മാളികകൾ നഷ്‌ടപ്പെട്ടു, ആഭരണങ്ങളും വെള്ളിപാത്രങ്ങളും സഹായികൾ കൈക്കലാക്കി; താരറാണിക്കുണ്ടായ വീഴ്ച
സിനിമാ ലോകത്തിന് എന്നും വലിയ പാഠമാണ് അന്തരിച്ച നടി സാവിത്രിയുടെ ജീവിതം. തെലുങ്ക്. തമിഴ് സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത നായിക നടിയായിരുന്നു ഒരു കാലത്ത് സാവിത്രി. ജീവിതത്തിൽ പല പ്രതിസന്ധികളും സാവിത്രിക്ക് നേരിടേണ്ടി വന്നു. നടൻ ജെമിനി ഗണേശനെയാണ് സാവത്രി വിവാഹം ചെയ്തത്. ഈ ബന്ധം തകർന്നത് സാവിത്രിയെ ഏറെ ബാധിച്ചു. ഭർത്താവുമായി അകന്ന സാവിത്രി പിന്നീട് മദ്യത്തിൽ അഭയം തേടി. കടുത്ത മദ്യപാനിയായി മാറിയ സാവിത്രിയുടെ കരിയർ തകർന്നു.
സമ്പത്ത് നഷ്ടപ്പെട്ടു. ഇതേക്കുറിച്ച് സാവിത്രിയുടെ ജീവിതത്തെ അടുത്തറിഞ്ഞ നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജെമിനി ഗണേശനും സാവിത്രിയക്കയും അകന്നു. ഇതിനിടെ സാവിത്രിയക്കയുടെ അമ്മ മരിച്ചു. ഇതാണ് പറ്റിയ സാഹചര്യം എന്ന് മനസിലാക്കിയ പെരിയപ്പയും പെരിയമ്മയും സാവിത്രിയുമായി അടുത്തു. വീട്ടിൽ ആധിപത്യം സ്ഥാപിച്ചു. ജെമിനി ഗണേശനെ സാവിത്രിയിൽ നിന്നും അകറ്റി.

അപ്പോഴേക്കും സാവിത്രിക്ക് താനെന്ന ഈഗോ വന്നു. ഇതിനിടെയാണ് അവരുടെ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ് നടക്കുന്നത്. ജെമിനി ഗണേശനൊപ്പമായിരുന്നപ്പോൾ സാവിത്രിയുടെ സാമ്പത്തിക കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധ കൊടുക്കുമായിരുന്നു. എന്നാൽ അദ്ദേഹം പോയ ശേഷം സമ്പാദിച്ചതെല്ലാം സാവിത്രി വീട്ടിൽ പണമായും ആഭരണങ്ങളായും സൂക്ഷിച്ചു.
സാവിത്രിയുടെ കൈയിൽ കൃത്യമായി ഇതിന്റെ രേഖകളൊന്നും ഉണ്ടായിരുന്നില്ല. സമ്പാദ്യങ്ങൾ ഇൻകം ടാസ്ക് വകുപ്പ് കൊണ്ട് പോയി. പിഴ കനത്തു. അതിൽ നിന്നും പുറത്ത് കടക്കാൻ സാവിത്രിക്ക് കഴിഞ്ഞില്ല. സാവിത്രിയുടെ കൈയിലുണ്ടായിരുന്നത് സാധാരണ വൈരക്കല്ലുകൾ അല്ല. ഫസ്റ്റ് ക്ലാസ് ആഭരണങ്ങളാണ്. അക്കാര്യത്തിൽ അവർക്ക് നല്ല അഭിരുചിയുണ്ടായിരുന്നു. ഒരിക്കൽ സ്വർണത്തിൽ കൊലുസ് പണിതു. കൊലുസ് മാത്രം സ്വർണത്തിൽ പണിയരുതെന്ന് എന്റെ അമ്മ പറഞ്ഞതാണ്. എന്നാൽ സാവിത്രി കേട്ടില്ല.

മകളെ വിവാഹം കഴിച്ചയക്കുന്ന സമയമായപ്പോഴേക്കും സാവിത്രിക്ക് സാമ്പത്തിക ബുദ്ധിമുട്ട് വന്നു, അക്കയുടെ കഴുത്തിൽ ഒരു നെക്ലേസ് പോലുമില്ലായിരുന്നു. സാവിത്രി ജെമിനി ഗണേശിനോട് ഉപദേശങ്ങൾ ചോദിക്കും. എന്നാൽ ഇവയ്ക്ക് വിപരീതമാണ് ചെയ്യുക. ഇതിന്റെ പേരിൽ അവർക്കിടയിൽ ഒരുപാട് വഴക്കുണ്ടായി.
സിനിമാ നിർമാണവും സംവിധാനവും സാവിത്രിക്ക് സാമ്പത്തിക നഷ്ടങ്ങളുണ്ടാക്കിയെന്നും താമസിച്ച മാളിക വിൽക്കേണ്ടി വന്നെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. ആ വീട്ടിലെ സാധനങ്ങലെല്ലാം പലയിടത്തേക്കും മാറ്റും. മാർബിൾ പ്രതിമകളെല്ലാം ഇറ്റലിയിൽ നിന്ന് കൊണ്ട് വന്നതായിരുന്നു. ഇവയെല്ലാം പിന്നീട് നഷ്ടപ്പെട്ടു. മദ്യപാനം കടുത്തപ്പോൾ മൂന്ന് വീടുകളിലൊന്ന് വിൽക്കാൻ നോക്കി.
എന്നാൽ മകൾ എതിർത്തു. ഇത് പ്രശ്നമായി. മകൾ ചെയ്തതിൽ തെറ്റില്ല. കാരണം ആ വീടും വിറ്റിരുന്നെങ്കിൽ മകളും തെരുവിലായേനെ. സാവിത്രിയുടെ വീട്ടിലെ പല സാധനങ്ങളു പെരിയപ്പയും പെരിയമ്മയും കൊണ്ട് പോയി. ബാക്കിയുള്ള ആഭരണങ്ങൾ, വെള്ളി പാത്രങ്ങൾ എന്നിവയെല്ലാം കൂടെയുണ്ടായിരുന്ന ദാക്ഷായണി, രംഗനാഥൻ എന്നിവർ കൊണ്ട് പോയി. അവസാനം വരെയും പലരും സാവിത്രിയെ കബളിപ്പിച്ചെന്നും കുട്ടി പത്മിനി ഓർത്തു.


Click it and Unblock the Notifications











