»   » മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കണ്ടാല്‍ ചേട്ടനും അനിയനുമാണെന്ന് തോന്നുമോ.. അളിയന്മാരാണെന്നോ.. ?

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കണ്ടാല്‍ ചേട്ടനും അനിയനുമാണെന്ന് തോന്നുമോ.. അളിയന്മാരാണെന്നോ.. ?

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചൊരു സിനിമ ചെയ്യുക എന്നാല്‍ മലയാളികള്‍ക്ക് അതൊരു ആഘോഷമാണ്. അങ്ങനെ അമ്പതിലധികം സിനിമകളില്‍ ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ചിലപ്പോള്‍ രണ്ട് പേര്‍ക്കും ശക്തമായ കഥാപാത്രം, അല്ലെങ്കില്‍ അതിഥി വേഷങ്ങളില്‍...

മമ്മൂട്ടിയെ കണ്ടിട്ടാണ് മോഹന്‍ലാല്‍ 'ഡയലോഗ്' പറയാന്‍ പഠിച്ചതെന്ന് ഫാസില്‍

ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയിലും അത്തരത്തില്‍ കൂട്ടുകാരുടെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടി തനിയ്ക്ക് സഹോദര തുല്യനാണെന്നാണ് മോഹന്‍ലാല്‍ പറയാറുള്ളത്... തിരിച്ചു... അങ്ങനെ മോഹന്‍ലാലും മമ്മൂട്ടിയും സഹോദരങ്ങളായും അളിയന്മാരായും എത്തിയ ചില ചിത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ലക്ഷ്മണ രേഖ

1984 ല്‍ ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ലക്ഷ്മണ രേഖ. സഹോദരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരു പെണ്ണിനെ (സീമ) പ്രേമിയ്ക്കുന്നതായിരുന്നു സിനിമയുടെ കഥ. രണ്ട് പേരും മലയാള സിനിമയില്‍ ശക്തരായിക്കൊണ്ടിരിയ്ക്കുന്ന സമയത്താണ് ലക്ഷ്ണ രേഖ റിലീസ് ചെയ്തത്.

നാണയം

മോഹന്‍ലാലും മമ്മൂട്ടിയും സഹോദരങ്ങളായി അഭിനയിച്ച മറ്റൊരു ചിത്രമാണ് നാണയം. 1983 ലാണ് ചിത്രം റിലീസ് ചെയ്തത്. രണ്ട് അച്ഛന്മാര്‍ക്കുണ്ടായ മക്കളായിട്ടാണ് ലാലും മമ്മൂട്ടിയും എത്തുന്നത്. എന്നാല്‍ ഇരുവരും നല്ല യോജിപ്പിലായിരിയ്ക്കും. ചില സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ പിന്നീട് ഇരുവരും ശത്രക്കളാകുന്നതാണ് നാണയത്തിന്റെ കഥ.

അവിടത്തെ പോലെ ഇവിടെയും

മോഹന്‍ലാലും മമ്മൂട്ടിയും അളിയന്മാരായി എത്തിയ ചിത്രമാണ് അവിടത്തെ പോലെ ഇവിടെയും. മാറ്റകല്യാണത്തിന്റെ കഥ പറഞ്ഞ ചിത്രം 1985 ലാണ് റിലീസ് ചെയ്തത്. കെ എസ് സേതു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശോഭന മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നു.

കണ്ടു കണ്ടറിഞ്ഞു

മോഹന്‍ലാലും മമ്മൂട്ടിയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 1985 ല്‍ റിലീസ് ചെയ്ത കണ്ടു കണ്ടറിഞ്ഞു. 1980 കളില്‍ ഇറങ്ങിയതില്‍ ഏറ്റവും മനോഹരമായൊരു കുടുംബ കഥ പറഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും അളിയന്മാരായിട്ടാണ് എത്തിയത്.

പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമായി ഭദ്രന്‍ സംവിധാനം ചെയ്ത്, 1986 ല്‍ റിലീസ് ചെയ്ത ചിത്രമാണ് പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്. കൗമാരക്കാരിയുടെ അച്ഛനായ ഡോ. ഐസക് ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. മമ്മൂട്ടിയുടെ അളിയനായ, അല്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തി.

English summary
Mammootty and Mohanlal, the two superstars of Mollywood, have appeared as onscreen as brothers in certain films. Here, we take you through those movies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam