എത്ര ദിവസം ആ കുട്ടിക്ക് ഇരിക്കാൻ പറ്റും, ഇത്രയും പ്രശ്നമുണ്ടായിട്ടും ഒരു വാക്ക് മഞ്ജു പറഞ്ഞില്ല: ലീല പണിക്കർ

തുട‌രെ സിനിമകളുമായി കരിയറിൽ സജീവമാണ് നടി മഞ്ജു വാര്യർ. മലയാളത്തേക്കാൾ തമിഴിലാണ് നടി ഇന്ന് കൂടുതൽ സജീവം. സൂപ്പർതാര പദവിയുള്ള മഞ്ജുവിന് കരിയറിൽ എപ്പോഴും ആരാധകരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. വർഷങ്ങളുടെ ഇടവേള അവസാനിപ്പിച്ച് മഞ്ജു തിരിച്ച് വന്നപ്പോൾ ആരാധകർ ആഘോഷമാക്കി. പ്രേക്ഷകരുടെ തന്റെ സ്ഥാനം നഷ്ടപ്പെട്ട് പോയി എന്ന് മഞ്ജു സ്വയം കരുതിയിരുന്നത്. തിരിച്ച് വരവിൽ ഈ ആശങ്ക മഞ്ജുവിനുണ്ടായിരുന്നു. എന്നാൽ പ്രിയ നടിക്ക് വലിയ വരവേൽപ്പാണ് തിരിച്ച് വരവിൽ ലഭിച്ചത്.

നടൻ ദിലീപുമായുള്ള വിവാഹ ശേഷമാണ് മഞ്ജു അഭിനയ രം​ഗം വിട്ടത്. സിനിമാ ലോകത്തെയും പ്രേക്ഷകരെയും വിഷമിപ്പിച്ച തീരുമാനം അന്ന് മഞ്ജു വാര്യരെടുത്തു. അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണെന്ന് നടി തീരുമാനിക്കുന്നത് കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്താണ്. മഞ്ജുവിനെ പ്രധാന കഥാപാത്രമാക്കി ഫിലിം മേക്കേർസ് സിനിമകളുമായി മുന്നോട്ട് വരുന്ന ഘട്ടം. ഒരു പക്ഷെ അന്ന് കരിയറിൽ തുടർന്നിരുന്നെങ്കിൽ ഒട്ടേറെ അവിസ്മരണീയ കഥാപാത്രങ്ങൾ മഞ്ജുവിന് ലഭിച്ചേനെ.

Leela Panicker

മഞ്ജു-ദിലീപ് വിവാഹത്തെക്കുറിച്ച് നടി ലീല പണിക്കർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. "ഇത്രയും പ്രശ്നങ്ങൾ വന്നിട്ട് എന്തെങ്കിലും ഒരു വാക്ക് ആ കുട്ടി പറഞ്ഞ് അതൊരു ചർച്ചയ്ക്ക് വിധേയമാക്കിയോ. ഇല്ല. മാനം മര്യാദയോടെ വന്നു. ദിലീപിനെ വിവാ​​ഹം ചെയ്യുന്ന കാര്യം സൂര്യ കൃഷ്ണമൂർത്തിയാണ് എന്നെ വിളിച്ച് പറഞ്ഞത്. അയ്യോ, ഭയങ്കര ആർട്ടിസ്റ്റാണന്ന് ഞാൻ പറഞ്ഞു"

"ഇനി അഭിനയിക്കില്ലെന്ന് കേട്ടപ്പോൾ അത് കഷ്‌ടമായിപ്പോയി എത്ര ദിവസം ആ കുട്ടിക്ക് ഇരിക്കാൻ പറ്റും. അഭിനയിക്കാതിരിക്കാൻ പറ്റില്ല, അത്രയ്ക്ക് കഴിവുള്ളയാളാണ് ആ കുട്ടി എന്ന് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. എന്റെ ഏറ്റവും വലിയ ആ​ഗ്രഹം മഞ്ജുവിന്റെ കൂടെ ഒരു റോൾ അഭിനയിക്കണമെന്നതെന്ന് ഞാനും പറഞ്ഞു," ലീല പണിക്കരുടെ വാക്കുകളിങ്ങനെ. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.

Manju Warrier  Dileep

മിസ്റ്റർ എക്സ് ആണ് മഞ്ജുവിന്റെ അടുത്ത റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ആര്യ, ​ഗൗതം കാർത്തിക്, ശരത് കുമാർ എന്നിവരാണ് മിസ്റ്റർ എക്സിൽ മഞ്ജുവിനൊപ്പം പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. എമ്പുരാന് ശേഷം മഞ്ജുവിന്റെ പുതിയ മലയാളം പ്രൊജക്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

എമ്പുരാൻ റിലീസ് ചെയ്യുന്നതിന് മുമ്പ് മലയാളത്തിൽ തുടരെ പരാജയങ്ങളായിരുന്നു മഞ്ജുവിന്. ഇക്കാരണത്താൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ മഞ്ജു വാര്യർ ശ്രദ്ധാലുവാണിപ്പോൾ. സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തരംഗം സൃഷ്ടിച്ച പഴയ മഞ്ജുവിനെയാണ് ആരാധകർക്ക് ഇപ്പോഴും ഇഷ്ടം. തിരിച്ച് വരവിൽ ഇത്തരം സിനിമകൾ വിരളമായേ നടിക്ക് ലഭിച്ചിട്ടുള്ളൂ.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X