'മുമ്പുള്ള കാര്യങ്ങളന്വേഷിക്കുന്നയാളല്ല, കല്യാണം കഴിഞ്ഞാൽ എന്റെ മക്കളുടെ അച്ഛനായിരിക്കണമന്നായിരുന്നു'

നടൻ സുകുമാരനെ വിവാഹം ചെയ്ത ശേഷം അഭിനയ രം​ഗത്ത് നിന്നും കുറേക്കാലം മാറി നിൽക്കുകയായിരുന്നു നടി മല്ലിക സുകുമാരൻ. സുകുമാരന്റെ മരണ ശേഷവും സജീവമായി നടി സിനിമകൾ ചെയ്തിട്ടില്ല. ഭർത്താവും മക്കളുമായിരുന്നു മല്ലിക സുകുമാരന്റെ സ്വപ്നം. ഭർത്താവ് മരിച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മല്ലിക അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളിലാണ് ജീവിക്കുന്നത്. ഭർത്താവിനെക്കുറിച്ച് മല്ലിക സുകുമാരൻ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമാ അഭിനയം നിർത്തുന്നതിൽ എനിക്ക് വിഷമമില്ലായിരുന്നു. എനിക്ക് സന്തോഷമായിരുന്നു. എനിക്ക് സുകുവേട്ടനും മക്കളും മതിയെന്നായിരുന്നു. പലരും ​ഗോസിപ്പുകൾ പറഞ്ഞിട്ടുണ്ട്. നോക്കിക്കോ ആ പെണ്ണ് സുകുമാരനെ ഇപ്പോൾ കെട്ടും എന്നൊക്കെ പറയുമായിരുന്നു. ഇനിയിപ്പോൾ കെട്ടിക്കോ‌ട്ടെ എനിക്ക് രണ്ട് പിള്ളേരായി എന്ന് ഞാൻ പറയും. സുകുവേട്ടനോട് തന്നെ ഞാൻ ഈ കഥയൊക്കെ പറയും. കല്യാണത്തിന് മുമ്പ് ഒരു ചെറുപ്പക്കാരൻ ആരെയെങ്കിലും സ്നേഹിച്ചോ കൂടെപ്പോയോ എന്നൊന്നും ഞാൻ അന്വേഷിക്കാറില്ല.

Mallika Sukumaran

കല്യാണം കഴിഞ്ഞാൽ എന്റെ മക്കളുടെ അച്ഛനായിരിക്കണം. അതെനിക്ക് നിർബന്ധമായിരുന്നു. പിന്നെ നമ്മളെ സ്റ്റെപ്പിനി ആക്കരുത്. അതാണ് എനിക്ക് പൊരുത്തപ്പെടാൻ പറ്റാത്ത കാര്യം. സുകുവേട്ടൻ ആരോടും നുണ പറയില്ല. എല്ലാ കാര്യങ്ങളും തുറന്ന് മുഖത്ത് നോക്കി പറയും. ഇഷ്ടപ്പെടുമോ ഇഷ്ടപ്പെടില്ലയോ എന്ന ചിന്തയില്ല. അത് എല്ലാവർക്കും അറിയാമായിരുന്നെന്നും മല്ലിക സുകുമാരൻ ഓർത്തു. സിനിമാതെക്കിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

More from Filmibeat

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X