ശോഭന തീർച്ചയായും അർഹിക്കുന്നു, പക്ഷെ പിന്നിലായിപ്പോയത് മാധവി; നടി അന്ന് പ്രകടിപ്പിച്ചത് പരിഭവമോ?

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് തരം​ഗമായി മാറിയ നായിക നടിയാണ് മാധവി. ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാ​ഗമാകാൻ മാധവിക്ക് കഴിഞ്ഞു. ഒരു വടക്കൻ വീര​ഗാഥ, ആകാശദൂത് തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച മാധവി വിവാഹ ശേഷമാണ് അഭിനയ രം​ഗത്ത് നിന്നും മാറി നിന്നത്. ആയിരം നാവുള്ള അനന്തൻ ആണ് മാധവി അവസാനമായി അഭിനയിച്ച സിനിമ. ഇന്ന് ഭർത്താവിനൊപ്പം വിദേശത്ത് കുടുംബ ജീവിതം നയിക്കുകയാണ് മാധവി. അഭിനയ രം​ഗത്ത് നിന്നും മാറി നിന്നിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും മാധവിയെ മറക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല.

മാധവിയുടെ കരിയറിൽ ഏവരും എടുത്ത് പറയുന്ന സിനിമ 1993 ൽ പുറത്തിറങ്ങിയ ആകാശദൂത് ആണ്. ഇന്നും ഈ സിനിമ പ്രേക്ഷകരുടെ കണ്ണ് നനയിക്കും. ആകാശദൂതിനെ പോലെ പ്രേക്ഷക മനസിൽ ആഴത്തിൽ സ്പർശിച്ച മലയാള സിനിമകൾ ചുരുക്കമാണ്. തിയറ്ററിൽ 365 ദിവസമാണ് ആകാശദൂത് പ്രദർശിപ്പിച്ചത്. മറ്റ് പല ഭാഷകളിലേക്കും ആകാശദൂത് റീമേക്ക് ചെയ്യപ്പെടുകയുണ്ടായി. നായകനേക്കാളും നായികയ്ക്ക് പ്രാധാന്യമുള്ള സിനിമയാണ് ആകാശദൂത്.

 Madhavi, Shobana

പകരം മറ്റൊരാളെ ചിന്തിക്കാൻ പറ്റാത്ത തരത്തിൽ മാധവി ആനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ആ വർഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരമാണ് മാധവിക്ക് ലഭിച്ചത്. മണിച്ചിത്രത്താഴ് എന്ന സിനിമയിലെ പ്രകടനത്തിന് നടി ശോഭനയാണ് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയത്. അത്യു​ഗ്രൻ പ്രകടനം ശോഭന സിനിമയിൽ കാഴ്ച വെച്ചതിനാൽ ഈ അവാർഡ് നിർണയത്തിൽ ആർക്കും ആക്ഷേപം ഉണ്ടായില്ല.

അതേസമയം രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം വാങ്ങാൻ മാധവി എത്തിയിരുന്നില്ല. ഷൂട്ടിം​ഗ് തിരക്കുകൾ ഉണ്ടെന്ന് പറഞ്ഞാണ് നടി അവാർഡ് ദാന ചടങ്ങിൽ നിന്ന് മാറി നിന്നത്. ഒരുപക്ഷെ മണിച്ചിത്രത്താഴ് എന്ന സിനിമ മത്സരത്തിന് ഇല്ലായിരുന്നെങ്കിൽ മികച്ച നടിക്കുള്ള പുരസ്കാരം മാധവിക്ക് ലഭിച്ചേനെ. ആ വർഷത്തെ ദേശീയ പുരസ്കാരവും ശോഭനയ്ക്കാണ് ലഭിച്ചത്.

 Madhavi, Shobana

ആന്ധ്രപ്രദേശുകാരിയാണ് മാധവി. കൂടുതലും മലയാളത്തിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ മാധവിക്ക് ലഭിച്ചത്. ഇരുപത് വർഷക്കാലം സിനിമാ രം​ഗത്ത് സജീവമായിരുന്ന മാധവി 1996 ലാണ് വിവാഹിതയാകുന്നത്. ബിസിനസുകാരനായ റാൾഫ് ശർമ്മയാണ് മാധവിയുടെ ഭർത്താവ്. മൂന്ന് പെൺമക്കളും ദമ്പതികൾക്കുണ്ട്. അമേരിക്കയിൽ ന്യൂജേഴ്സിയിലാണ് മാധവിയും കുടുംബവും കഴിയുന്നത്. സോഷ്യൽ മീഡിയയിൽ കുടുംബത്തോടൊപ്പമുള്ള ഫോട്ടോ ഇടയ്ക്ക് നടി പങ്കുവെക്കാറുണ്ട്.

മാധവിയെ പോലെ ശോഭനയും ഇന്ന് സിനിമാ രം​ഗത്ത് സജീവമല്ല. 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം രണ്ട് തവണയാണ് ശോഭനയ്ക്ക് ലഭിച്ചത്. മണിച്ചിത്രത്താഴിന് പുറമെ മിത്ര് മൈ ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് നടി രണ്ടാമത്തെ തവണ പുരസ്കാരം നേടിയത്.

രേവതി സംവിധാനം ചെയ്ത സിനിമ 2002 ലാണ് പുറത്തിറങ്ങുന്നത്. രേവതി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. ശോഭനയും മാധവിയും വീണ്ടും അഭിനയ രം​ഗത്തേത്ത് തിരിച്ചെത്തണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. മാധവിയുടെ മകളുടെ ഫോട്ടോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

More from Filmibeat

Read more about: madhavi shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X