ഇന്നായിരുന്നു ട്വന്റി ട്വന്റിയെങ്കിൽ...പൃഥ്വിരാജിനെതിരെയുള്ള ആ നീക്കങ്ങൾക്ക് പിന്നിൽ ദിലീപായിരുന്നോ? മറുപടി

മലയാള സിനിമയുടെ മുഖമായി മാറുമെന്ന് ഉറച്ച തീരുമാനമെടുത്ത പൃഥ്വിരാജ് ഇന്ന് തന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. താരം സംവിധാനം ചെയ്ത എമ്പുരാന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസിന് മുമ്പുണ്ടായ ഹെെപ്പിനോട് ഒരു പരിധി വരെ നീതി പുലർത്താൻ എമ്പുരാന് സാധിച്ചു എന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം. പൃഥ്വിയെന്ന ഫിലിം മേക്കറിന് എങ്ങ് നിന്നും പ്രശംസ വരുന്നുണ്ട്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്.

പൃഥ്വിരാജിനെതിരെ മലയാള സിനിമാ ലോകത്തെ പ്രബലർ തിരിഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ന‌ടൻ അഹങ്കാരിയാണെന്ന് അന്ന് പരക്കെ സംസാരം വന്നു. പിതാവ് സുകുമാരനെ കരിയറിൽ ഒതുക്കാൻ ശ്രമിച്ചത് പോലെ പൃഥ്വിരാജിനെതിരെയും നീക്കം നടന്നു. സംഘടനകൾ പൃഥ്വിയെ വിലക്കുക പോലുമുണ്ടായി. ഇന്നും ഇക്കാര്യം ചർച്ചയാകുമ്പോൾ പഴി കേൾക്കുന്നത് നടൻ ദിലീപിനാണ്.

Prithviraj  Dileep

പൃഥ്വിരാജ് കരിയറിൽ ഉയർന്ന് വരുന്ന സമയത്ത് മലയാള സിനിമയിലെ പ്രബലനാണ് ദിലീപ്. വലിയ സ്വാധീന ശക്തിയുള്ള ദിലീപ് പൃഥ്വിക്കെതിരെ നീക്കങ്ങൾ നടത്തിയെന്ന് സംസാരം വന്നു. എന്നാൽ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ തന്നെ ഒരിക്കൽ ഈ വാദം തള്ളിക്കളഞ്ഞിട്ടുണ്ട്. ആവശ്യമില്ലാതെ ദിലീപിന്റെ പേര് ഈയടുത്ത കാലത്തും മുമ്പുമൊക്കെ ആളുകൾ പറഞ്ഞിട്ടുണ്ട്. ദിലീപ് അവന് നേരെ എന്തെങ്കിലും പരസ്യമായി ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. രഹസ്യമായി ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അന്വേഷിക്കേണ്ട കാര്യവുമില്ലെന്നാണ് മല്ലിക സുകുമാരൻ അന്ന് വ്യക്തമാക്കിയത്.

ദിലീപോ പൃഥ്വിരാജോ ഒരിക്കൽ പോലും പരസ്പരം പരസ്യ വിമർശനം നടത്തിയിട്ടില്ല. അതേസമയം നടിയെ ആക്രമിച്ച കേസിൽ അമ്മ സംഘടനയ്ക്കുള്ളിൽ ദിലീപിനെതിരെ ശക്തമായ നിലപാടെടുത്തത് പൃഥ്വിരാജാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ന് പൃഥ്വിരാജിന് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ കൊടുക്കുന്ന സ്ഥാനം ഒരു കാലത്ത് ദിലീപിന് മാത്രമുള്ളതായിരുന്നു. ട്വന്റി ട്വന്റി എന്ന സിനിമയിലെ പ്രമുഖ താരങ്ങളെയെല്ലാം ഒരുമിച്ച് കൊണ്ട് വരാൻ ദിലീപിന് കഴിഞ്ഞു. അന്ന് മലയാള സിനിമയുടെ അവസാന വാക്കായി ദിലീപ് അറിയപ്പെട്ടു.

Prithviraj  Dileep

ട്വന്റി ട്വന്റിയിൽ ഒരു ​ഗാന രം​ഗത്തിൽ മാത്രമാണ് പൃഥ്വിരാജിനെ കാണുന്നത്. മലയാളത്തിൽ തനിക്ക് അവസരം കുറഞ്ഞ ഘട്ടത്തിൽ പൃഥ്വിരാജ് അക്കാലത്ത് തമിഴ് സിനിമകൾ ചെയ്തിരുന്നു. പിൽക്കാലത്ത് കാര്യങ്ങൾ മാറി മറിഞ്ഞു. ദിലീപിന്റെ താരപ്രഭ മങ്ങി. അപ്പോഴേക്കും പൃഥ്വിരാജിന്റെ താരമൂല്യം കുതിച്ചുയർന്നു. ദിലീപിന്റെ ​ഗ്രാഫിൽ വന്ന ഇടിവും നടൻ സിനിമാ ലോകത്ത് നിന്നും ഒരു ഘട്ടത്തിൽ അകന്നതും ഏറ്റവും ​ഗുണം ചെയ്തത് പൃഥ്വിരാജിനെയാണെന്നാണ് സിനിമാ ലോകത്തെ സംസാരം.

ഇന്ന് ട്വന്റി ട്വന്റി പോലൊരു സിനിമയെടുക്കാൻ മലയാള സിനിമയിൽ കെൽപ്പുള്ളത് ദിലീുിനല്ല, മറിച്ച് പൃഥ്വിരാജിനാണെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. കരിയറിൽ വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്താനുള്ള ശ്രമത്തിലാണ് ദിലീപ്. പൃഥ്വിരാജിനെതിരെ താൻ നീങ്ങിയിട്ടില്ലെന്നാണ് ദിലീപ് ഒരിക്കൽ പറഞ്ഞത്. പൃഥ്വിരാജും ഞാനും ചെയ്യുന്ന കഥാപാത്രങ്ങൾ വ്യത്യസ്തമാണ്. ഏതെങ്കിലും പ്രൊഡ്യൂസറെ വിളിച്ച് ഈ റോൾ ഇങ്ങേർക്ക് വന്നതാണ്, അതിങ്ങ് തന്നേക്ക് എന്ന് പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യമില്ല. അങ്ങനെ എന്തെങ്കിലും പ്രശ്നം വരുമ്പോഴേ ഇത് സംസാരിക്കേണ്ട ആവശ്യമുള്ളൂയെന്നും ദിലീപ് അന്ന് പറഞ്ഞു.

Read more about: prithviraj dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X