»   » മമ്മൂട്ടി മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ചു,ആരാധകര്‍ ഇപ്പോഴും അത്ഭുതത്തോടെ കാണുന്ന ചിത്രങ്ങള്‍

മമ്മൂട്ടി മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ചു,ആരാധകര്‍ ഇപ്പോഴും അത്ഭുതത്തോടെ കാണുന്ന ചിത്രങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം ഇപ്പോള്‍ വീണ്ടും പുറത്തിറങ്ങിയാലോ. ആരാധകര്‍ക്കിടയില്‍ വമ്പന്‍ സ്വീകരണമായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച 55ഓളം ചിത്രങ്ങള്‍ മലയാളം സിനിമയില്‍ സംഭവിച്ചിട്ടുണ്ട്.

1981ല്‍ പുറത്തിറങ്ങിയ അഹിംസ എന്ന ചിത്രമായിരുന്നു മമ്മൂട്ടി-മോഹന്‍ലാല്‍ ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം. ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയതായിരുന്നു. ആ വര്‍ഷത്തെ കേരള സ്റ്റേറ്റ് അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും മമ്മൂട്ടിയ്ക്ക് ലഭിച്ചു.

mammootty-mohanlal

1983ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പടയോട്ടം. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛന്‍ വേഷമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. കമ്മരന്‍ എന്നായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മകന്റെ വേഷത്തില്‍ മോഹന്‍ലാലുമെത്തി. ജിജോ പൊന്നൂസാണ് ചിത്രം സംവിധാനം ചെയ്തത്.

തുടര്‍ന്ന് പുറത്തിറങ്ങിയ സ്‌നേഹ കാഴ്ചയില്‍(1983), എന്റെ കഥ, ഗുരു ദക്ഷിണ(1983), ഹിമവാഹിനി,അക്കരെ(1984),അങ്ങാടിക്കപ്പുറത്ത്(1985),നേരംപുലരുമ്പോള്‍(1986),കാവേരി(1986),പടയണി(1986) തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുകയും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്.

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച മറ്റൊരു ചിത്രമായിരുന്നു മനു അങ്കിള്‍. 1988ലാണ് ചിത്രം പുറത്തിറങ്ങുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. അതേസമയം, മോഹന്‍ലാല്‍ ചിത്രമായ മഴ പെയ്യുന്ന മദ്ദളം കൊട്ടുന്നു ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്.

മമ്മൂട്ടി മോഹന്‍ലാല്‍ ഒടുവില്‍ ഒന്നിച്ച ചിത്രമാണ് കടല്‍ കടന്നൊരു മാത്തുകുട്ടി. രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം. ചിത്രത്തില്‍ മോഹന്‍ലാല്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലാണ് എത്തിയത്. ഇപ്പോള്‍ ഇരുവരും ഒന്നിക്കുന്ന മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ്.

-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
When Mammootty And Mohanlal Shared The Screen Space!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam