twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബച്ചന് വേണ്ടി ശബരിമല കയറിയ മധു; പ്രിയപ്പെട്ട സുഹൃത്തിനെ ബച്ചനും മറന്നില്ല; ആ സൗഹൃദ കഥ

    |

    മലയാള സിനിമയിലെ ആദ്യ കാല നായക നടൻ ആണ് മധു. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിൽ സിനിമാ അഭിനയം തുടങ്ങിയ മധു നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയി. ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന്റെ കൂടെയും മധു അഭിനയിച്ചിട്ടുണ്ട്,

    1969 ലിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനി എന്ന സിനിമയിൽ ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ആദ്യ സിനിമ ആയിരുന്നു ഇത്. മധുവാകട്ടെ അന്ന് മലയാളത്തിൽ അറിയപ്പെടുന്ന നടനും. കെഎ അബ്ബാസ് സംവിധാനം ചെയ്ത സിനിമ ആയിരുന്നു ഇത്. ബച്ചനുമായി അടുത്ത സൗഹൃദം അക്കാലത്ത് മധുവിന് ഉണ്ടായിരുന്നു.

    Also Read: 'അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്ക് വിഷമമാണ്, വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹമുണ്ട്'; സൗഭാ​ഗ്യAlso Read: 'അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്ക് വിഷമമാണ്, വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹമുണ്ട്'; സൗഭാ​ഗ്യ

    പിൽക്കാലത്ത് ബച്ചൻ അപകടത്തിൽ പെട്ടപ്പോൾ മധു ശബരിമലയിൽ പോയി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഇതേപറ്റി താനധികം സംസാരിച്ചിട്ടില്ലെന്നും അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ലെന്നും മധു മുമ്പൊരിക്കൽ പറഞ്ഞിരുന്നു. പണ്ട് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇതേ പറ്റി മധു സംസാരിച്ചിരുന്നു.

    Amitabh Bachchan, Madhu

    'ആദ്യം വന്ന് അഭിനയിച്ചപ്പോൾ തന്നെ ഇയാൾക്ക് ഒരു നല്ല ഫ്യൂച്ചർ ഉണ്ടെന്ന് അറിയാമായിരുന്നു. അഭിനയിക്കുമ്പോൾ സ്വയം മറക്കുന്ന സ്വഭാവം ആയിരുന്നു. പിന്നെ അയാളുടെ ശബ്ദം. അച്ഛന്റെ ഒരു ഫാനാണ് അദ്ദേഹം. അന്ന് അഭിനയിക്കുമ്പോൾ നെർവസ് ആയിരുന്നില്ല. അദ്ദേഹത്തിന് വയ്യാണ്ടായപ്പോൾ ശബരിമലയിൽ പോയെന്നത് സത്യമാണ്'

    'അബ്ബാസ് ആ സിനിമ എടുക്കുമ്പോൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ നടൻമാരെ തെര‍ഞ്ഞെടുത്തിരുന്നു. സൗത്ത് ഇന്ത്യയിൽ നിന്നും തെരഞ്ഞെടുത്തവരിൽ എന്നെയും കൂട്ടി. ഇവിടെ ഇതിനെക്കുറിച്ച് ചർച്ച വന്നപ്പോൾ കാര്യാട്ട് എന്റെ പേര് പറഞ്ഞു എന്നാണ് എന്റെ ഓർമ്മ. കാര്യാട്ട് എന്നോട് പറഞ്ഞിട്ടില്ല'

    Also Read: 'എന്റെ വിവാഹം കഴിഞ്ഞ സമയത്താണ് അവരെ കാണാൻ പോയത്, ചിലർ ആ ഒരു സൻമനസ് കാണിക്കാറുണ്ട്'; മഞ്ജു വാര്യർAlso Read: 'എന്റെ വിവാഹം കഴിഞ്ഞ സമയത്താണ് അവരെ കാണാൻ പോയത്, ചിലർ ആ ഒരു സൻമനസ് കാണിക്കാറുണ്ട്'; മഞ്ജു വാര്യർ

    ‌'പിന്നെ രണ്ട് മൂന്ന് ഹിന്ദി സിനിമ വന്നു. അതിൽ ഒരു പടത്തിന് പോയിട്ട് പത്ത് ദിവസം വർക്ക് ചെയ്തു. അത് കഴിഞ്ഞ് 20 ദിവസം കുളുവിൽ ഷൂട്ട് ചെയ്യണം എന്ന് പറഞ്ഞു. ഞാൻ ഡേറ്റ് കൊടുത്തു. പിന്നെ അത് കാൻസൽ ചെയ്തു. പിന്നെ വിളിച്ചപ്പോഴേക്കും മലയാളത്തിൽ തിരക്കായി. ഇവിടെ ഞാൻ സ്റ്റുഡുയോ തുടങ്ങുകയും ചെയ്തു'

    Madhu

    'മറ്റൊന്ന് വരുന്ന കഥാപാത്രങ്ങൾ നോക്കിയപ്പോൾ അവർ എന്നെ കാണുന്നത് ഒരു മധ്യ വയസ്കനായ ആർട്ടിസ്റ്റ് ആയാണ്. ഞാനിവിടെ ചെയ്യുന്നത് ഹീറോയുടെ റോളുകൾ ആണ്. ഈ ഇമേജ് കളയേണ്ട എന്ന് വിചാരിച്ചു. അത് ഇവിടെ ഉള്ളവർക്ക് ഇഷ്ടം ആവില്ല. അതിനൊക്കെ പുറമെ എനിക്ക് ഒരുപാട് മലയാളം നിർമാതാക്കളെ എനിക്ക് ഡേറ്റ് മൂലം ഉപദ്രവിക്കേണ്ടി വന്നേനെ,' മധു പറഞ്ഞു. രണ്ട് പേരും രണ്ട് ഭാഷകളിൽ പിന്നീട് തിരക്കിലായി. ബച്ചൻ സൂപ്പർ താരമായി വളർന്നു.

    മധുവിനെ പക്ഷെ അമിതാഭ് ബച്ചനും മറന്നിരുന്നില്ല. മുമ്പൊരിക്കൽ സോഷ്യൽ മീഡിയയിൽ സാത്ത് ഹിന്ദുസ്ഥാനി എന്ന സിനിമയുടെ പഴയ കാലം ചിത്രം ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. മധുവിന്റെ പേര് തെറ്റായി മദൻ എന്നാണ് ഇദ്ദേഹം എഴുതിയിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ട ബച്ചൻ ട്വിറ്റർ യൂസറെ ഇത് ചൂണ്ടിക്കാണിക്കുകയും അദ്ദേഹത്തിന്റെ പേര് മധു എന്നാണെന്നും മലയാള നടൻ ആണെന്നും ഓർമ്മിപ്പിക്കുകയും ചെയ്തു.

    Read more about: madhu amitabh bachchan
    English summary
    When Madhu Went Sabarimala Temple To Pray For Amitabh Bachchan; Actor's Words Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X