ഞാന്‍ വാരിവലിച്ച് സിനിമകള്‍ ചെയ്യാന്‍ കാരണം എന്റെ ആര്‍ത്തിയാണ്, ഉദാഹരണ സഹിതം മമ്മൂട്ടി പറയുന്നു
മോഹന്‍ലാല്‍ ഒക്കെ വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ എന്ന രീതി പിന്തുടര്‍ന്നുകൊണ്ടിരിക്കേ, മെഗാസ്റ്റാര്‍ മമ്മൂട്ടി മാത്രം വിശ്രമിമില്ലാതെ അഭിനയിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. പണ്ട് മുതലേ വര്‍ഷത്തില്‍ അഞ്ചില്‍ കുറയാത്ത സിനിമകള്‍ മമ്മൂട്ടി ചെയ്തിട്ടുണ്ട്. പ്രായം ഇത്രയുമായിട്ടും ഇപ്പോഴും വര്‍ഷത്തില്‍ അഞ്ച് സിനിമയെങ്കിലും മമ്മൂട്ടിയ്ക്ക് ഉണ്ടാവും. അതില്‍ ഭൂരിഭാവും പുതുമുഖ സംവിധായകര്‍ക്കൊപ്പമാണ് എന്നതും ശ്രദ്ധേയം.
എന്തുകൊണ്ട് പുതിയ ആളുകള്‍ക്കൊപ്പം സിനിമ ചെയ്യുന്നു എന്ന ചോദ്യത്തിന് ഇതിനോടകം മമ്മൂട്ടി പ്രതികരിച്ചതാണ്. പുതുമുഖങ്ങളോടൊപ്പം ജോലി ചെയ്യുമ്പോള്‍ നമുക്കും ചെറുപ്പമാവും, മാത്രമല്ല, അവരില്‍ നിന്ന് പുതിയ കാലത്തെ കുറിച്ച് പഠിക്കാനും ഒരുപാടുണ്ടാവും എന്നാണ് മമ്മൂട്ടി പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ, എങ്ങിനെ വര്‍ഷത്തില്‍ ഇത്രയധികം സിനിമകള്‍ ചെയ്യാന്‍ കഴിയുന്നു എന്ന ചോദ്യത്തിനും മെഗാസ്റ്റര്‍ പ്രതികരിയ്ക്കുന്നു.
ഞാന്‍ ഇത്രയധികം സിനിമകള്‍ ചെയ്യാന്‍ കാരണം എന്റെ ആര്‍ത്തിയാണെന്ന് മമ്മൂട്ടി തുറന്ന് പറഞ്ഞു. പണത്തിനോടുള്ള ആര്‍ത്തിയല്ല, സിനിമയോടുള്ള ആര്‍ത്തിയും ആഗ്രഹവുമാണ് കാരണം. ബുഫെയ്ക്ക് നമ്മള്‍ പോകുമ്പോള്‍ ഒരുപാട് സാധനങ്ങളുണ്ടാവും. അതില്‍ നമുക്ക് ഇഷ്ടപ്പെട്ടതെല്ലാം എടുക്കാന്‍ നമ്മള്‍ ശ്രമിയ്ക്കില്ലേ. അതാണ് എന്റെ അവസ്ഥ. സിനിമകള്‍ ഒരുപാട് വരുമ്പോള്‍ ഏതെടുക്കണം എന്നറിയില്ല. പക്ഷെ ഇഷ്ടപ്പെടുന്നതെല്ലാം ചെയ്യും- മമ്മൂട്ടി ഉദാഹരണ സഹിതം വ്യക്തമാക്കി.

ഇത്രയും വര്‍ഷത്തെ അനുഭവത്തില്‍, ഒരു സിനിമയുടെ തിരക്കഥ കേള്‍ക്കുമ്പോള്‍ ആ കഥ എങ്ങിനെയാവും അവസാനിയ്ക്കുക എന്ന കാര്യത്തില്‍ ധാരണകളുണ്ടാവുമോ എന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ ഒരു മുന്‍വിധി ഉണ്ടാവാറില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. കഥ കേള്‍ക്കുമ്പോള്‍ എനിക്ക് ഇഷ്ടപെടുക എന്നത് മാത്രമാണ് പ്രധാനം. അങ്ങനെ മുന്‍വിധികളോടെ തിരക്കഥയെ സമീപിച്ചാല്‍ ഒരു സിനിമ പോലും ചെയ്യാന്‍ പറ്റില്ല- മമ്മൂട്ടി പറഞ്ഞു.
Recommended Video
എന്നാല്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ 2020 ല്‍ ഇതുവരെ ഒരുസിനിമ മാത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് ആയിട്ടുള്ളത്. വണ്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവെയായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്. ദ പ്രൈസ്റ്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയായിരുന്നു മമ്മൂട്ടി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കാലമിത്രയും മമ്മൂട്ടി വീടിനകത്തു തന്നെ കഴിയുകയായിരുന്നു. ലോക്ക് ഡൗണ്‍ പ്രോട്ടോക്കോളുകള്‍ എല്ലാം പാലിക്കുന്ന മമ്മൂട്ടി ഇനി ഈയൊരു ദുരന്തകാലം കഴിഞ്ഞാല്‍ മാത്രമാണോ സിനിമയില്‍ സജീവമാകുകയുള്ളൂ എന്നാണ് ആരാധകരുടെ ചോദ്യം.


Click it and Unblock the Notifications











