»   » സഹിക്കെട്ടാണ് ഈ താരങ്ങളില്‍ പലരും ഇങ്ങനെ പ്രതികരിച്ചത്‌, പ്രേക്ഷകരെ ഞെട്ടിച്ച സംഭവങ്ങള്‍

സഹിക്കെട്ടാണ് ഈ താരങ്ങളില്‍ പലരും ഇങ്ങനെ പ്രതികരിച്ചത്‌, പ്രേക്ഷകരെ ഞെട്ടിച്ച സംഭവങ്ങള്‍

By: Sanviya
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളെ നേരിട്ട് കാണുമ്പോള്‍ ആരാധകരുടെ ആവേശം പറയേണ്ടതില്ലല്ലോ. പലരും അമിത ആവേശകൊണ്ട് എന്താണ് ചെയ്യുന്നതെന്ന് പറയാന്‍ പോലും പറ്റില്ല. അതുക്കൊണ്ട് തന്നെയാണ് പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ വലിയ പ്രൊട്ടക്ഷനൊന്നുമില്ലാതെ വരാനും താരങ്ങള്‍ മടി കാണിക്കുന്നത്. എന്നാല്‍ സിനിമാ താരങ്ങളാണെന്ന് വിചാരിച്ച് ഇവര്‍ക്കും സ്വതന്ത്രമായി ഇറങ്ങി നടക്കാന്‍ ആഗ്രഹമില്ലേ. തീര്‍ച്ചയായും ഉണ്ടെന്ന് തന്നെ പറയേണ്ടി വരും.

ചിലപ്പോള്‍ ഒരു രക്ഷയുമില്ലാതെ വരുമ്പോഴാണ് പൊതു സ്ഥലങ്ങളില്‍ വച്ച് താരങ്ങള്‍ പ്രതികരിച്ച് പോകുന്നത്. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടി, മോഹന്‍ലാലുമെല്ലാം ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് കാണൂ.. പൊതു സദസ്സിനെ ഞെട്ടിച്ചുക്കൊണ്ട് പൊട്ടിതെറിച്ച മറ്റ് താരങ്ങള്‍ ആരൊക്കെ?

കടപ്പാട്- മലയാളം മൂവി സെന്‍ട്രല്‍

സഹിക്കെട്ടാണ് ഈ താരങ്ങളില്‍ പലരും ഇങ്ങനെ പ്രതികരിച്ചത്‌, പ്രേക്ഷകരെ ഞെട്ടിച്ച സംഭവങ്ങള്‍

കണ്ണൂരില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി. കാറില്‍ നിന്നിറങ്ങുമ്പോള്‍ ആരാധകരെ അഭിവാദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ അതിനിടയില്‍ അമിത ആവേശം കാണിച്ച ഒരു ആരാധകന്റെ കൈയ്യില്‍ വീശിയടിക്കുകയും ചെയ്തിരുന്നു. സംഭവം പിന്നീട് വാര്‍ത്തയായി. എന്നാല്‍ മമ്മൂട്ടിക്ക് ഇതുമാത്രമായിരുന്നില്ല വേറെയും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാലേരി മാണിക്യത്തിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോയ മമ്മൂട്ടിയുടെ കാറ് ഒരു ആരാധകന്‍ തടഞ്ഞു. ഒന്നും നോക്കാതെ കാറില്‍ നിന്നിറങ്ങി ആരാധകനെ മമ്മൂട്ടി ചീത്ത വിളിക്കുകെയും ചെയ്തു.

സഹിക്കെട്ടാണ് ഈ താരങ്ങളില്‍ പലരും ഇങ്ങനെ പ്രതികരിച്ചത്‌, പ്രേക്ഷകരെ ഞെട്ടിച്ച സംഭവങ്ങള്‍

മോഹന്‍ലാലും ഇത്തരത്തിലുള്ള ഒരു സംഭവത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. ഒരു സ്‌റ്റേജ് ഷോയ്ക്കിടെ അഫ്‌സലിനൊപ്പം നിന്ന് പാട്ട് പാടുമ്പോള്‍ സ്‌റ്റേജിലേക്ക് കയറി വന്ന ഒരു ആരാധകനെ സിനിമാ സ്റ്റൈലില്‍ മോഹന്‍ലാല്‍ തള്ളിയിടുകയുണ്ടായി.

സഹിക്കെട്ടാണ് ഈ താരങ്ങളില്‍ പലരും ഇങ്ങനെ പ്രതികരിച്ചത്‌, പ്രേക്ഷകരെ ഞെട്ടിച്ച സംഭവങ്ങള്‍

കണ്ണൂരില്‍ ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി. അവിടെ വച്ച് അതിര് വിട്ട ആള്‍കൂട്ടത്തിലാണ് സുരേഷ് ഗോപി പൊട്ടിതെറിക്കുന്നത്.

സഹിക്കെട്ടാണ് ഈ താരങ്ങളില്‍ പലരും ഇങ്ങനെ പ്രതികരിച്ചത്‌, പ്രേക്ഷകരെ ഞെട്ടിച്ച സംഭവങ്ങള്‍

അനുവാദമില്ലാതെ തന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ച ആരാധനോടാണ് പൃഥ്വിരാജ് ദേഷ്യപ്പെട്ടത്.

സഹിക്കെട്ടാണ് ഈ താരങ്ങളില്‍ പലരും ഇങ്ങനെ പ്രതികരിച്ചത്‌, പ്രേക്ഷകരെ ഞെട്ടിച്ച സംഭവങ്ങള്‍

ജഗതി ശ്രീകുമാര്‍ സദസ്സില്‍ വച്ച് പ്രേക്ഷകരെ ഞെട്ടിക്കും വിധം പൊട്ടി തെറിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ മഞ്ച് സ്റ്റാര്‍ സംഗര്‍ ഗ്രാന്റ് ഫിനാലയില്‍ വച്ചായിരുന്നു സംഭവം. നടിയും ആങ്കറുമായ രഞ്ജിനിക്കെതിരെയായിരുന്നു ജഗതി വിമര്‍ശിച്ചത്. ആങ്കര്‍ അവരുടെ ജോലി ചെയ്യുക ജെഡ്ജ് ചെയ്യാന്‍ നില്‍ക്കരുതെന്നും പറഞ്ഞ് ആഞ്ഞടിച്ചത്.

സഹിക്കെട്ടാണ് ഈ താരങ്ങളില്‍ പലരും ഇങ്ങനെ പ്രതികരിച്ചത്‌, പ്രേക്ഷകരെ ഞെട്ടിച്ച സംഭവങ്ങള്‍

നസ്രിയയുമായുള്ള എന്‍ഗേജ്‌മെന്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഒരു മാധ്യമ പ്രവര്‍ത്തകനോട് ദേഷ്യപ്പെടുകയുണ്ടായി.

സഹിക്കെട്ടാണ് ഈ താരങ്ങളില്‍ പലരും ഇങ്ങനെ പ്രതികരിച്ചത്‌, പ്രേക്ഷകരെ ഞെട്ടിച്ച സംഭവങ്ങള്‍

മറ്റാരുടെയോ ചിത്രങ്ങള്‍ക്ക് പകരം തന്റെ ചിത്രങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചു എന്ന് പറഞ്ഞ് നയ്യാണ്ടി എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനുമെതിരേ നസ്രിയ കേസ് കൊടുത്തിരുന്നു. അതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച നസ്രിയ തന്റെ ദേഷ്യം മാധ്യമങ്ങള്‍ക്കും മുമ്പിലും കാണിക്കുകയായിരുന്നു.

സഹിക്കെട്ടാണ് ഈ താരങ്ങളില്‍ പലരും ഇങ്ങനെ പ്രതികരിച്ചത്‌, പ്രേക്ഷകരെ ഞെട്ടിച്ച സംഭവങ്ങള്‍

കൈരളി ടിവിയിലെ മണിമേളം എന്ന പ്രോഗ്രമില്‍ വച്ചാണ് കലാഭവന്‍മണി പ്രേക്ഷകരെ ഞെട്ടിച്ച് ഇറങ്ങി പോയത്. തന്നോട് ചോദിക്കാതെ തീരുമാനങ്ങള്‍ എടുത്തതായിരുന്നു അന്ന കലാഭവന്‍ മണി പ്രതികരിക്കാനുള്ള കാരണം.

സഹിക്കെട്ടാണ് ഈ താരങ്ങളില്‍ പലരും ഇങ്ങനെ പ്രതികരിച്ചത്‌, പ്രേക്ഷകരെ ഞെട്ടിച്ച സംഭവങ്ങള്‍

ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍ എന്ന പ്രോഗാമില്‍ വച്ച് ജഗതീഷുമായി വഴക്കിട്ട് ഇറങ്ങി പോയതും വാര്‍ത്തയായിരുന്നു.

സഹിക്കെട്ടാണ് ഈ താരങ്ങളില്‍ പലരും ഇങ്ങനെ പ്രതികരിച്ചത്‌, പ്രേക്ഷകരെ ഞെട്ടിച്ച സംഭവങ്ങള്‍

കൈരളി ചാനലിന്റെ സ്റ്റാര്‍ റാഗിങ് എന്ന പ്രോഗ്രാമില്‍ വച്ചാണ് സുരാജ് വെഞ്ഞാറമൂട് പൊട്ടി തെറിച്ചത്. അവിടെ വച്ച് ആരാധക തിരുവനന്തപുരം ഭാഷ ശൈലി വിവരമില്ലായ്മയാണോ എന്ന് ചോദിച്ചതാണ് പ്രശ്‌നത്തിന് കാരണം.

English summary
When Malayalam film stars lost their cool.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam