For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്തായിത്? മട്ടൻ‌ വെന്തിട്ടില്ല, അതിഥിയായി ചെന്ന വീട്ടിൽ മമ്മൂട്ടി വെട്ടിത്തുറന്ന് പറഞ്ഞു; ആകെ പ്രശ്നമായി!'

  |

  കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് മമ്മൂട്ടിയെന്നാണ് സിനിമാ ലോകത്തെ എല്ലാവരുടെയും അഭിപ്രായം. ഈ സ്വഭാവം മൂലം നടൻ അഹങ്കാരിയാണെന്ന് കരുതുന്നവരുമുണ്ട്. പലപ്പോഴും മമ്മൂട്ടി തന്നെ ഇതേപറ്റി സംസാരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഈ സ്വഭാവത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് മുകേഷ്. മമ്മൂട്ടി അതിഥിയായി ചെന്ന വീട്ടിൽ നടന്ന സംഭവത്തെക്കുറിച്ചാണ് മുകേഷ് സംസാരിച്ചത്.

  Also Read: 'എന്നെ ആശ്വസിപ്പിക്കാൻ മാജിക്ക് കാണിക്കുന്നപോലെ ചെയ്തു പിറ്റേദിവസം ലാലേട്ടന് പനി പിടിച്ചു'; ഗീതു മോഹൻദാസ്

  'ബൽറാം വെർസസ് താരദാസ് എന്ന ഐലി ശശി ചിത്രത്തിന്റെ ഷൂട്ടിം​ഗ് തലശേരിയിൽ നടക്കുകയാണ്. ഹിന്ദിയിൽ നിന്നും കത്രീന കൈഫാണ് നായിക. ഞാൻ, ജ​ഗദീഷ്, സിദ്ദിഖ് ഉൾപ്പെടെ ഒരുപാട് ആർട്ടിസ്റ്റുകൾ സിനിമയിലുണ്ട്. രാത്രിയും പകലും ഷൂട്ട് നടന്നു കൊണ്ടിരിക്കുകയാണ്'

  'അപ്പോൾ ആ പ്രദേശത്തുള്ള ഒരു പ്രൊഡ്യൂസർ എന്നെ കാണാൻ വന്നു. ഞാൻ ഒരു പ്രത്യേക കാര്യം പറയാൻ വേണ്ടി ആണ് വന്നതെന്ന് പറഞ്ഞു. ഒരു ദിവസം എന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വരണം. മമ്മൂക്കയോട് പറഞ്ഞ് മുകേഷ് സമ്മതിപ്പിക്കണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു തീർച്ചയായും പറയാമെന്ന്. അത് നിങ്ങളുടെ അവകാശമാണെന്ന്'

  Also Read: ഇനി സ്റ്റേജിൽ കയറില്ലെന്ന് ദിലീപ് അന്ന് ശപഥം ചെയ്തു; ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും ഷോ: സലിം കുമാർ

  'ഞാൻ മമ്മൂക്കയോട് പറഞ്ഞപ്പോൾ‌ ഭക്ഷണം മാത്രം നീ ഏൽക്കരുത്. തലശേരി നമുക്ക് വളരെ വേണ്ടപ്പെട്ട സ്ഥലമാണ്. ഒരാളുടെ വീട്ടിൽ പോയെന്നറിഞ്ഞാൽ എല്ലാവരും വരും. അവർ ബന്ധശത്രുക്കളാവുമെന്ന് മമ്മൂക്ക പറഞ്ഞു. ഇന്നയാളാണ്, സിനിമയിലുണ്ടായിരുന്നു'

  'പോയില്ലെങ്കിൽ കുടുംബാം​ഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ അയാൾ ഒന്നുമല്ലാതാവും. ആ വികാരം ഞാൻ മനസ്സിലാക്കുന്നു. മമ്മൂക്ക എതിര് പറയരുതെന്ന് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു. മമ്മൂക്ക ഒന്നും പറഞ്ഞില്ല. അവരെ വിളിച്ച് വരാമെന്ന് ഞാനറിയിച്ചു. ഓരോ ദിവസവും മാറി മാറി അവസാന ദിവസമായി'

  'ഇന്ന് ഉച്ചയ്ക്ക് ഇത്തിരി ലേറ്റ് ആണെങ്കിലും നമ്മൾ അത് വഴി പോവുന്നു. ഇതെന്റെ ഒരു ആ​ഗ്രഹവും ആവശ്യവുമാണെന്ന് ഞാൻ പറഞ്ഞു. അങ്ങനെ അവിടേക്ക് പോയി. സിനിമയിലുള്ള ഒരുപാട് പേരെ വിളിച്ചു. അദ്ദേഹത്തിന്റെ സ്വന്തക്കാരും ബന്ധക്കാരും നാട്ടുകാരും എല്ലാമുണ്ട്, ദുബായിൽ നിന്ന് വരെ വന്നവരുണ്ട്'

  'ബിരിയാണി ചെമ്പ് പൊട്ടിച്ച് വിളമ്പി. എന്റെ പ്ലേറ്റിൽ ആണ് ആദ്യമിട്ടത്. മമ്മൂക്ക അടുത്തിരിക്കുന്ന ആളുമായി ഭയങ്കര സംസാരമാണ്. ഞാൻ ഒരു മട്ടൻ പീസ് എടുത്ത് കടിച്ചു. വെന്തിട്ടില്ലേ എന്നെനിക്കൊരു സംശയം. ടെൻഷൻ കൊണ്ടോ ഓവർ എക്സൈറ്റ്മെന്റ് കൊണ്ടോ എന്തോ മട്ടൻ വെന്തില്ല'

  'ഞാൻ മമ്മൂക്കയുടെ ചെവിയിൽ പറഞ്ഞു. ബിരിയാണിക്ക് എന്തോ പ്രശ്നം ഉണ്ട്. ഒന്നും വെട്ടിത്തുറന്ന് പറയരുത്, ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും നിൽക്കുകയാണ്. ഇവരുടെ ജീവിതം കാലം മുഴുവൻ ബ്ലാക്ക് മാർക്ക് ആവുമെന്ന്'

  'എന്നാൽ ഞാൻ അദ്ദേഹത്തെ കളിയാക്കുകയാണെന്നാണ് മമ്മൂക്ക കരുതിയത്. ഏറ്റവും നല്ല ഭക്ഷണം ഉണ്ടാക്കുന്നത് ഇവിടെ ആണ്. അവർ അങ്ങനെ തെറ്റ് വരുത്തില്ല. മട്ടൻ കഴിപ്പിക്കാതിരിക്കാനുള്ള എന്റെ ടെക്നിക്ക് ആണെന്നായി മമ്മൂക്ക. പുള്ളി മട്ടനെടുത്ത് കടിച്ചു. നീ പറഞ്ഞത് ശരിയാണെന്ന് പറഞ്ഞു. ചിക്കനുണ്ട്, മട്ടൻ കറി ഉണ്ട് മട്ടൻ പീസ് കഴിക്കാതിരുന്നാൽ മതിയെന്ന് ഞാൻ പറഞ്ഞു. പക്ഷെ മമ്മൂട്ടി ഇത് കേട്ടില്ലെന്ന് മുകേഷ് പറയുന്നു'

  'ഹലോ ആരാ ഈ ബിരിയാണി ഉണ്ടാക്കിയത്, എന്തായിത്? ഇത്ര വെപ്രാളമെന്താണ് മട്ടൻ വെന്തിട്ടില്ലല്ലോ എന്ന് മമ്മൂക്ക ചോദിച്ചു. ഭയങ്കര പ്രശ്നം ആയി. സ്വന്തക്കാരും ബന്ധക്കാരും പിറകിലോട്ട് മാറി. ആളുകൾ മാറുന്നത് കണ്ടപ്പോൾ പറഞ്ഞത് മോശമായി എന്ന് അദ്ദേഹത്തിന് തോന്നി.​ ചിക്കൻ കഴിച്ചിട്ട് ​ഗംഭീരമെന്ന് പറഞ്ഞു'

  '​ഗംഭീര മട്ടൻ ബിരിയാണി ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ച് പോയി. അങ്ങനെ അല്ലാഞ്ഞതിന്റെ നിരാശയിലെന്നോട് പറഞ്ഞ് പോയതാണെന്ന് മമ്മൂക്ക പിന്നീട് പറഞ്ഞു. ഭക്ഷണത്തിന്റെ കാര്യത്തിൽ എല്ലാവരും അങ്ങനെ ആണെന്ന് മുകേഷ് ചൂണ്ടിക്കാട്ടി'

  Read more about: mammootty mukesh
  English summary
  When Mammootty Got Furious Because Of Bad Biriyani; Mukesh's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X