For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുകുവേട്ടൻ ആദ്യമായും അവസാനമായും വാങ്ങിത്തന്ന സമ്മാനം; അദ്ദേഹത്തിന്റെ ആ രീതി എന്നെ ആകർഷിച്ചു

  |

  നടൻ സുകുമാരൻ മരിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ഭാര്യ മല്ലിക സുകുമാരന്റെ വാക്കുകളിലൂടെ അദ്ദേഹം ഇപ്പോഴും ജീവിക്കുകയാണ്. പ്രിയപ്പെട്ട ഭർത്താവിനെക്കുറിച്ച് അഭിമുഖങ്ങളിൽ ഒരു വാക്കെങ്കിലും മല്ലിക പറഞ്ഞിരിക്കും. മക്കളായ പൃഥിരാജും ഇന്ദ്രജിത്തും ഇന്ന് വലിയ താരങ്ങൾ ആണെങ്കിലും നടൻ സുകുമാരന്റെ ഭാര്യ എന്നറിയപ്പെടാനാണ് താൽപര്യമെന്ന് നടി എപ്പോഴും പറയാറുണ്ട്. ഇപ്പോഴിതാ സുകുമാരൻ തനിക്ക് ആദ്യമായി വാങ്ങിച്ച് തന്ന സമ്മാനത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

  Also Read: ആ സീൻ വേണോ എന്ന് ആലോചിച്ചു നിൽക്കവെ സ്വാസിക പറഞ്ഞത്; ഇനി വീട്ടിൽ കയറ്റുമോ എന്നറിയില്ല; അലൻ‌സിയർ

  'എന്റെ ജീവിതത്തിൽ ഒറ്റത്തവണ ആണ് ഒരു പുതിയ സാരി തന്നത്താൻ വാങ്ങിക്കാെണ്ട് വന്നത്. പണം തന്ന് നിങ്ങൾ വാങ്ങിച്ചോ എന്ന് പറയും. പൃഥിരാജിനെ പ്രസവിച്ച് കിടക്കുന്ന സമയത്ത് 28 ന്റെ അന്ന് മദ്രാസിൽ ഷൂട്ടിം​ഗ് നടക്കുകയാണ്. നൂല്കെട്ടിന് വരുമല്ലോ എന്ന് ഞാൻ വിളിച്ച് ചോദിച്ചു. സുകുവേട്ടന്റെ വല്യമ്മയുടെ മകൻ സത്യൻ അദ്ദേഹത്തിനൊപ്പം മദ്രാസിൽ ഉണ്ടായിരുന്നു'

  'ഞാൻ സത്യനെ വിളിച്ച് പറഞ്ഞു, ഞാൻ മദ്രാസിൽ കൂടെ ഉണ്ടായിരുന്നെങ്കിൽ സാരി ഒക്കെ എടുത്തേനെ എന്ന്. ചേച്ചി ഒന്ന് കൊണ്ടും വിഷമിക്കേണ്ട ഞാൻ ആ നമ്പർ ഇവിടെ ഇടാം എന്ന് സത്യൻ പറഞ്ഞു. സുകുവേട്ടാ ഒന്ന് രണ്ട് സാരി വേണമെന്ന് ചേച്ചി പറയുന്നെന്ന് സത്യൻ പറഞ്ഞു'

  Also Read: ലെമൺ ടി കുടിച്ചെന്ന് ടിനി, ബാലയ്ക്കും ഉണ്ണി മുകുന്ദനുമൊപ്പമുള്ള ചിത്രവുമായി താരം; പൃഥ്വിരാജിനെ ചോദിച്ച് ആരാധകർ

  'ഞാനിവിടെ നിന്ന് സാരിയും കൊണ്ട് പോയിട്ട് വേണോ കുഞ്ഞിന്റെ നൂല് കെട്ടാനെന്ന് ചോദിച്ചു. പക്ഷെ നൂല് കെട്ടിന്റെയന്ന് സത്യാ വണ്ടിയിൽ കയറ് എന്ന് പറഞ്ഞു. മദ്രാസിലെ നഞ്ചീസ് എന്ന പട്ടുസാരിക്കടയിൽ കയറി. ഒരു ആറ് സാരി എടുത്തിട്ടേ ഉള്ളൂ. അതിൽ നിന്ന് രണ്ടെണ്ണം എടുത്ത് ഇത് മതി എന്ന് പറഞ്ഞു. കാരണം കൂടുതൽ കാണാനോ സെലക്ട് ചെയ്യാനോ ഒന്നുമുള്ള ക്ഷമ ഇല്ല'

  'സത്യൻ എന്നെ വിളിച്ച് ചേച്ചി ഒരു അത്ഭുതം നടന്നു. രണ്ട് സാരി വാങ്ങി എന്ന് പറഞ്ഞു. അയ്യോ എന്ന് ഞാനും. വിശ്വസിക്കാൻ വയ്യ. അവർ വന്നിറങ്ങി. എനിക്കറിയാം പെട്ടിയിൽ സാരി ഉണ്ടെന്ന്. ഞാൻ പറഞ്ഞു സത്യാ മിണ്ടല്ലേ എന്ന്'

  'പെട്ടിക്കകത്ത് രണ്ട് സാരി ഉണ്ട് ഞാനും സത്യനും കൂടി പോയി വാങ്ങിയതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്നെയാണ് സുകുവേട്ടനിൽ എനിക്ക് തോന്നിയ ആകർഷണവും. കൊഞ്ചലും കുഴച്ചിലും മോളേ, ചക്കരേ വിളികളൊന്നും ഇല്ല'

  'പക്ഷെ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ഉണ്ടാക്കിയതെല്ലാം എന്റെ മല്ലികയ്ക്ക് തന്നെയാണെന്ന് പറയുകയും ഒന്നും അദ്ദേഹത്തിന്റെ പേരിൽ വെക്കാതെ എന്റെ പേരിൽ ഈ ഭൂസ്വത്തുകൾ എഴുതി. എന്റെയും മക്കളുടെയും പേര് ചേർക്കാം, എന്റെയും അദ്ദേഹത്തിന്റെയും പേര് ചേർക്കാം, എന്തോ മുൻകൂട്ടി കണ്ടു'

  ആൺകുട്ടികളാണ്. നാളെ അവർക്കൊരു കുടുംബമൊക്കെയാവുമ്പോൾ അവർക്ക് അവരുടേതായ പ്രാരാബ്ദങ്ങഴും ബുദ്ധിമുട്ടുകളും കാണും. അപ്പോഴും മല്ലിക വിഷമിക്കാൻ പാടില്ല. അതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എല്ലാം മല്ലിക സുകുമാരൻ എന്ന പേരിൽ വാങ്ങിച്ച് കൂട്ടി. പെട്ടി തുറന്ന് നോക്കുമ്പോൾ രണ്ട് നല്ല പട്ട് സാരികൾ. സ്നേഹം എന്ന് പറയുന്നത് പുറത്ത് പ്രകടിപ്പിച്ച് വല്ലവരെയും ബോധ്യപ്പെടുത്താൻ ഉള്ളതല്ല. മനസ്സ് കൊണ്ട് സ്നേഹിക്കുക, അതാണ് യഥാർത്ഥ സ്നേഹം എന്നാണ് സുകുമാരൻ പറഞ്ഞതെന്നും മല്ലിക പറഞ്ഞു.

  Read more about: mallika sukumaran
  English summary
  When Mallika Sukumaran Opens Up A Rare Gift She Received From Sukumaran Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X