പവൻ കല്യാൺ ചിത്രത്തിൽ വില്ലൻ വേഷം, മമ്മൂട്ടിയുടെ ചോദ്യം കേട്ട് തെറ്റ് മനസിലാക്കി നിർമാതാവ്; അന്ന് നടന്നത്

കരിയറിൽ ഇടയ്ക്ക് മറ്റ് ഭാഷകളിൽ മമ്മൂട്ടി സാന്നിധ്യം അറിയിക്കാറുണ്ട്. തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ ഒരുപിടി സിനിമകളുടെ ഭാഗമാകാൻ മമ്മൂട്ടിക്ക് കഴിഞ്ഞു. തമിഴിൽ കണ്ട് കൊണ്ടെയ്ൻ കണ്ട് കൊണ്ടെയ്ൻ ഉൾപ്പെടെയുള്ള സിനിമകളിൽ മികച്ച വേഷമാണ് മമ്മൂട്ടി ചെയ്തത്. മമ്മൂട്ടിയു‌ടെ രീതികളെക്കുറിച്ചും ദേഷ്യത്തെക്കുറിച്ചുമെല്ലാം മറ്റ് ഭാഷകളിലെ ഫിലിം മേക്കേർസിനും അറിയാം. മലയാളത്തിൽ വ്യത്യസ്തമായ സിനിമകൾ തെരെഞ്ഞെടുക്കുന്ന താരം മറ്റ് ഇൻഡസ്ട്രികളിലേക്ക് ശ്രദ്ധ കൊടുക്കുന്നില്ല.

അതേസമയം മോഹൻലാ‍ൽ തമിഴിലും തെലുങ്കിലും അടുത്തിടെ സാന്നിധ്യം അറിയിച്ചു. റിലീസ് ചെയ്യാനിരിക്കുന്ന കണ്ണപ്പ ഉൾപ്പെടെയുള്ള തെലുങ്ക് സിനിമകളിൽ മോഹൻലാൽ വേഷമിടുന്നുണ്ട്. മമ്മൂട്ടി നിരസിച്ച തെലുങ്ക് ചിത്രമാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത്. പവൻ കല്യാണിനൊപ്പമുള്ള ചിത്രമാണ് നടൻ വേണ്ടെന്ന് വെച്ചത്. ഒരിക്കൽ നിർമാതാവ് അല്ലു അരവിന്ദ് ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. 2019 ൽ മാമാങ്കം എന്ന സിനിമയുടെ ഇവന്റിനിടെയാണ് അല്ലു അരവിന്ദ് സംഭവം വിവരിച്ചത്.

Mammootty  Pawan Kalyan

പവൻ കല്യാണിന്റെ സിനിമയിൽ വില്ലൻ വേഷത്തിലേക്കാണ് മമ്മൂട്ടിയെ പരി​ഗണിച്ചത്. പ്രധാനപ്പെട്ട റോൾ ആണെന്ന് പറഞ്ഞെങ്കിലും മമ്മൂട്ടി സിനിമ നിരസിച്ചു. എന്താണ് കാരണമെന്നും അന്ന് മമ്മൂട്ടി വ്യക്തമാക്കി. ചിരഞ്ജീവിക്ക് ഇതേ റോൾ നിങ്ങൾ ഓഫർ ചെയ്യുമോ എന്നാണ് മമ്മൂട്ടി അല്ലു അരവിന്ദിനോട് തിരിച്ച് ചോദിച്ചത്. ഇതോടെ അല്ലു അരവിന്ദിന് തെറ്റ് മനസിലായി. തന്റെ താരമൂല്യത്തിന് ചേരാത്ത റോൾ ആയതിനാലാണ് മമ്മൂട്ടി ഈ സിനിമ നിരസിച്ചത്.

Mammootty

ഏതാണ് സിനിമയെന്ന് അന്ന് അല്ലു അരവിന്ദ് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ 2008 ൽ പുറത്തിറങ്ങിയ ജൽസ എന്ന ചിത്രമാണിതെന്നാണ് ആരാധകരുടെ അനുമാനം. ഇന്ന് ആന്ധ്രപ്രദേശിന്റെ ഉപമുഖ്യമന്ത്രിയാണ് പവൻ കല്യാൺ. ടോളിവുഡിൽ വലിയ ജനപ്രീതിയുള്ള താരമാണിദ്ദേഹം ഇപ്പോഴും. സൂപ്പർതാരം ചിരഞ്ജീവിയുടെ അനുജനാണ് പവൻ കല്യാൺ. അന്നും ഇന്നും ടോളിവുഡിലെ ഏറ്റവും വലിയ പ്രബല ശക്തി ചിരഞ്ജീവിയു‌ടെ കുടുംബമാണ്.

രാഷ്ട്രീയത്തിലും ഇവർക്ക് വലിയ സ്വാധീനമുണ്ട്. മമ്മൂട്ടി ടോളിവുഡിൽ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂയെങ്കിലും മകൻ ദുൽഖർ സൽമാൻ ടോളിവുഡിലെ താരമാണിന്ന്. തുടരെ ഹിറ്റുകളുമായി മുന്നേറുന്ന ദുൽഖറിന് തെലുങ്ക് സിനിമാ ലോകത്ത് വലിയ ആരാധകവൃന്ദമുണ്ട്. ഒടുവിൽ പുറത്തിറങ്ങിയ ലക്കി ഭാസ്കർ വൻ വിജയമായിരുന്നു. ഇന്ന് മലയാളത്തിലേക്കാളും തെലുങ്കിലാണ് ദുൽഖർ സൽമാൻ സജീവം.

More from Filmibeat

Read more about: mammootty pawan kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X