അച്ഛാ എന്തൊരു ടേസ്റ്റാണെന്ന് പറഞ്ഞ് മുഴുവനും കഴിച്ചു! സംഭവം അവള്‍ക്ക് മനസിലായില്ല! നക്ഷത്രയെക്കുറിച്ച് മല്ലിക

മക്കളെയും കൊച്ചുമക്കളെയും കുറിച്ച് എപ്പോഴും വാചാലയാവാറുണ്ട് മല്ലിക സുകുമാരന്‍. മക്കളുടെ വിവാഹം ഓര്‍ത്ത് താനൊരിക്കലും ടെന്‍ഷനടിച്ചിരുന്നില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. ജീവിതപങ്കാളിയെ അവര്‍ സ്വയം കണ്ടെത്തട്ടെ എന്നായിരുന്നു. ഇന്ദ്രജിത്തായിരുന്നു ആദ്യം പ്രണയം പറഞ്ഞത്. വളരെ നേരത്തെയായിരുന്നുവെങ്കിലും അവരുടെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു മല്ലിക.

പൃഥ്വിയുടെ വിവാഹത്തെക്കുറിച്ച് ചോദ്യം വന്നപ്പോഴും, ആളെ അവന്‍ കണ്ടെത്തട്ടെ എന്നായിരുന്നു. സുപ്രിയയെ കണ്ടെത്തിയത് പൃഥ്വിയായിരുന്നു. മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും വല്ലപ്പോഴുമാണ് കാണാന്‍ കിട്ടുന്നതെന്ന പരിഭവം മിക്കപ്പോഴും മല്ലിക പങ്കുവെക്കാറുണ്ട്. തിരുവനന്തപുരത്താണ് ഷൂട്ടെങ്കില്‍ മക്കള്‍ അമ്മയ്‌ക്കൊപ്പമായിരിക്കും. മക്കളെ കാണാതിരിക്കാനാവുമെങ്കിലും ഇടയ്ക്ക് കൊച്ചുമക്കളെ കണ്ടില്ലെങ്കില്‍ ശരിയാവില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

കൊച്ചുമക്കളില്‍ രണ്ടാമത്തെ ആളായ നക്ഷത്രയോട് പ്രത്യേകമായൊരു സ്‌നേഹമാണ് മല്ലികയ്ക്ക്. ഐസ്‌ബ്രേക്ക് എന്റര്‍ടൈന്‍മെന്‍സിന് നല്‍കിയ അഭിമുഖത്തില്‍ നക്ഷത്രയെക്കുറിച്ച് സംസാരിച്ചിരുന്നു. രാത്രിയില്‍ ഞാന്‍ മീനും ഇറച്ചിയുമൊന്നും കഴിക്കാറില്ല. നച്ചു വന്ന സമയത്ത് ദോശയും ചമ്മന്തിയും കഴിക്കുകയായിരുന്നു ഞാന്‍. വറ്റല്‍മുളകും, കറിവേപ്പിലയും, പുളിയും അരച്ച് എണ്ണയില്‍ മൂപ്പിച്ചെടുക്കും. അമ്മൂമ്മ എന്തുവാ കഴിക്കുന്നതെന്നായിരുന്നു ചോദ്യം.

ഇച്ചിരി ചോറിങ്ങെടുത്തേ, ഒരു വാ കഴിക്കുമ്പോഴേക്കും നിനക്ക് എരിക്കും എന്ന് പറഞ്ഞ് ഞാനൊരു ഉരുള വായില്‍ വെച്ച് കൊടുത്തു. ഇവരെല്ലാം ചിരിക്കുകയായിരുന്നു. അവളാ കാസറോളില്‍ നിന്നും കുറച്ചൂടെ ചോറെടുത്ത്, അയ്യോ, എന്തുവാ അച്ഛാ, ഇതൊന്ന് തിന്ന് നോക്ക് എന്നായിരുന്നു പറഞ്ഞത്. ഇങ്ങനെയൊക്കെ തീറ്റിച്ചാടി ഞാനൊക്കെ ഈ തടിയായത് എന്നായിരുന്നു ഇന്ദ്രന്റെ കമന്റ്. അവള്‍ക്ക് കുറച്ച് എരിവ് ഇഷ്ടമാണ്. ഇതെന്താണ് സംഭവം എന്ന് അവള്‍ക്ക് മനസിലായിരുന്നില്ല. ഇത് വെറും മുളക് ചമ്മന്തിയും ചോറുമാണെന്ന് മനസിലായില്ല അവള്‍ക്ക്.

Mallika Sukumaran about Naksthra Indrajith
Photo Credit: filmibeat

നീയൊക്കെ വലിയ കോളേജ് കുമാരിയായെന്ന് പ്രാര്‍ത്ഥനയോട് ഞാന്‍ പറയാറുണ്ട്. ഇന്ദ്രന്‍ വിളിക്കുമ്പോള്‍ ഫോണ്‍ പിടിച്ചുവാങ്ങി നച്ചു എന്നോട് സംസാരിക്കാറുണ്ട്. അമ്മൂമ്മ എവിടെ പോയി, കാലിന് വേദനയുണ്ടോ, ഏതിന്റെ ഷൂട്ടാണ്, തുടങ്ങി എല്ലാ വിശേഷങ്ങളും ചോദിക്കും. ആരും പറഞ്ഞ് കൊടുത്തിട്ടില്ല അവള്‍ അതൊക്കെ ചോദിക്കുന്നത്. നിങ്ങളൊന്നും അന്വേഷിച്ചില്ലെങ്കിലും കൊച്ചുമക്കള്‍ എന്നെ തിരക്കുന്നുണ്ടെന്ന് ഞാന്‍ ഇന്ദ്രനോടും പൃഥ്വിയോടും പറയാറുണ്ട്.

കൊച്ചിയില്‍ ചെന്നാല്‍ അമ്മൂമ്മ ഇങ്ങോട്ട് വാ, ഇവിടെ നില്‍ക്കാമെന്ന് പറഞ്ഞ് മുഴുവന്‍ സമയവും അവളൊപ്പമുണ്ടാവാറുണ്ട്. പ്രാര്‍ത്ഥന പാട്ടിന് പിന്നാലെ പോയപ്പോള്‍ നച്ചു അഭിനയത്തിലായിരുന്നു താല്‍പര്യം കാണിച്ചത്. കുക്കിംഗും അവള്‍ക്കിഷ്ടമാണ്. കേക്കൊക്കെ ഉണ്ടാക്കാറുണ്ട്. എന്തെങ്കിലും വേണോ എന്ന് ചോദിച്ചാല്‍ കേക്കുണ്ടാക്കാന്‍ വേണ്ട സാധനങ്ങളെക്കുറിച്ചാണ് അവള്‍ പറയാറുള്ളതെന്ന് ഇന്ദ്രജിത്തും പറഞ്ഞിരുന്നു. നച്ചുവിന് 17 ആയതേയുള്ളൂ. അതുകൊണ്ടാണ് അവള്‍ ഞങ്ങളുടെ കൂടെയില്ലാത്തത്. ധീരം കാണാനെത്തിയപ്പോള്‍ നച്ചുവിനെ കാണാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ഇന്ദ്രജിത്തും പൂര്‍ണിമയും പറഞ്ഞ മറുപടി ഇതായിരുന്നു. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണല്ലോയെന്ന് പറഞ്ഞ് പ്രാര്‍ത്ഥനയ്‌ക്കൊപ്പം പോവുകയായിരുന്നു ഇരുവരും.

More from Filmibeat

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X