For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താനെപ്പോഴാടോ എന്നെ അങ്ങനെ വിളിച്ച് തുടങ്ങിയത്? കാരവാനിലേക്ക് വിളിച്ച് മമ്മൂട്ടി എന്നോട് ചോദിച്ചു; ടിജി രവി

  |

  മലയാളത്തിലെ സൂപ്പർ താരമാണ് മമ്മൂട്ടി. 71 കാരനായ നടൻ ഇന്നും ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ സിനിമാ ലോകത്ത് നിലനിൽക്കുന്നു. വർഷങ്ങൾ നീണ്ട കരിയറിൽ മികച്ച നടനായും സൂപ്പർ സ്റ്റാർ ആയും മമ്മൂട്ടി അറിയപ്പെട്ടു. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി ഇപ്പോൾ കടന്ന് പോവുന്നതെന്നാണ് ആരാധകർ പറയുന്നത്. അത്രത്തോളം മികച്ച സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്നത്.

  Also Read: 'നാടോടിക്കാറ്റിലെ മോ​ഹൻലാലിന്റെ വേഷം പൃഥ്വിരാജിന് ചെയ്യാൻ പറ്റും, ശ്രീനിവാസൻ ഭയങ്കര പ്രതിഭയാണ്'; വിപിൻ മോഹൻ

  പുഴു, ഉണ്ട, റോഷാക്ക് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. സൂപ്പർ സ്റ്റാർ ലേബലിലുള്ള സിനിമകളിൽ നിന്ന് മാറി തന്റെ താരമൂല്യം പരീക്ഷണ സിനിമകൾക്കും പുതുമുഖ സംവിധായകരുടെ സിനിമകളിലേക്കും ഉപയോ​ഗിക്കുകയാണ് നടൻ.

  നൻപകൽ നേരത്ത് മയക്കം, കാതൽ തുടങ്ങി മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നൻപകൽ നേരത്ത് മയക്കം അടുത്തിടെ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചപ്പോൾ മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്.

  Also Read: നയൻതാരയുമായി സംസാരിക്കാനുള്ളത് സിനിമകൾ അല്ല; നടിയുമായി മത്സരമുണ്ടോയെന്ന് വ്യക്തമാക്കി തൃഷ

  ഓഫ് സ്ക്രീനിൽ മമ്മൂട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് പലർക്കും പല അഭിപ്രായം ആണ്. ചിലർ നടൻ ദേഷ്യക്കാരനും അഹങ്കാരിയുമാണെന്ന് പറയുന്നു. ചിലരാവട്ടെ മമ്മൂട്ടി വളരെ സൗഹൃദത്തോടെ പെരുമാറുന്ന ആളാണെന്നും.

  ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് നടൻ ടിജി രവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'ദ പ്രീസ്റ്റിൽ ഞാൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. മമ്മൂട്ടിയുടെ കൂടെ പല ആൾക്കാരും ഉണ്ടാവും. ഞാൻ ചെന്നപ്പോൾ മമ്മൂട്ടി വാ ഇരിക്കെടോ എന്ന് പറഞ്ഞു. ഒരു ദിവസം മമ്മൂട്ടി എന്നെ കാരവാനിലേക്ക് വിളിച്ചു'

  'ചെന്ന ഉടനെ ചോദിച്ചു താനെന്ന് മുതലാടോ എന്നെ നിങ്ങൾ എന്ന് സംബോധന ചെയ്ത് തുടങ്ങിയതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ഞാൻ സിനിമയിൽ നിന്ന് വിട്ട് പോവുന്നതിന് മുമ്പ് കുറേക്കാലം ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, എടോ താൻ‌ എന്നൊക്കെ സംസാരിക്കാറുണ്ട്'

  'ഇന്ന് ഞാൻ നില്‌ക്കുന്ന സ്ഥിതിയിൽ നിങ്ങൾ എന്നേക്കാൾ വളരെ മുകളിലാണ്. ജനങ്ങളുടെ മുന്നിൽ പ്രത്യേകിച്ചും. അവരൊക്കെ നിൽക്കുമ്പോൾ നിങ്ങളെ എടോ താൻ എന്നൊക്കെ വിളിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന്'

  'അപ്പോൾ ഒന്ന് ചിരിച്ചു. എനിക്കത് വലിയ പാഠം ആയി. അ​ദ്ദേഹം അത് ചോദിക്കണമെങ്കിൽ നേരത്തെയുണ്ടായിരുന്ന സൗഹൃദത്തിൽ നിന്നും എന്തെങ്കിലും മാറ്റം വന്നോ എന്ന് പുള്ളിക്ക് തോന്നിയിട്ടുണ്ടാവാം. ഈ ചോദ്യത്തോടെ അദ്ദേഹത്തോടുള്ള സൗഹൃദം എനിക്ക് കൂടി,' ടിജി രവി പറഞ്ഞതിങ്ങനെ.

  മുമ്പൊരിക്കൽ കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇതേപറ്റി സംസാരിച്ചത്. മോഹൻലാലിനെക്കുറിച്ചും ടിജി രവി അന്ന് സംസാരിച്ചു.

  'മോഹൻലാലും ഞാനും ഒരുപാട് കാലം ഒരേ റൂമിൽ താമസിച്ച ആളാണ്. ആ സൗഹൃദം ഞങ്ങൾ തമ്മിലുണ്ട്. അദ്ദേഹം വില്ലനായി വന്ന് ഹീറോ ആയി മാറുന്ന സമയത്തൊക്കെ,' ടിജി രവി പറഞ്ഞു. ഒരു കാലത്ത് സിനിമകളിൽ നിരന്തരം വില്ലൻ വേഷങ്ങളിൽ എത്തിയിരുന്ന നടനാണ് ടിജി രവി.

  പിൽക്കാലത്ത് ശ്രദ്ധേയമായ വേഷങ്ങളും ടിജി രവിയെ തേടിയെത്തി. പൊറിഞ്ച് മറിയം ജോസ്, പ്രീസ്റ്റ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷമാണ് ടിജി രവിക്ക് ലഭിച്ചത്.

  Read more about: mammootty
  English summary
  When Mammootty Felt Uncomfortable In Friend TG Ravi's Respect; Actors Words Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X