ദുൽഖർ മോശമാണെങ്കിലും നല്ലതേ പറയൂ, പക്ഷെ ഭാര്യയും മകളും...: മകനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്
മലയാളത്തിൽ നിന്നുമുള്ള പാൻ ഇന്ത്യൻ താരമായി വളർന്നു കഴിഞ്ഞിരിക്കുകയാണ് ദുൽഖർ സൽമാൻ ഇന്ന്. അടുത്തിടെ പുറത്തിറങ്ങിയ ലോക: ചാപ്റ്റർ 1 - ചന്ദ്ര എന്ന സിനിമയിലൂടെ, ഇന്ന് ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച പ്രൊഡ്യൂസർമാരിൽ ഒരാളാണ് താനെന്നും ദുൽഖർ തെളിയിച്ചു കഴിഞ്ഞു. തന്റെ അച്ഛനായ മമ്മൂട്ടിയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന മകനാണ് എന്ത് കൊണ്ടും നടൻ ഇന്ന്. എന്നാൽ അപ്പോഴും, വാപ്പച്ചിയുടെ ഏറ്റവും വലിയ ഫാൻ എന്ന പദവി ആർക്കും വിട്ടുകൊടുക്കാൻ ഓക്കേ കണ്മണി താരം തയ്യാറല്ല.
ദുൽഖർ സൽമാന്റെ ഈ സ്വഭാവത്തെ കുറിച്ച് വളരെ വർഷങ്ങൾക്ക് മുൻപ് തമിഴ് ചാനലായ സൺ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി മനസ്സ് തുറന്നിരുന്നു. വളരെ വാത്സല്യത്തോടെ തന്റെ മകനെ കുറിച്ച് സംസാരിച്ച മെഗാസ്റ്റാർ, തന്റെ ഏറ്റവും വലിയ ഫാൻ ദുൽഖർ തന്നെയാണെന്ന് സമ്മതിച്ചു. എത്ര മോശം സിനിമകൾ ചെയ്താലും അതെ കുറിച്ച് നല്ലതും മാത്രം പറയുന്ന അത്രയും സ്നേഹമുള്ള മോനാണ് തന്റെ ചാലു എന്ന് അദ്ദേഹം വെളിപ്പെടുത്തി.

"എന്റെ മകൻ ദുൽഖർ സൽമാൻ എന്റെ വലിയ ഫാൻ ആണ്. ഞാൻ എത്ര മോശമായി അഭിനയിച്ചാലും അവന് നല്ലത് മാത്രമേ പറയാനുണ്ടാകൂ. പക്ഷെ എന്റെ ഭാര്യ സുൽഫത്തും മകൾ സുറുമിയും അങ്ങനെയല്ല. ഭാര്യയാണ് എന്റെ ഏറ്റവും വലിയ വിമർശക. മകളും അങ്ങനെ തന്നെ. നന്നായിട്ടില്ലെങ്കിൽ, നന്നായിട്ടില്ല എന്ന് തന്നെ പറയും. അതിന് കാരണം അവരുടെ സ്നേഹം തന്നെയാണ്. ഞാൻ ഇനിയും നന്നായി വരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നവരാണ് അവർ," സൺ ടി.വി.ക്ക് നൽകിയ പഴയ അഭിമുഖത്തിൽ മമ്മൂട്ടി വെളിപ്പെടുത്തി.

"പക്ഷെ ഇവൻ (ദുൽഖർ) അങ്ങനെയല്ല. ഞാൻ ആണ് അവന്റെ ഐഡൽ. അത് കൊണ്ടാവണം, അവൻ ഒരിക്കലും എന്റെ ഒരു കാര്യത്തിലും കുറവുകൾ കണ്ടെത്താൻ കഴിയാറില്ല," ഞാൻ മകന് തന്നോടുള്ള സ്നേഹക്കൂടുതലിനെ കുറിച്ച് വാചാലനായ മമ്മൂട്ടി പറഞ്ഞു. പിന്നീട് വളർന്ന് വലിയ താരമായി മാറിയതിന് ശേഷം, മെഗാസ്റ്റാറിനെ ഈ വാക്കുകൾ ദുൽഖർ സൽമാൻ ശരി വച്ചിട്ടുമുണ്ട്. എന്നും, വാപ്പച്ചിയുടെ അഭിനയമാണ് താനെന്ന മകനും, നടനും, ഒരു പോലെ ആസ്വദിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മോഹൻലാൽ, അമിതാഭ് ബച്ചൻ, തുടങ്ങി ഒരുപാട് താരങ്ങളോട് ആരാധനയുടെങ്കിലും, സീത രാമം താരത്തിന് ഏറ്റവും പ്രിയം സ്വന്തം അച്ഛനോട് തന്നെയാണ്.
പിന്നീട് കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ, തന്നെപ്പോലെ തന്നെ ഡ്രസ്സിങ്ങിൽ ഒക്കെ വളരെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് മകൻ ദുൽഖർ എന്നും മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ തന്നെ, ഇടയ്ക്ക് തുണിയെടുക്കാൻ മകൻ പൈസ ചോദിക്കാറുണ്ടെന്നും, പക്ഷെ പിന്നീട് ഷോപ്പിംഗ് കഴിഞ്ഞു വരുമ്പോഴാണ് അവൻ തനിക്കുള്ള ഷർട്ട് എടുക്കാനാണ് പൈസ ചോദിച്ചതെന്ന് മനസ്സിലായിട്ടുള്ളത് എന്നും മെഗാസ്റ്റാർ പറഞ്ഞു. അതിന് കാരണം, താൻ തിരഞ്ഞെടുക്കുന്ന ഷർട്ട് ഇട്ട് വാപ്പച്ചിയെ കാണാൻ ദുൽഖറിന് ചെറുപ്പം മുതലേ ഏറെ ഇഷ്ടമായിരുന്നു. ആ പതിവിന് ഇന്നും മാറ്റമൊന്നും വന്നിട്ടില്ലെന്നതാണ് സത്യം. മമ്മൂട്ടിക്ക് ഒരുപാട് സമ്മാനങ്ങൾ വാങ്ങുന്ന ശീലം ഇന്നും ദുൽഖറിനുണ്ട്.


Click it and Unblock the Notifications











