അത്രയും സ്നേഹം, അതിഥികൾക്ക് പൂർണിമയെ വല്ലാതെ ഇഷ്ടപ്പെട്ടു, സുപ്രിയയാണെങ്കിൽ രണ്ട് ദിവസമെടുക്കും: മല്ലിക
മരുമക്കളെക്കുറിച്ച് മിക്കപ്പോഴും സംസാരിക്കുന്നയാളാണ് നടി മല്ലിക സുകുമാരൻ. മക്കളെയും മരുമക്കളെയും കുറിച്ച് മല്ലിക സുകുമാരൻ സംസാരിക്കാത്ത അഭിമുഖങ്ങൾ വിരളമാണ്. ഒരിക്കൽ പൂർണിമ ഇന്ദ്രജിത്തിനെയും സുപ്രിയ മേനോനെയും കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എന്റെ സുഹൃത്തുക്കളെ പൂർണിമയുടെ വീട്ടിൽ ഒരു വിശേഷമുണ്ടായപ്പോൾ കൊണ്ട് പോയിരുന്നു. അവരൊക്കെ എന്നോട് പറയുകയാണ് ചേച്ചിയെ പോലെയാണ് മൂത്ത മരുമകൾ എന്ന്. ഞങ്ങളെ കണ്ടപ്പോൾ തൊട്ട് ഭയങ്കര സ്നേഹം. മോളെ അവർക്കങ്ങ് പിടിച്ചു എന്ന് ഞാൻ പൂർണിമയോട് പറഞ്ഞു. നേരത്തെ പരിചയമുള്ളത് പോലെ സംസാരിക്കും. മറ്റേ അദ്ദേഹം ഡൽഹിയിലൊക്കെ ഒറ്റയ്ക്ക് നിന്ന് ജീവിച്ച് വളർന്നയാളാണ്.
ഒരു ദിവസം കണ്ട് പിറ്റേ ദിവസമേ സംസാരിക്കാൻ തുടങ്ങൂ. രണ്ടാമത്തെ ദിവസം കൂടി അവർ നമ്മുടെ വീട്ടിലുണ്ടെങ്കിൽ ഹലോ ബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ചോ എന്ന് ചോദിക്കും. അമ്മായിയമ്മ ഇന്നത്തെ ജനറേഷന് റിലേറ്റ് ചെയ്യാൻ പറ്റുന്ന ആളാണ്. അവർ അപ്ഡേറ്റ് ചെയ്യും. അമ്മയ്ക്ക് എങ്ങനെയാണ് ഇതൊക്കെ പറ്റുന്നതെന്ന് ഞങ്ങൾക്ക് തോന്നാറുണ്ട്. ഇപ്പോഴും ഞാനവരിൽ നിന്നും ഒരുപാട് പഠിക്കുന്നു. പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയായി മാത്രം അറിയപ്പെടാൻ അവർക്ക് എളുപ്പമായിരുന്നു.
എന്നാൽ അവർ ഫെെറ്റ് ചെയ്തു. ഇപ്പോഴും തന്റെ ഐഡന്റിറ്റി നിലനിർത്തുന്നു. ഇന്നത്തെ അമ്മയുടെ പ്രായത്തിൽ ഞാനെത്തുമ്പോൾ എന്റെ മക്കളേക്കാളും ബിസിയായിരിക്കാൻ എനിക്ക് പറ്റുമോ എന്ന് ഞാനെന്നോട് തന്നെ ചോദിക്കുന്നു. ഞങ്ങളിൽ ഏറ്റവും തിരക്കുള്ളത് അമ്മയ്ക്കാണെന്നാണ് അന്ന് പൂർണിമ ഇന്ദ്രജിത്ത് പറയുന്നത്.

കുറേക്കൂടി സ്നേഹപ്രകടനങ്ങൾ ആരാധകർ കാണാറ് പൂർണിമയും മല്ലിക സുകുമാരനും തമ്മിലാണ്. മല്ലിക സുകുമാരനെക്കുറിച്ച് സുപ്രിയയോടും ഒരു അഭിമുഖത്തിൽ ചോദ്യം വന്നിരുന്നു. പൃഥ്വിയുടെ അമ്മയെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. അതൊരു ഗുണമായി. എനിക്കവരുടെ കുടുംബത്തെക്കുറിച്ചോ പ്രതാപത്തെക്കുറിച്ചോ അറിയില്ലായിരുന്നു. അതായിരിക്കും എന്നിൽ റിഫ്രഷിംഗ് ആയി പൃഥ്വി കണ്ടതെന്നാണ് സുപ്രിയ മേനോൻ പറഞ്ഞത്. മക്കളായ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും അവരവർക്ക് പറ്റിയ ഭാര്യമാരെയാണ് ലഭിച്ചതെന്ന് ഒരിക്കൽ മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.
രണ്ട് മക്കൾക്കും രണ്ട് സ്വഭാവമാണ്. രാജുവിന്റെ കാര്യങ്ങൾ പക്കയാണ്. അത് അഭിനയമാകട്ടെ, സംവിധാനമാകട്ടെ, പ്രൊഡക്ഷനാകട്ടെ. അവന് കറക്ടായി പ്ലാൻ ചെയ്യണം. ആ ജോലിയാണ് സുപ്രിയ കൂടുതലും ചെയ്യുന്നത്. ഞാനതിൽ ഇടപെടാറില്ല. അവന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഒരാൾ കൂടെ നിന്ന് തുള്ളിയില്ലെങ്കിൽ അവന് ദേഷ്യം വരുമെന്ന് മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.
ഇന്ദ്രൻ പിന്നെ കുറേക്കൂടി ശാന്തനാണ്. അതുകൊണ്ട് തന്നെ പൂർണിമയ്ക്ക് കുറേക്കൂടി സമയം കിട്ടുന്നുണ്ട്. ബ്യൂട്ടീക്കും കാര്യങ്ങളുമൊക്കെയായി. അതിനിടയിൽ കൂടെ അഭിനയമുണ്ട്. വെബ് സീരീസിൽ അഭിനയിക്കുന്നു. ബോംബെയിലും ഹെെദരാബാദിലും പോകുന്നു. ഗൾഫിലൊക്കെ പൂർണിമയ്ക്ക് ഒത്തിരി നല്ല സുഹൃത്തുക്കളുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications











