മമ്മൂട്ടി അന്ന് പരാജയങ്ങളിൽ, മറുവശത്ത് മഞ്ജുവിന്റെ തരം​ഗം; താരങ്ങളുടെ സിനിമകൾ ഏറ്റുമുട്ടിയപ്പോൾ

മലയാളത്തിൽ പകരം വെക്കാനില്ലാത്ത മമ്മൂട്ടി. നടൻ കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. വ്യത്യസ്തമായ നിരവധി സിനിമകളിൽ മമ്മൂട്ടി അടുത്തിടെ പ്രധാന വേഷം ചെയ്തു. കരിയറിന്റെ പല ഘട്ടങ്ങളിലൂടെ കടന്ന് പോയ നടനാണ് മമ്മൂട്ടി. ഒരു കാലത്ത് തുടരെ പരാജയ സിനിമകൾ മമ്മൂട്ടിക്കുണ്ടായിരുന്നു. കരിയർ ​ഗ്രാഫ് കുത്തനെ താഴ്ന്ന ഈ കാലഘട്ടം മമ്മൂട്ടിയെ ബാധിച്ചിരുന്നെന്ന് നേരത്തെ പല പ്രമുഖരും തുറന്ന് പറഞ്ഞിട്ടുണ്ട്.

മറവത്തൂർ കനവിന്റെ റിലീസ് സമയത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് ലാൽ ജോസ്

മമ്മൂട്ടി തുടരെ പരാജയ സിനിമകളിൽ അഭിനയിച്ചിരുന്ന കാലഘട്ടത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ഒരു മറവത്തൂർ കനവ്. സംവിധായകനായി ലാൽ ജോസിന്റെ ആദ്യ ചുവട് വെപ്പും ഈ സിനിമയിലൂടെയായിരുന്നു. ബിജു മേനോൻ, മമ്മൂട്ടി, മോഹിനി, ദിവ്യ ഉണ്ണി, സുകുമാരി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന വേഷം ചെയ്തത്.

അന്ന് നടി മഞ്ജു വാര്യരുടെ ദയ, തിരകൾക്കപ്പുറം എന്നീ രണ്ട് സിനിമകളും റിലീസിനുണ്ട്. മറവത്തൂർ കനവിന്റെ റിലീസ് സമയത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് ലാൽ ജോസ് മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിന് മുമ്പുള്ള മമ്മൂക്കയുടെ കുറേ സിനിമകൾ പരാജയപ്പെട്ടിരുന്നു

'മറവത്തൂർ കനവിന്റെ റിലീസ് ഒരു വല്ലാത്ത സമയത്താണ്. ഏപ്രിൽ എട്ടാം തിയ്യതിയാണ് മറവത്തൂർ കനവ് റിലീസ് ചെയ്യുന്നത്. ആ മാസം ഒമ്പത് പടങ്ങൾ റിലീസിനുണ്ട്. ഒമ്പതാമത്തെ സിനിമയായാണ് മറവത്തൂർ കനവ് റേറ്റ് ചെയ്യപ്പെട്ടത്'

'കാരണം അതിന് മുമ്പുള്ള മമ്മൂക്കയുടെ കുറേ സിനിമകൾ പരാജയപ്പെട്ടിരുന്നു. നാലോ അഞ്ചോ പടങ്ങൾ അതിന് മുമ്പ് പരാജയമായിരുന്നു. ഈ സിനിമ സംവിധാനം ചെയ്യുന്നത് പുതിയ ആളും. ഓപ്പോസിറ്റ് വരുന്നത് എംടി വാസുദേവൻ നായർ സ്ക്രിപ്റ്റെഴുതി വേണുവേട്ടൻ സംവിധാനം ചെയ്ത് മഞ്ജു വാര്യർ പുരുഷ വേഷത്തിലും സ്ത്രീ വേഷത്തിലും അഭിനയിക്കുന്ന ദയ'

രണ്ട് എക്കാലത്തെയും മികച്ച ഡാൻസർമാർ ഒരുമിച്ച സിനിമ

'ആദ്യത്തെ ഡിടിഎസ് ചിത്രം മഞ്ജു അഭിനയിക്കുന്ന തിരകൾക്കപ്പുറവും. കമൽ സാറിന്റെ ജയറാമും ദിലീപും നായകരായ സിനിമ. കാതല കാതല എന്ന് പറഞ്ഞ് ഒരു തമിഴ് സിനിമയും. കമൽ ഹാസനും പ്രഭുദേവയും'

'രണ്ട് എക്കാലത്തെയും മികച്ച ഡാൻസർമാർ ഒരുമിച്ച സിനിമ. ആ സിനിമയുടെ റീൽസ് ചെയ്യുന്ന ഇടവേളകളിലാണ് എന്റെ പടത്തിന്റെ റീൽസ് ജെമിനിക്കാർ ചെയ്തിരുന്നത്'

അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ

'എല്ലാ സ്ഥലത്തും അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ. കുറേ വലിയ കലാകാരൻമാരുടെ സിനിമകൾക്കൊപ്പമാണ് എന്റെ സിനിമ റിലീസ് ചെയ്യുന്നത്' പക്ഷെ മറവത്തൂർ കനവ് എന്ന സിനിമ വിജയിച്ചെന്നും ലാൽ ജോസ് പറഞ്ഞു.
1998 ൽ റിലീസ് ചെയ്ത സിനിമയായിരുന്നു ദയ. മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തിയ സിനിമ ഇന്നും ജനപ്രിയമാണ്.

മഞ്ജുവിന്റെ മികച്ച പ്രകടനവുമായിരുന്നു സിനിമയിൽ

സിനിമാട്ടോ​ഗ്രാഫർ വേണു ആദ്യമായി സംവിധാനം ചെയ്ത സിനിമയുമായിരുന്നു ഇത്. ആ വർഷത്തെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരം വേണുവിന് ലഭിച്ചു. അറബിക് കഥാപശ്ചാത്തലത്തിലൊരുങ്ങിയ സിനിമ പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവമായിരുന്നു.

മഞ്ജുവിന്റെ മികച്ച പ്രകടനവുമായിരുന്നു സിനിമയിൽ. നടിയെ ജനപ്രിയയാക്കിയതിൽ ഈ സിനിമയും വലിയ പങ്കുവഹിച്ചു. മറവത്തൂർ കനവിലും ആദ്യം നായികയായി തീരുമാനിച്ചിരുന്നത് മഞ്ജുവിനെയായിരുന്നു.

Read more about: mammootty manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X