Don't Miss!
- News
ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍
- Sports
ഇരട്ട സെഞ്ച്വറി നേടിയതല്ല! ഏറ്റവും മനോഹര നിമിഷം ധോണിയോടൊപ്പം-ഇഷാന് പറയുന്നു
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Automobiles
ആര്‍ക്കും എസ്യുവി മുതലാളിയാകാം; 6 ലക്ഷം രൂപക്ക് എസ്യുവി വരുന്നു!
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
- Lifestyle
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- Finance
ക്രെഡിറ്റ് കാർഡ് മോഹം ഉള്ളിലുണ്ടോ? ഉപയോഗിക്കും മുൻപ് നിരക്കുകളും പിഴകളും അറിയാം
'യുകെയിൽ നിന്ന് വന്ന ഉറക്കം കളഞ്ഞ കോൾ, മഞ്ജു ചേച്ചി ആരെന്ന് അന്ന് മനസ്സിലാക്കി; ലേറ്റ് ആയപ്പോൾ പറഞ്ഞത്'
മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. മഞ്ജു വാര്യരെ പോലെ മറ്റൊരു നടിയും കേരളത്തിൽ ഇത്രയധികം ആഘോഷിക്കപ്പെട്ടിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. അത്ര മാത്രം ആരാധക വൃന്ദം മഞ്ജുവിന് ഉണ്ട്. നിരവധി സിനിമകളിൽ രണ്ടാം വരവിൽ അഭിനയിച്ച മഞ്ജു പ്രതിഫലക്കാര്യത്തിലും മറ്റ് നടിമാരേക്കാൾ മുന്നിലാണ്. ഓഫ് സ്ക്രീനിലെ മഞ്ജു പെരുമാറ്റം ഇഷ്ടപ്പെടുന്നവരും ഏറെയാണ്.
എല്ലാവരോടും വിനയത്തോടെയും സ്നേഹത്തോടെയും പെരുമാറുന്ന ആളാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ മഞ്ജുവിനെ പറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൈരളി ടിവിയിലെ ജെബി ജംങ്ഷനിൽ സംസാരിക്കുകയായിരുന്നു ജാൻമണി. മഞ്ജുവിന്റെ പെരുമാറ്റത്തെക്കുറിച്ചാണ് ജാൻമണി അന്ന് സംസാരിച്ചത്.
'മഞ്ജു ചേച്ചിയുടെ ഫോട്ടോ ഷൂട്ടിന് മേക്ക് അപ്പ് ചെയ്യുമ്പോൾ എനിക്ക് ആരാണെന്ന് അറിയില്ലായിരുന്നു. മാഗസിനിൽ ഫോട്ടോ വന്നു. ഒരു ദിവസം ഉറങ്ങവെ യുകെയിൽ നിന്ന് ഒരു കോൾ വന്നു. ഈ രാത്രി ആരുടെ കോൾ എന്ന് കരുതി. ജാൻമണി ആണോയെന്ന് ചോദിച്ചു. ഞാൻ യെസ് എന്ന് പറഞ്ഞു'

'ഞാനൊരു കാര്യം പറഞ്ഞോട്ടെ എന്ന് ചോദിച്ചു. ഞാൻ കരുതി വർക്ക് സംബന്ധിച്ചായിരിക്കും എന്ന്. അവർ പറഞ്ഞത് മഞ്ജു വാര്യർ 14 വർഷത്തിന് ശേഷമാണ് തിരിച്ചു വരുന്നത്. പക്ഷെ എനിക്ക് തോന്നുന്നത് അവർ രണ്ട് ദിവസം മുമ്പ് വന്ന ആളെ പോലെയാണ് അത്രയും സുന്ദരി ആയെന്ന് പറഞ്ഞു'
'നിനക്ക് വയസ് എത്ര ആയെന്ന് അവർ ചോദിച്ചു. ഞാൻ പറഞ്ഞു 23 എന്ന്. എന്നാൽ നീ എന്നെ ഗ്രാന്റ് മദർ എന്ന് വിളിക്കണം എന്ന് പറഞ്ഞു. അവർ മഞ്ജു ചേച്ചിയുടെ വലിയ ഫാൻ ആയിരുന്നു. പിന്നീട് ഞാൻ പൂർണിമ ചേച്ചിയെ വിളിച്ചു. മഞ്ജു ചേച്ചി സിനിമാ താരമാണോയെന്ന് ചോദിച്ചു. പൂർണിമ ചേച്ചി പറഞ്ഞു, നീയോ ഉറങ്ങുന്നില്ല, എന്റെയും ഉറക്കം കളഞ്ഞു, നിനക്ക് അറിയില്ലേ അവർ ലേഡി സൂപ്പർ സ്റ്റാർ ആണെന്ന്'

'മഞ്ജു ചേച്ചിയെ പോലെ ഒരാളെ കാണാൻ ബുദ്ധിമുട്ടാണ്. എത്ര സ്നേഹമാണ്. ഒരു ദിവസം ഭയങ്കര കോമഡി ആയി. ഞാൻ തിരുവനന്തപുരത്തേക്ക് വന്നു. മഞ്ജു ചേച്ചി പറഞ്ഞു എട്ട് മണിക്ക് വീട്ടിലെത്തണം എന്ന്. മഞ്ജു ചേച്ചിയുടെ അസിസ്റ്റന്റ് അഞ്ച് മണിക്ക് വന്നു. ടൈമുണ്ട് ഉറങ്ങാം എന്ന് കരുതി'
'8 മണിക്ക് എത്തണം. 9.30 ന് മഞ്ജു ചേച്ചിക്ക് പോവണം. കല്യാൺ ജ്വല്ലേഴ്സിന്റെ ഉദ്ഘാടനം ആണ്. ഞാൻ 9.25 നാണ് എത്തിയത്. മഞ്ജു ചേച്ചി ഒന്നും പറഞ്ഞില്ല. കുഴപ്പമില്ല ജാൻമണി ഞാൻ സ്റ്റാർട്ട് ചെയ്തു. എനിക്ക് കുറച്ച് ടച്ചപ്പ് മതിയെന്ന്'
അഞ്ച് മിനുട്ട് കൊണ്ട് ഞാൻ മേക്കപ്പും ഹെയറും ചെയ്തു. മഞ്ജു ചേച്ചി ഒന്നും ചോദിച്ചില്ല. പിന്നെ അത് കഴിഞ്ഞ് എന്നെ വിളിച്ചു. ജാനു ഉറങ്ങിപ്പോയല്ലേ എന്ന് ചോദിച്ചു. മഞ്ജു ചേച്ചി അങ്ങനെ ആണ്, ജാൻമണി പറഞ്ഞതിങ്ങനെ. ആയിഷ ആണ് മഞ്ജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ജനുവരി 20 നാണ് സിനിമ റിലീസ് ചെയ്യുന്നത്. അടുത്തിടെ സിനിമയുടെ ട്രെയ്ലറും പാട്ടുകളും പുറത്തിറങ്ങിയിരുന്നു.