'എടുത്ത് ചാട്ടമാണെന്ന് ജീവിച്ച് തുടങ്ങിയപ്പോൾ മനസിലായി, മക്കളോട് പറഞ്ഞത് സുകുവേട്ടൻ'

അന്തരിച്ച ഭർത്താവ് സുകുമാരനെക്കുറിച്ച് നടി മല്ലിക സുകുമാരൻ സംസാരിക്കാത്ത അഭിമുഖങ്ങളില്ല. തകർന്ന് പോയെന്ന് കരുതിയ തന്റെ ജീവിതത്തിൽ രക്ഷകനായ ആൾ, ദീർഘവീക്ഷണത്തോടെ ജീവിതത്തെ കണ്ട് തന്റെ ഭാവി സുരക്ഷിതമാക്കിയ ആൾ എന്നിങ്ങനെ പല വിശേഷണങ്ങൾ മല്ലിക സുകുമാരന് നൽകുന്നു. നടൻ ജ​ഗതി ശ്രീകുമാറുമായുള്ള വിവാഹബന്ധം തകർന്ന ഘട്ടത്തിലാണ് മല്ലികയുടെ ജീവിതത്തിലേക്ക് സുകുമാരൻ കടന്ന് വരുന്നത്. വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു മല്ലിക ജ​ഗതിയെ വിവാഹം ചെയ്തത്. അന്ന് ജ​ഗതിയോ മല്ലികയോ സിനിമാ രം​ഗത്ത് ആരുമല്ല. ബന്ധം പിരിയേണ്ടി വന്നതിനെക്കുറിച്ച് ഒരിക്കൽ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

കോളേജിൽ പഠിക്കുന്ന കാലത്ത് ഒരാളോട് എനിക്കും പ്രണയം തോന്നി. ഞാൻ സ്വപ്നം കണ്ട ജീവിതത്തിലെ നായകൻ എന്നൊക്കെ ഞാൻ സങ്കൽപ്പിച്ചു. നമുക്ക് തോന്നുന്ന ആകർഷണത്തെ പ്രണയമെന്ന വികാരത്തിലേക്ക് കൊണ്ട് ഘടിപ്പിക്കുന്നു. പക്ഷെ ജീവിച്ച് തുടങ്ങുമ്പോഴാണ് അപക്വമായ മനസിന്റെ എടുത്ത് ചാട്ടം കൊണ്ടുണ്ടായതാണെന്ന് മനസിലാക്കുന്നത്. കണക്ക് കൂട്ടൽ തെറ്റിയോ എന്ന് ചിന്തിക്കുകയും ദുഖിക്കുകയും ചെയ്യും. അങ്ങനെയൊരു കാലഘട്ടം എനിക്ക് ഉണ്ടായിരുന്നു. എല്ലാവർക്കും അറിയാവുന്ന കാര്യമാണത്. സുകുവേട്ടൻ തന്നെയാണ് എന്റെ മക്കളോട് പറഞ്ഞത്.

Mallika Sukumaran

പല ദൃശ്യമാധ്യമങ്ങളിലും കണ്ട കാഴ്ച സുകുമാരൻ എന്ന വ്യക്തിയുടെ ഹീറോയിസവും ഗ്ലാമറും കണ്ട് രണ്ട് കൈയും നീട്ടി ഞാൻ പോയെന്നായിരുന്നു. ജീവിതത്തിൽ ഞാനാദ്യം കണ്ട വ്യക്തിയും അങ്ങനെ പറയുന്നത് കേട്ടു. അത് മാത്രമാണ് എനിക്ക് യോജിക്കാൻ പറ്റാത്തത്. സമൂഹം എപ്പോഴും സ്ത്രീകളെയെ കുറ്റപ്പെടുത്തൂ. ഞാൻ അന്നും ഇന്നും അതിനൊരു മറുപടി നൽകിയിട്ടില്ല. തന്റെ സുഹൃത്തായ സതിയുടെ സഹോദരനായിരുന്നു സുകുമാരൻ.

തന്റെ ജീവിതത്തിലെ പ്രശ്നങ്ങളും വീട്ടിൽ നിന്ന് അവഗണിക്കുന്നതും ജോലിക്കാരിയുമായി മാസങ്ങളോളം മദിരാശിയിൽ ഒറ്റയ്ക്ക് കഴിയുന്ന വിഷമവുമെല്ലാം ഞാനവരോട് പറഞ്ഞു. ഇത് കേട്ട് സുകുവേട്ടൻ പറഞ്ഞത് താൻ ചെയ്ത തെറ്റ് നാലഞ്ച് കൊല്ലം അച്ഛനെയും അമ്മയെയും പോയി കണ്ടില്ല. ആദ്യം പോയി അവരെ കാണണമെന്നാണ്. പേടിയാണ്, അച്ഛൻ അടിക്കുമെന്ന് പറഞ്ഞു. അ‌ടി കിട്ടേണ്ട കാര്യമാണ് ചെയ്തത്, അച്ഛനും അമ്മയുമല്ലേ സാരമില്ലെന്ന് അദ്ദേഹം പറഞ്ഞെന്നും അന്ന് മല്ലിക സുകുമാരൻ പറഞ്ഞു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X