'പോറ്റാനുള്ള കഴിവുണ്ടോ? മമ്മൂട്ടിയുടെ ഉപദേശം മാറ്റി ചിന്തിപ്പിച്ചു; സിന്ധു ഭയന്നു; അന്നുണ്ടായത്': മുകേഷ്

കൃഷ്ണകുമാർ-സിന്ധു കൃഷ്ണ വിവാഹത്തിൽ മമ്മൂട്ടിക്കുള്ള പങ്കിനെക്കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു. പ്രണയത്തിലായിരുന്ന കാലത്ത് കൃഷ്ണകുമാർ മമ്മൂട്ടിയുടെ ഉപദേശം തേടിയിരുന്നു. എന്നാൽ ഈ ഉപദേശത്തിന് വിപരീതമായാണ് കൃഷ്ണകുമാർ നീങ്ങിയത്. കൃഷ്ണകുമാറിന്റെ മകൾ നടി അഹാന കൃഷ്ണയോടാണ് മുമ്പൊരിക്കൽ മുകേഷ് ഈ കഥ പങ്കുവെച്ചത്.

കൃഷ്ണ കുമാറിന് ഒരു സന്തോഷമില്ല. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ ഹാജ കാര്യം പറഞ്ഞു. കൃഷ്ണകുമാറിന് ഒരു പെൺകുട്ടിയെ സ്നേ​ഹിക്കുന്നു. കല്യാണം കഴിക്കണമെന്ന് രണ്ട് പേർക്കും ആ​ഗ്രഹമുണ്ട്. ഘോര പ്രണയമാണ്. എന്നാൽ പെണ്ണിന്റെ വീട്ടുകാർക്ക് അത്ര താൽപര്യം ഇല്ല. എന്നാൽ പെണ്ണിന്റെ വീട്ടുകാർക്ക് അത്ര താൽപര്യം ഇല്ല. എന്ത് ചെയ്യണം എന്നാലോചിക്കുകയാണെന്ന് പറഞ്ഞു. നമുക്കൊരു ഡ്രെെവ് പോകാം, രാവിലെ പോയിട്ട് വെെകുന്നേരം വരാം. അങ്ങനെ കുറച്ച് റിലാക്സാകും എന്ന് ഞാൻ പറഞ്ഞു. അപ്പോൾ മമ്മൂക്ക വന്നു.

Krishnakumar

മമ്മൂക്കയുടെ ജീവിതാനുഭവം വെച്ച് ഈ ഇരിക്കുന്ന കൃഷ്ണകുമാറിന് ഒരു ഉ​ഗ്രൻ ഉപദേശം വേണമെന്ന് ഞാൻ പറഞ്ഞു. എന്താണ് മമ്മൂക്കയുടെ ഉപദേശം എന്ന് ചോദിച്ചു. ഉപദേശം എന്തായാലും നീ സ്വീകരിക്കുമോ എന്ന് മമ്മൂക്ക ചോദിച്ചു. തീർച്ചയായും എന്ന് പറഞ്ഞു. കല്യാണം കഴിച്ചോ, ഇഷ്ടമുള്ള പെൺകു‌ട്ടിയെ കല്യാണം കഴിച്ചോ അതിൽ ഒരു തെറ്റും ഇല്ല. സ്നേഹിക്കുന്നതും പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നതുമൊക്കെ ഏറ്റവും നല്ല കാര്യമാണ്. പക്ഷെ പെൺകുട്ടിയെ പോറ്റാനുള്ള കഴിവ് നിനക്കുണ്ടോ ആ ആത്മവിശ്വാസം നിനക്കുണ്ടോ എന്ന് ചോദിച്ചു.

അപ്പോൾ കൃഷ്ണകുമാർ ഒന്ന് നോക്കി. നീ കുറച്ച് കൂടെ കാത്തിരിക്ക്, നിനക്ക് സിനിമയിൽ ഒരു ഭാവിയുണ്ടെന്നാണ് എനിക്ക് മനസിലാകുന്നത്. എന്തായാലും രണ്ട് വീട്ടുകാരും നിങ്ങളെ എതിർക്കും. ഒരു വീടെടുത്ത് താമസിക്കാനും അവൾക്ക് ഭക്ഷണവും വസ്ത്രവും വാങ്ങിക്കൊടുക്കാനും അവളെ സിനിമയ്ക്ക് കൊണ്ട് പോകാനുമൊക്കെയുള്ള ശേഷി നിനക്കുണ്ട് എന്ന് തോന്നുന്ന നിമിഷം ഞാൻ നിന്റെ കൂടെ ഉണ്ടാകും. ജീവിതമാണ്. കയ്ക്കും. ആദ്യമാെക്കെ പ്രേമം എന്നൊക്കെയായിരിക്കും.

Mammootty  Krishnakumar

പക്ഷെ ദാരി​ദ്രവും ഇല്ലായ്മയും നിങ്ങളുടെ അടുത്തേക്ക് വരുമ്പോൾ വേണ്ടിയിരുന്നോ, വിചാരിച്ചത് പോലെ പ്രണയം അത്ര മധുരിക്കുന്നില്ലല്ലോ എന്ന് തോന്നാമെന്നും മമ്മൂക്ക പറഞ്ഞു. കൃഷ്ണകുമാർ മമ്മൂക്കയുടെ കയ്യിൽ പിടിച്ചിട്ട്, മമ്മൂക്ക‍ാ... കൗൺസിലിം​ഗ് ആണിത്. ഉപദേശമല്ല. പറഞ്ഞത് നൂറ് ശതമാനം സത്യമാണ്. ഞാൻ എടുത്ത് ചാടി മണ്ടത്തരം കാണിച്ചേനെ. ഞാൻ വെയ്റ്റ് ചെയ്യാം, സ്വന്തം കാലിൽ നിന്നിട്ട് അവളെ പോറ്റുന്ന തരത്തിൽ ആത്മവിശ്വാസം നേടും, ഇവിടെ വന്നത് വലിയ നിമിത്തമായി എന്ന് പറഞ്ഞു.

പിറ്റേന്ന് അപ്പ ഹാജയുടെ കോൾ വന്നു. സീരിയസായി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. കൃഷ്ണകുമാറും സിന്ധുവും ഇന്ന് രാവിലെ 10 മണിക്ക് വിവാഹം ചെയ്യാൻ തീരുമാനിച്ചു. അതെങ്ങനെയെന്ന് ഞാൻ ചോദിച്ചു. ഇന്നലെ പോകുന്ന വഴിക്ക് മമ്മൂക്കയുടെ ഉപദേശം സിന്ധുവിനോട് പറഞ്ഞു. ഇങ്ങനെ പോയാൽ വിവാഹം നടന്നില്ലെങ്കിലോ എന്ന് സിന്ധു ഭയപ്പെട്ടു. നാളെ കെട്ടണം എന്ന് പറഞ്ഞു. അങ്ങനെയാണ് വിവാ​​ഹം നടന്നതെന്നും മുകേഷ് പറഞ്ഞു.

More from Filmibeat

Read more about: krishnakumar mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X