മോഹന്‍ലാലിന്റെ രാശി മമ്മൂട്ടിയാണ്! ഹിറ്റ് ഒന്നും രണ്ടുമല്ല, ഒന്നിച്ചഭിനയിച്ചത് 55 ഓളം സിനിമകളില്‍!!

മെഗാസ്റ്റാറും നടനവിസ്മയവുമായി വര്‍ഷങ്ങളായി മലയാള സിനിമയുടെ താരരാജാക്കന്മാരായി വിലസുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവരില്‍ ആരാണ് മുന്നിലെന്ന് ചോദിച്ചാല്‍ ഉത്തരം ആര്‍ക്കും പറയാന്‍ കഴിയില്ല. രണ്ടും പേരും ഒരുപോലെ കഴിവ് തെളിയിച്ചവരാണ്. കേരളത്തില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളും ഇവരാണ്. സിനിമകളുടെ പേരില്‍ ആരാധകര്‍ തമ്മില്‍ ഫാന്‍ ഫൈറ്റുകളുണ്ടെങ്കിലും അതൊന്നും പരസ്പരം ആരെയും കുറ്റപ്പെടുത്തി ആയിരിക്കില്ല.

സിനിമയ്ക്കുള്ളിലും പുറത്തും അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും ഒന്നിച്ചഭിനിച്ച് ഹിറ്റാക്കിയ സിനിമകള്‍ ഒന്നും രണ്ടുമല്ല. ഇക്കാര്യത്തില്‍ മറ്റൊരു ഇന്‍ഡസ്ട്രിയ്ക്കും അവകാശപ്പെടാന്‍ പറ്റാത്ത റെക്കോര്‍ഡാണ് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഒടിയന്‍ റിലീസിനെത്തുന്നതോടെ മറ്റൊരു ചരിത്രമാണ് ഓര്‍മ്മപ്പെടുത്തുന്നത്.

മലയാളത്തിന്റെ താരരാജാക്കന്മാര്‍

മലയാളത്തിന്റെ താരരാജാക്കന്മാര്‍

കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരു നാണയത്തിന്റെ ഇരുവശമെന്ന പോലെയാണ് ഇരുവരും സജീവമായിരിക്കുന്നത്. 55 ഓളം സിനിമകളിലാണ് സൂപ്പര്‍ സ്റ്റാര്‍സ് ഒന്നിച്ചഭിനയിച്ചിരിക്കുന്നത്. അതില്‍ കൂട്ടുകാരനായും സഹോദരങ്ങളായും ശത്രുക്കളായും അച്ഛന്‍ മകന്‍ വേഷത്തില്‍ വരെ അഭിനയിച്ചിരുന്നു. ഏറ്റവുമധികം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരരാജാക്കന്മാര്‍ മോഹന്‍ലാലും മമ്മൂട്ടിയും മാത്രമായിരിക്കും.

സിനിമകളുടെ വിജയം

സിനിമകളുടെ വിജയം

ഐ വി ശശി സംവിധാനം ചെയ്ത് 1984 ല്‍ റിലീസ് ചെയ്ത സിനിമയായിരുന്നു ലക്ഷ്മണരേഖ. സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും സഹോദരന്മാരായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. സീമയായിരുന്നു ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നത്. ഇരു സഹോദരന്മാരും നായികയെ പ്രണയിക്കുന്നതായിരുന്നു സിനിമയുടെ കഥ. എണ്‍പതുകളിലെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സിനിമയായിരുന്നു നാണയം. ഐ വി ശശിയുടെ തന്നെ സിനിമയായ നാണയത്തിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു. കുടെ പിറന്നതല്ലെങ്കിലും ഇരുവരും സഹോദരന്മാരുടെ വേഷത്തിലായിരുന്നു അഭിനയിച്ചത്.

ഹിറ്റുകള്‍ മാത്രം

ഹിറ്റുകള്‍ മാത്രം

കൂട്ടുകെട്ട് വിജയിച്ചതോടെ അവിടത്തെപ്പോലെ ഇവിടെയും എന്ന ചിത്രത്തില്‍ നല്ല സുഹൃത്തുക്കളുടെ വേഷത്തിലും ഇരുവരും അഭിനയിച്ചിരുന്നു. 1985 ല്‍ റിലീസ് ചെയ്ത സിനിമ തന്നെയായിരുന്നു കണ്ടു കണ്ടറിഞ്ഞു എന്ന സിനിമയില്‍ 1985 ല്‍ റിലീസ് ചെയ്ത സിനിമയില്‍ അളിയന്മാരുടെ വേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്. പൂമുഖപ്പടി എന്ന ചിത്രത്തിലും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായത് മമ്മൂട്ടിയും മോഹന്‍ലാലും അച്ഛനും മകനുമായിട്ടും അഭിനയിച്ചിരുന്നു എന്നതാണ്. പടയോട്ടം എന്ന സിനിമയിലായിരുന്നു അത് സംഭവിച്ചത്. കണരാന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചപ്പോള്‍ കണ്ണന്‍ എന്ന മകന്റെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചിരുന്നത്.

 മമ്മൂട്ടിയുടെ അതിഥി വേഷം

മമ്മൂട്ടിയുടെ അതിഥി വേഷം

മോഹന്‍ലാലിന്റെ ഹിറ്റ് സിനിമകളില്‍ പലതിലും മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. അതില്‍ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സേതു എന്ന കഥാപാത്രത്തിന് വലിയൊരു സഹായുവമായി എത്തുന്ന ഗള്‍ഫുകാരനായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിലെത്തിയ മമ്മൂട്ടിയുടെ എന്‍ട്രി അന്ന് തിയറ്ററുകളില്‍ വലിയ കൈയടി വാങ്ങിയിരുന്നു.

നമ്പര്‍ 20 മദ്രാസ് മെയില്‍

നമ്പര്‍ 20 മദ്രാസ് മെയില്‍

മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ മറ്റൊരു മോഹന്‍ലാല്‍ ചിത്രമായിരുന്നു നമ്പര്‍ 20 മദ്രാസ് മെയില്‍. ചെയ്യാത്ത കൊലപാതക കുറ്റത്തിന് പ്രതിയാവുന്ന മോഹന്‍ലാലിനെയും കൂട്ടുകാരെയും രക്ഷിക്കുന്നത് മമ്മൂട്ടിയുടെ കഥാപാത്രമായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി എന്ന സിനിമാ താരമായിട്ടാണ് താരം അഭിനയിച്ചിരുന്നത്. നമ്പര്‍ 20 മദ്രാസ് മെയിലിന്റെ വിജയത്തിന് പിന്നില്‍ മമ്മൂട്ടിയുടെ സാന്നിധ്യമാണെന്ന് വ്യക്തമാണ്.

നരസിംഹത്തിലെ നന്ദഗോപാല്‍ മാരാര്‍

നരസിംഹത്തിലെ നന്ദഗോപാല്‍ മാരാര്‍

മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു നരസിംഹം. മോഹന്‍ലാല്‍ അവതരിപ്പിച്ച ഇന്ദുചുഢനെ സഹായിക്കാനെത്തുന്ന വക്കീല്‍ വേഷത്തിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. നന്ദഗോപാല്‍ മാരാര്‍ അഥവ നരി എന്ന ഇരട്ടപ്പേരില്‍ അതിഥി വേഷം മമ്മൂട്ടി കേമമാക്കിയിരുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മമ്മൂട്ടിയുടെ നന്ദഗോപാല്‍ മാരാരിന് ശേഷം മലയാള സിനിമയില്‍ മറ്റൊരു വക്കീല്‍ വേഷം ഇല്ലെന്നാണ് ഇന്നും സിനിമാപ്രേമികള്‍ പറയുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകരെ ഒരുപോലെ ത്രസിപ്പിച്ച സിനിമയായിരുന്നു നരസിംഹം.

വീണ്ടുമൊന്നിക്കുന്നു

വീണ്ടുമൊന്നിക്കുന്നു

മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ വിജയം പറഞ്ഞാല്‍ തീരില്ലെന്നുള്ളതാണ് വസ്തുത. എങ്കിലും പ്രധാനമായും എടുത്ത് പറയാവുന്നത് മൂന്ന് സിനിമകളാണ് ഇവയൊക്കെ. ഇത്രയും ഹിറ്റ് സിനിമകള്‍ സമ്മാനിച്ച താരജോഡി വീണ്ടും ഒന്നിക്കുകയാണെന്നുള്ളതാണ് മലയാളക്കര ഇപ്പോള്‍ ആഘോഷിക്കുന്നത്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയനിലാണ് മമ്മൂട്ടിയുടെ സാന്നിധ്യമുള്ളത്. കഴിഞ്ഞ ദിവസം സംവിധായകനാണ് മമ്മൂട്ടിയും ഒടിയന്റെ ഭാഗമാവുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

 ശബ്ദ സാന്നിധ്യം

ശബ്ദ സാന്നിധ്യം

ഒടിയനില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിക്കുമ്പോള്‍ ശബ്ദത്തിലൂടെയാണ് മമ്മൂട്ടിയെത്തുന്നത്. ഒടിയന്റെ കഥയിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ട് പോവുകയാണ് മമ്മൂട്ടിയുടെ ഉത്തരവാദിത്വം. ഇക്കാര്യം നേരത്തെ പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗികമായ അറിയിപ്പ് വന്നത് ഇപ്പോഴാണ്. വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിനാല്‍ ഒടിയന്റെ വിജയം ഏകദേശം ഉറപ്പിക്കാം. ഡിസംബര്‍ പതിനാലിനാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സിനിമയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X