തിലകൻ്റെ വേഷം നെടുമുടി തട്ടി എടുത്തതാണോ? ദേശീയ പുരസ്‌കാരം കിട്ടിയ കഥാപാത്രത്തെ കുറിച്ച് ലോഹിതദാസിന്റെ ഭാര്യ

കൊവിഡ് കാലത്ത് മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടം സംഭവിച്ചിരിക്കുകയാണ്. അനശ്വര നടന്‍ നെടുമുടി വേണു ഇന്ന് ഉച്ചയ്ക്ക് അന്തരിച്ചു. കൊവിഡ് ബാധിച്ചതിന് ശേഷമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനിടയിലാണ് നടന്റെ അപ്രതീക്ഷിത വിയോഗം. അതേ സമയം നെടുമുടി വേണുവിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത പല കഥകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അദ്ദേഹം ചെയ്ത ചില സിനിമകള്‍ വലിയ വിജയമായതിനെ കുറിച്ചും അതിന്റെ പേരിലുണ്ടായ വിവാദങ്ങളും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

എകെ ലോഹിതദാസ് തിരക്കഥ ഒരുക്കി സിബി മലയില്‍ സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള. നെടുമുടി വേണു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ഏറെ പുരസ്‌കാരങ്ങള്‍ നേടി കൊടുത്തതുമാണ്. എന്നാല്‍ തിലകന് വേണ്ടി മാറ്റി വെച്ച വേഷം നെടുമുടി തട്ടി എടുത്തതാണന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങള്‍ മുന്‍പ് പുറത്ത് വന്നിരുന്നു. എന്നാല്‍ അതിന് പിന്നിലുള്ള സത്യമെന്താണെന്ന് ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് തന്നെ മുന്‍പ് വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നെടുമുടിയെ കുറിച്ചുള്ള താരപത്‌നിയുടെ തുറന്ന് പറച്ചില്‍.

nedumudi-venu

'ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയില്‍ നെടുമുടി വേണു അവതരിപ്പിച്ച വേഷം തിലകന്‍ ചെയ്യാന്‍ ഇരുന്നതായിരുന്നു എന്ന ആരോപണം ഉണ്ടായിരുന്നു. ഇ
തേ കുറിച്ചുള്ള ചോദ്യത്തിനും ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് തുറന്ന് പറഞ്ഞിരുന്നു. അങ്ങനൊന്നും ഇല്ല. ആ കാര്യം ഇപ്പോള്‍ പറയാമെന്ന് വിചാരിക്കുകയാണ്. 'തിലകന്‍ ചേട്ടന്റെ വേഷം തട്ടി എടുത്തു എന്നൊക്കെ കേള്‍ക്കുന്നുണ്ട്. പക്ഷേ സംഭവിച്ച് ശരിക്കും അങ്ങനെ ആയിരുന്നില്ല.

ഹിസ് ഹൈനസ് അബ്ദുള്ളയിലെയും ഭരതത്തിലെയും വേഷം നെടുമുടി ചേട്ടനെ മനസില്‍ കണ്ട് തന്നെ എഴുതിയതാണ്. തിലകന്‍ ചേട്ടന് ചേരുന്ന വേഷം അദ്ദേഹത്തിന് തന്നെ കൊടുക്കും. ചേരുന്നതേ കൊടുക്കൂ... എന്നുണ്ട്. 87,88, 89 കലാഘട്ടത്തില്‍ തിലകന്‍ ചേട്ടന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടി. എല്ലാം ലോഹിതദാസിന്റെ സിനിമകളിലൂടെയാണ്. അത് തിലകന്‍ ചേട്ടന്റെ ഒരു തോന്നലായിരുന്നു. അങ്ങനൊന്നും ഇല്ല. ചിലപ്പോള്‍ ഇല്ലാത്തത് പറഞ്ഞ് പറഞ്ഞ് ആളുകള്‍ക്ക് ഒരു വിഷമം ഉണ്ടായേക്കാം എന്നും സിന്ധു വ്യക്തമാക്കുന്നു.

nedumudi-venu

മോഹന്‍ലാലും നെടുമുടി വേണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് മൂവിയായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള. ചിത്രം വലിയ വിജയമായിരുന്നു. സിനിമയിലൂടെ നെടുമുടി വേണു ഒരു രാജാവിന്റെ വേഷം അവതരിപ്പിച്ച് ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയിരുന്നു. മികച്ച സപ്പോര്‍ട്ടിങ്ങ് ആക്ടര്‍ക്കുള്ള അംഗീകാരം നേടിയെടുത്താണ് താരത്തിന് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചത്. ശേഷം രണ്ട് തവണ കൂടി ഇതേ നേട്ടം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഈ സിനിമയില്‍ തിലകന്‍ അഭിനയിക്കാനിരുന്നതാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു മുന്‍പ് പ്രചരിച്ചത്.

അതേ സമയം നെടുമുടി വേണുവിനെ കുറിച്ച് പ്രമുഖരടക്കം നിരവധി പേരാണ് ഓര്‍മ്മകള്‍ പുതുക്കുന്നത്. യഥാര്‍ഥമായ കഴിവുള്ള കലാകാരന് മരണം ഇല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ആണും പെണ്ണും എന്ന ആന്തോളജി സിനിമയിലാണ് അവസാനമായി നെടുമുടി വേണു അഭിനയിച്ചത്. ഇനി മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രമാണ് താരത്തിന്റേതായി വരാനിരിക്കുന്നത്. ആറാട്ട്, പുഴു, ജാക്ക് ആന്‍ഡ് ജില്‍, ഓറഞ്ച് മരങ്ങളുടെ നാട് തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇതൊന്നും തിയറ്ററുകളില്‍ എത്താത്ത സിനിമകളാണ്. അത് കാണാന്‍ താരവുമില്ല.

Recommended Video

മലയാളത്തിലെ പ്രതിഭയുടെ ചേതനയറ്റ ശരീരം | FilmiBeat Malayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X