twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ പിന്‍മാറ്റം മറ്റ് താരങ്ങള്‍ക്ക് അനുഗ്രഹമായപ്പോള്‍? മരക്കാറിലും ഇത് സംഭവിക്കുമോ? കാണൂ!

    |

    ഒരുതാരം വിട്ടുകൊടുത്തതോ തിരക്ക് കാരണമോ മറ്റ് വിഷയങ്ങള്‍ കാരണമോ നിരസിച്ച സിനിമ മറ്റൊരു താരം ഏറ്റെടുത്തപ്പോള്‍ സൂപ്പര്‍ഹിറ്റായി മാറിയ നിരവധി സംഭവങ്ങള്‍ മലയാളത്തിലുണ്ട്. പിന്നീട് അത് കൈവിട്ടുപോയതിന്റെ വിഷമം താരങ്ങള്‍ക്ക് ഉണ്ടാവാറില്ലെങ്കിലും ആരാധകര്‍ക്കാണ് അത് അനുഭവപ്പെടാറുള്ളത്. അത്തരത്തില്‍ കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ നിറഞ്ഞോടിയ ചരിത്രവും മലയാളത്തിനുണ്ട്.

    മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിന് തിരിച്ചടിയായത് സമയക്കുറവും ബഡ്ജറ്റും? നിരാശയോടെ ആരാധകര്‍!മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിന് തിരിച്ചടിയായത് സമയക്കുറവും ബഡ്ജറ്റും? നിരാശയോടെ ആരാധകര്‍!

    താരരാജാക്കന്‍മാര്‍ ഒരേ സിനിമയുമായി എത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഉരുത്തിരിഞ്ഞു വന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ഈ തിരിഞ്ഞുനോട്ടത്തിലേക്ക് നയിച്ചത്. ഒന്നും രണ്ടുമല്ല നിരവധി സിനിമകളാണ് ഇത്തരത്തില്‍ മമ്മൂട്ടി മിസ്സാക്കിയത്. വ്യക്തമായ കാരണങ്ങളുണ്ടെങ്കിലും ആരാധകരെ സംബന്ധിച്ച് തീരാനഷ്ടമായിരുന്നു ആ ചിത്രങ്ങള്‍. അത്തരത്തിലുള്ള സിനിമകള്‍ ഏതൊക്കെയാണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

    തല പോയാലും മാനം കളയാതെ അവസാന ശ്വാസം വരെ പൊരുതും, ഇത് മമ്മൂട്ടിയുടെ മരക്കാര്‍, കാണൂ!തല പോയാലും മാനം കളയാതെ അവസാന ശ്വാസം വരെ പൊരുതും, ഇത് മമ്മൂട്ടിയുടെ മരക്കാര്‍, കാണൂ!

    ഒരാള്‍ നഷ്ടപ്പെടുത്തിയത് മറ്റൊരാള്‍ക്ക് തുണയായി

    ഒരാള്‍ നഷ്ടപ്പെടുത്തിയത് മറ്റൊരാള്‍ക്ക് തുണയായി

    ഒരു താരം മിസ്സാക്കിയപ്പോള്‍ മറ്റുള്ളവര്‍ക്ക് അത് ഗുണപ്രദമായി മാറുകയായിരുന്നു. തിരക്കും മറ്റ് കാര്യങ്ങളുമായി മമ്മൂട്ടി വിയോജിപ്പ് അറിയിച്ചപ്പോള്‍ മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പൃഥ്വിരാജിനും അത് ഗുണകരമായി മാറുകയായിരുന്നു. എല്ലാ സിനിമകളും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നുവെന്നതാണ് മറ്റൊരു സവിശേഷത.

    ഒഴിവാക്കിയ സിനിമകള്‍

    ഒഴിവാക്കിയ സിനിമകള്‍

    മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ ദേവാസുരം, രാജാവിന്റെ മകന്‍, ദൃശ്യം സുരേഷ് ഗോപിയുടെ കരിയറിലെ പ്രധാന ചിത്രങ്ങളിലൊന്നായ ഏകലവ്യന്‍, പൃഥ്വിരാജിന്റെ മികച്ച സിനിമകളിലൊന്നായ മെമ്മറീസ് തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടി നിരസിച്ചതായിരുന്നു. അതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ദേവാസുരം നിരസിക്കാന്‍ കാരണം?

    ദേവാസുരം നിരസിക്കാന്‍ കാരണം?

    മോഹന്‍ലാല്‍ ഐവി ശശരി, രഞ്ജിത് കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ ദേവാസുരത്തിന്റെ കഥ.െക്കുറിച്ച് രഞ്ജിത് ആദ്യം പറഞ്ഞത് മമ്മൂട്ടിയോടായിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയപ്പോള്‍ മംഗലശ്ശേരി നീലകണ്ഠനായി തകര്‍ത്താടിയത് മോഹന്‍ലാലായിരുന്നു. മമ്മൂട്ടിയെ മനസ്സില്‍ കണ്ടൊരുക്കിയ സിനിമ പിന്നീട് മോഹന്‍ലാലിലേക്കെത്തുകയായിരുന്നു. അതിന് പിന്നില്‍ ഇതുപോലൊരു കൈമാറ്റക്കഥയുണ്ട്.

     നീലഗിരിയുടെ പരാജയം

    നീലഗിരിയുടെ പരാജയം

    മോഹന്‍ലാലിനെ നായകനാക്കി ഇതേ കൂട്ടുകെട്ടില്‍ പുറത്തിറക്കാനിരുന്ന ചിത്രമായിരുന്നു നീലഗിരി. എന്നാല്‍ അപ്രതീക്ഷിതമായി അത് മമ്മൂട്ടിക്ക് വേണ്ടി മാറ്റിയെഴുതുകയായിരുന്നു. അതാവട്ടെ വന്‍പരാജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് സംവിധായകനും നായകനും ഏല്‍ക്കേണ്ടി വന്നത് ചില്ലറ വിമര്‍ശനങ്ങളൊന്നുമായിരുന്നില്ല. മമ്മൂട്ടിക്ക് വേണ്ടി എഴുതി മോഹന്‍ലാലിനെ വെച്ച് ചെയ്തപ്പോള്‍ ആ സിനിമ സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു.

    രാജാവിന്‍റെ മകനും ഏറ്റെടുത്തില്ല

    രാജാവിന്‍റെ മകനും ഏറ്റെടുത്തില്ല

    തമ്പി കണ്ണന്താനവും മമ്മൂട്ടിയും നേരത്തെ ഒരുമിച്ചെത്തിയ സിനിമ എട്ടു നിലയില്‍ തകര്‍ന്നടിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അദ്ദേഹം പുതിയ കഥയുമായി താരത്തെ സമീപിച്ചത്. ഉടനടി ഇതേ സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന് മമ്മൂട്ടി അറിയിച്ചതോടെയാണ് അദ്ദേഹം മോഹന്‍ലാലിലേക്ക് എത്തിയത്. ആ കൂടിച്ചേരലാവട്ടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറുകയും ചെയ്തു.

    ഏകലവ്യനും ലിസ്റ്റിലുണ്ട്

    ഏകലവ്യനും ലിസ്റ്റിലുണ്ട്

    മുന്‍പ് ചെയ്ത സിനിമകള്‍ വിജയകരമായി മുന്നേറുന്നതിനിടയിലാണ് രണ്‍ജിപണിക്കരും ഷാജി കൈലാസും മമ്മൂട്ടിയെത്തേടി എത്തിയത്. നേരത്തെ നിരവധി പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാല്‍ പുതിയ തിരക്കഥയില്‍ അദ്ദേഹത്തിന് അത്ര താല്‍പര്യം പോരായിരുന്നു. സുരേഷ് ഗോപി ചെയ്താല്‍ നന്നായിരിക്കുമെന്ന നിര്‍ദേശത്തില്‍ മെഗാസ്റ്റാര്‍ ഈ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങി. പില്‍ക്കാലത്ത് സുരേഷ് ഗോപിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി ഇത് മാറുകയും ചെയ്തു.

    മമ്മൂട്ടിയെ മനസ്സില്‍ക്കണ്ടെഴുതിയ ദൃശ്യം

    മമ്മൂട്ടിയെ മനസ്സില്‍ക്കണ്ടെഴുതിയ ദൃശ്യം

    ജീത്തു ജോസഫിന്‍റെ ദൃശ്യത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. മമ്മൂട്ടിയുടെ ഡേറ്റിനായി ക്ഷമയോടെ കാത്തിരിക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് സമയമില്ലെന്നും കാത്തിരിക്കുന്നതില്‍ ഫലമില്ലെന്നുമായിരുന്നു മമ്മൂട്ടി വ്യക്തമാക്കിയത്. മാത്രമല്ല മോഹന്‍ലാലിനെ നായകനാക്കി ചെയ്താല്‍ നന്നായിരിക്കുമെന്നും സൂചിപ്പിച്ചു. ഇതോടെയാണ് ആ വേഷം മനോഹന്‍ലാലിന് ലഭിച്ചത്.അതുവരെയുള്ള പാരജയത്തെയൊക്കെ മറി കടക്കാന്‍ ഈ ഒരൊറ്റ ചിത്രത്തിലൂടെ മോഹന്‍ലാലിന് കഴിഞ്ഞു.

    മെമ്മറീസും ഒഴിവാക്കി

    മെമ്മറീസും ഒഴിവാക്കി

    മെമ്മറീസിന്റെ മേക്കിങ്ങിനിടയിലും ഇത്തരത്തിലൊരു സംഭവം നടന്നിരുന്നു. മമ്മൂട്ടിയെയായിരുന്നു സംവിധായകന്‍ മനസ്സില്‍ കണ്ചത്. നേരത്തെ നിരവധി തവണ അത്തരത്തിലുള്ള കഥാപാത്രമായി എത്തിയതിനാല്‍ തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതിലൂടെ അ്ത് പൃഥ്വിരാജിന് ലഭിക്കുകയും പൃഥ്വിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാരുകയും ചെയ്തു.

    കുഞ്ഞാലി മരക്കാറുടെ കാര്യത്തിലോ?

    കുഞ്ഞാലി മരക്കാറുടെ കാര്യത്തിലോ?

    അടുത്തിടെയാണ് മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയൊരുക്കുന്നതിനെക്കുറിച്ച് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചത്. ഇതേ സമയത്താണ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നുണ്ടെന്നും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയിട്ടുണ്ടെന്നും ഷാജി നടേശന്‍ അറിയിച്ചത്. ഇതോടെയാണ് ആരായിരിക്കും കുഞ്ഞാലി മരക്കാരായി എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്. രണ്ട് പേരും പിന്‍വാങ്ങുന്നില്ലെന്നും സിനിമയുമായി മുന്നേറുകയാണെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    മമ്മൂട്ടിയുടെ നിലപാട്

    മമ്മൂട്ടിയുടെ നിലപാട്

    സിനിമ സ്വീകരിക്കുന്ന കാര്യത്തില്‍ അത്ര കര്‍ക്കശക്കാരനല്ല മമ്മൂട്ടി. സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഏത് തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യാനും അദ്ദേഹം തയ്യാറാവാറുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ പിന്‍മാറ്റമായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. ഇതേക്കുറിച്ച് അദ്ദേഹം ഇതുവരെയും പ്രതികരിക്കാത്തതും ആരാധകരെ അലട്ടുന്നുണ്ട്. സിനിമാപ്രേമികള്‍ ഒന്നടങ്കം അദ്ദേഹത്തിന്‍റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.

    English summary
    Why Mammootty rejected these films?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X