകനായും വില്ലനായും തിളങ്ങിയ യുവനായകന്മാർ | filmibeat Malayalam

    നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പല താരങ്ങളും മടിക്കാറുണ്ട്. പൊതുവെ സല്‍പുരുഷനായി സ്‌ക്രീനിലേക്കെത്തുന്നവര്‍ വില്ലത്തരത്തിന്‍രെ മൂര്‍ത്തീരൂപമായി എത്തിയാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന ആശങ്കയാണ് പലരെയും അലട്ടാറുള്ളത്. നെഗറ്റീവ് അപ്രോച്ചുള്ള കഥാപാത്രത്തെ സ്വീകരിക്കാനായി പലരും വിമുഖത കാണിക്കാറുണ്ട്. അഭിനയപ്രാധാന്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്ന താരങ്ങള്‍ അത്തരത്തിലുള്ള കഥാപാത്രങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. നായകനായും വില്ലനായും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നിരവധി താരങ്ങള്‍ മലയാളത്തിലുണ്ട്.

    മോഹന്‍ലാലിന്‍റെ അന്നത്തെ ഉത്തരം ഇന്ന് ടൊവിനോ തോമസിന്‍റെ സിനിമ! ഇത് കിടുക്കുമെന്ന് ആരാധകര്‍! കാണൂ!മോഹന്‍ലാലിന്‍റെ അന്നത്തെ ഉത്തരം ഇന്ന് ടൊവിനോ തോമസിന്‍റെ സിനിമ! ഇത് കിടുക്കുമെന്ന് ആരാധകര്‍! കാണൂ!

    ഏത് തരത്തിലുള്ള വേഷമായാലും ആ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരങ്ങള്‍ മുന്നേറാറുള്ളത്. വില്ലനായി തുടക്കം കുറിച്ച് പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ താരങ്ങളും കുറവല്ല. യുവതാരങ്ങളില്‍ പലരും വില്ലന്‍ കഥാപാത്രങ്ങളേയും സ്വീകരിച്ചാണ് മുന്നേറുന്നത്. ഫഹദ് ഫാസിലും ടൊവിനോ തോമസുമൊക്കെ ഇത്തരത്തില്‍ വില്ലന്‍ വേഷങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടവരാണ്. ഫഹദ് ഫാസില്‍ വില്ലനായെത്തിയ കുമ്പളങ്ങി നൈറ്റ്‌സ് അടുത്തിടെയായിരുന്നു റിലീസ് ചെയ്തത്. നെഗറ്റീവ് കഥാപാത്രവുമായുള്ള താരപുത്രന്റെ വരവിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ഫഹദ് മാത്രമല്ല നേരത്തെയും നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയവര്‍ നിരവധിയാണ്. നായകനായും വില്ലനായും തിളങ്ങിയ താരങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മുടിയന്റെ പ്രണയിനി വീട്ടിലേക്കെത്തുന്നു! അതിഥിയെ കണ്ട് ഞെട്ടിയ ബാലുവും സംഘവും! വീഡിയോ വൈറല്‍!മുടിയന്റെ പ്രണയിനി വീട്ടിലേക്കെത്തുന്നു! അതിഥിയെ കണ്ട് ഞെട്ടിയ ബാലുവും സംഘവും! വീഡിയോ വൈറല്‍!

     മമ്മൂട്ടി

    മമ്മൂട്ടി

    വില്ലനായി തുടക്കം കുറിച്ചയാളാണ് മമ്മൂട്ടി. വക്കീലായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. വില്ലത്തരത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട് മെഗാസ്റ്റാര്‍. 1993 ല്‍ മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത് വിധേയനിലൂടെയായിരുന്നു. ഭാസ്‌കര പട്ടേലര്‍ എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് തുടങ്ങിയ സിനിമകളിലും അദ്ദേഹം നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

    മോഹന്‍ലാല്‍

    മോഹന്‍ലാല്‍

    മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായാണ് മോഹന്‍ലാലിനെ നമ്മള്‍ ആദ്യം കണ്ടത്. വില്ലത്തരമുള്ള കഥാപാത്രവുമായാണ് താരം തുടക്കം കുറിച്ചത്. തിരനോട്ടത്തിലാണ് ആദ്യം അഭിനയിച്ചിരുന്നതെങ്കിലും സിനിമ പുറംലോകം കണ്ടിരുന്നില്ല. ശങ്കറും പൂര്‍ണ്ണിമയും നായികനായകന്‍മാരായെത്തിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ വേഷത്തിന് പുറമെ മറ്റ് സിനിമകളിലും അദ്ദേഹം നെഗറ്റീവ് കഥാപാത്രമായി എത്തിയിരുന്നു. 1984 ല്‍ റിലീസ് ചെയ്ത ഉയരങ്ങളില്‍ എന്ന സിനിമയിലും താരം വില്ലനായാണ് എത്തിയത്.

    സുരേഷ് ഗോപി

    സുരേഷ് ഗോപി

    പോലീസ് വേഷങ്ങളിലൂടെ മാത്രമല്ല വില്ലനായും നിറഞ്ഞ കൈയ്യടി ഏറ്റുവാങ്ങിയിട്ടുണ്ട് സുരേഷ് ഗോപി. സഹനടനായും വില്ലനായുമാണ് അദ്ദേഹം തുടക്കം കുറിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ശേഖരന്‍ കുട്ടിയേയും വിക്രമിനൊപ്പമെത്തിയ ഡോക്ടര്‍ വാസുദേവനെയുമൊന്നും ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. ആക്ഷനും വില്ലത്തരവും ഒരുപോരെ തനിക്ക് വഴങ്ങുമെന്ന് തെലിയിച്ച താരം കൂടിയാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളുമായി താരമെത്തിയാല്‍പ്പിന്നെ ആരാധകര്‍ക്ക് അത് തന്നെ ധാരാളമെന്നതായിരുന്നു ഒരുകാലത്തെ അവസ്ഥ.

    പൃഥ്വിരാജ്

    പൃഥ്വിരാജ്

    അച്ഛനും അമ്മയ്ക്കും ചേട്ടനും പിന്നാലെയാണ് ഈ താരപുത്രന്‍ എത്തിയത്. നായകനായി മാത്രമല്ല വില്ലനായും താന്‍ തിളങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തുകയെന്നതാണ് ഈ താരത്തിന്റെ നിലപാട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസിലെ വില്ലന്‍ വേഷവും കനാ കണ്ടേനിലെ വില്ലത്തരവുമൊന്നും ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. കാവ്യ തലൈവന്‍, നാം ശബാന തുടങ്ങിയ സിനിമകളിലും താരം നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

    കുഞ്ചാക്കോ ബോബന്‍

    കുഞ്ചാക്കോ ബോബന്‍

    ചോക്ലേറ്റ് കഥാപാത്രങ്ങള്‍ മാത്രമല്ല നല്ലൊന്നാന്തരം വില്ലനായും എത്തിയിട്ടുണ്ട് കുഞ്ചാക്കോ ബോബന്‍. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിലൂടെയായിരുന്നു ചാക്കോച്ചന്‍ നെഗറ്റീവ് കഥാപാത്രമായെത്തിയത്. സീനിയേഴ്‌സ്, ഹൗ ഓള്‍ഡ് ആര്‍ യൂ, സ്പാനിഷ് മസാല, ചിറകൊടിഞ്ഞ കിനാവുകള്‍ തുടങ്ങിയ സിനിമകളിലും താരം നെഗറ്റീവ് കഥാപാത്രമായാണ് എത്തിയത്.

     ജയസൂര്യ

    ജയസൂര്യ

    വില്ലത്തരമായാലും നായകനായാലും അത് തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചിട്ടുണ്ട് ജസൂര്യ. ക്ലാസ്‌മേറ്റ്‌സ്, അറബിക്കഥ, കംഗാരു, ഗുലുമാല്‍, ഇയ്യോബിന്‍രെ പുസ്തകം തുടങ്ങിയ സിനിമകളില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഇയ്യോബിന്‍രെ പുസ്തകത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് താരം ഞെട്ടിച്ചത്. മികച്ച കൈയ്യടിയായിരുന്നു അന്ന് താരത്തിന് ലഭിച്ചത്.

     ഫഹദ് ഫാസില്‍

    ഫഹദ് ഫാസില്‍

    ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്തിലൂടെയാണ് ഫഹദ് ഫാസില്‍ അഭിനയം തുടങ്ങിയത്. അഭിനയിക്കാനറിയില്ലെന്നും സിനിമാഭാവിയില്ലെന്നുമായിരുന്നു അന്ന് താരപുത്രനെക്കുറിച്ചുള്ള വിലയിരുത്തല്‍. ചെറിയൊരു ഇടവേളയ്ക്ക് ശേഷം താരത്തിന്റെ ഒന്നൊന്നര വരവായിരുന്നു. ഇന്നിപ്പോള്‍ മലയാള സിനിമയെ അടക്കി ഭരിക്കാനുള്ള നിലയിലേക്ക് താരം വളര്‍ന്നിരിക്കുകയാണ്. ചാപ്പാ കുരിശ്, 22 ഫീമെയില്‍ കോട്ടയം, കുമ്പളങ്ങി നൈറ്റസ് തുടങ്ങിയ സിനിമകളിലെ പ്രകടനം ഇതിനുത്തമ ഉദാഹരണമാണ്.

    നിവിന്‍ പോളി

    നിവിന്‍ പോളി

    ആഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയാ. ശ്യാമപ്രസാദ് ചിത്രമായ ഇവിടെ തുടങ്ങിയ സിനിമകളിലാണ് നിവിന്‍ പോളി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത്. പൊതുവെ റൊമാന്റിക് കഥാപാത്രങ്ങളായും ആക്ഷന്‍ ഹീറോയായുമെത്തുന്ന താരത്തിന്റെ വേറിട്ട വരവായിരുന്നു ഇത്.

    ആസിഫ് അലി

    ആസിഫ് അലി

    മോഹന്‍ലാലിനെയും മമ്മൂട്ടിയേയും പോലെ വില്ലത്തരവുമായാണ് ആസിഫ് അലിയും എത്തിയത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയായിരുന്നു ആ വരവ്. അപൂര്‍വ്വരാഗം, ഓര്‍ഡിനറി തുടങ്ങിയ സിനിമകളില്‍ നെഗറ്റീവ് കഥാപാത്രങ്ങളേയാണ് താരം അവതരിപ്പിച്ചത്.

    ടൊവിനോ തോമസ്

    ടൊവിനോ തോമസ്

    ടൊവിനോ തോമസിന്റെ തുടക്കവും വില്ലനായിട്ടായിരുന്നു. മോഡിലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതല്‍ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എബിസിഡി, സ്‌റ്റൈല്‍, മാരി 2 ഈ സിനിമകളിലെല്ലാം വില്ലത്തരവുമായാണ് താരമെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്.

    English summary
    When Lead Actors Shined In Negative Roles!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X