ആ നടിക്ക് പ്രത്യേക ഹോട്ടൽ മുറി; വന്നത് കാമുകനൊപ്പം; അന്ന് മധു സർ പ്രതികരിച്ചതിങ്ങനെ; മുകേഷ്
മലയാള സിനിമാ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടനാണ് മധു. 90 വയസുകാരനായ മധുവിന് ബഹുമാന്യ സ്ഥാനമാണ് സിനിമാ ലോകം നൽകുന്നത്. അഭിനയ രംഗത്ത് പഴയത് പോലെ നടനിന്ന് സജീവമല്ല. പ്രധാന്യമില്ലാത്ത മുതിർന്ന കഥാപാത്രങ്ങൾ ചെയ്യാൻ മധു താൽപര്യപ്പെടുന്നുമില്ല. അധ്യാപകനായാണ് മധു കരിയർ തുടങ്ങുന്നത്. ഹിന്ദി അധ്യാപകനായി ജോലി ചെയ്യവെയാണ് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരുന്നത്.
പിന്നീട് മധു എന്ന പ്രതിഭയുടെ സിനിമാ ലോകത്തെ ജൈത്ര യാത്ര ആരംഭിച്ചു. ഒപ്പം അഭിനയിച്ച അന്തരിച്ച പ്രേം നസീർ, സത്യൻ തുടങ്ങിയവരെക്കുറിച്ചുള്ള ഓർമകളെല്ലാം മധു ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. മധുവിനെക്കുറിച്ച് നടനും എംഎൽഎയുമായ മുകേഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 'മുകേഷ് സ്പീക്കിംഗ്' എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് മധു മുമ്പൊരിക്കൽ തന്നോട് പറഞ്ഞ കഥയെക്കുറിച്ച് മുകേഷ് സംസാരിച്ചത്.

ഉമ സ്റ്റുഡിയോ നടത്തിയിരുന്ന കാലം. അന്ന് മധു സർ നടനും നിർമാതാവും സംവിധായകനുമാണ്. സ്റ്റുഡിയോയിൽ ഷൂട്ട് ചെയ്യുന്ന സിനിമയിലേക്ക് ഒരു പെൺകുട്ടിയെ വേണം. പെൺകുട്ടിയുടെ പേര് ഞാൻ പറയുന്നില്ല. തമിഴിലും തെലുങ്കിലും ഭയങ്കര പ്രശസ്തയായി അഭിനയിക്കുന്ന നടിയാണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഇവരോട് സംസാരിച്ചപ്പോൾ വലിയ പ്രതിഫലമാണ്. മധു സാറോട് വിളിച്ച് ചോദിച്ചു. റേറ്റൊന്നും പ്രശ്നമാക്കേണ്ട. അവരെ വിളിക്കെന്ന് മധു സർ. നടി ഫ്ലെെറ്റിൽ വന്നു. ഉമ സ്റ്റുഡിയോയിൽ താമസിക്കില്ല, താര ഹോട്ടലിലേ താമസിക്കൂയെന്ന് നടി.
വീണ്ടും പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന് അങ്കലാപ്പായി. മധു സാറെ വിളിച്ചപ്പോൾ സാരമില്ലെന്ന് അദ്ദേഹം. നടി എല്ലാ ദിവസവും താമസിച്ചാണ് വരുന്നത്. നാലഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം ആ സത്യം അറിഞ്ഞത്. ഈ നടിയുടെ കൂടെ ഒരു കാമുകനുണ്ട്. എനിക്ക് ദേഷ്യം വന്നു, അവരങ്ങനെ ചെയ്യാൻ പാടുണ്ടോയെന്ന് മധു സർ പറഞ്ഞു. എനിക്ക് ദേഷ്യം ഇത്രയും വന്നതിന്റെ കാര്യമെന്തെന്ന് മനസിലായോ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ലെന്ന് ഞാൻ.

ആസൂയയാണ്, ഞാനൊരു മനുഷ്യനാണ്. നമ്മുടെ ചെലവിൽ വന്നിട്ട് അവർ ബോയ്ഫ്രണ്ടുമായി വേറൊരു സ്ഥലത്ത്. എനിക്ക് സഹിക്കാൻ പറ്റിയില്ലെന്ന് മധു സാർ. അദ്ദേഹത്തിൽ നിന്ന് അങ്ങനെയൊരു പ്രതികരണമല്ല താൻ പ്രതീക്ഷിച്ചതെന്ന് മുകേഷ് ചിരിയോടെ ഓർത്തു.
കലാകാരൻമാരും അല്ലാത്തവരും ഇദ്ദേഹത്തെ പോലെ ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്ന വ്യക്തിയാണ് മധുവെന്നും മുകേഷ് പറയുന്നു. മലപ്പുറം ഹാജി മഹാനായ ജോജി, തലമുറ തുടങ്ങിയ സിനിമകളിൽ മധുവിനോടൊപ്പം മുകേഷ് അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു മധുവിന്റെ 90ാം പിറന്നാൾ. നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് സിനിമാ രംഗത്തുള്ളവർ ചേർന്ന് മധുമൊഴി എന്ന പരിപാടിയും നടത്തി.
പരിപാടിയിൽ നടൻ രജിനികാന്ത് മധുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടി. മധു സാർ തനിക്ക് അച്ഛനെ പോലെയാണെന്ന് രജിനികാന്ത് പറഞ്ഞു. 1991 ൽ പുറത്തിറങ്ങിയ ധർമ്മധുരൈ എന്ന സിനിമയിൽ രജിനികാന്തും മധുവും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രജിനികാന്തിന്റെ അച്ഛനാണ് മധു ഈ സിനിമയിൽ അഭിനയിച്ചത്. രജിനികാന്തിന് പുറമെ നടൻ അമിതാഭ് ബച്ചനൊപ്പവും മധു അഭിനയിച്ചിട്ടുണ്ട്. ബച്ചന്റെ ആദ്യ സിനിമയായ സാത്ത് ഹിന്ദുസ്ഥാനിയിലാണ് മധു അഭിനയിച്ചത്. 1996 ലാണ് ഈ ചിത്രം റിലീസ് ചെയ്തത്.


Click it and Unblock the Notifications