For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് മമ്മൂക്കയോട് ദിലീപ് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു; ആ ബന്ധം മമ്മൂക്ക ശ്രദ്ധിക്കുന്നുണ്ടായിരുന്നു; ലാൽ ജോസ്

  |

  മലയാളത്തിലെ സൂപ്പർ താരമാണ് മമ്മൂട്ടി. അന്നും അന്നും മികച്ച സിനിമകൾക്ക് എപ്പോഴും കൈ കൊടുക്കുന്ന നടന് കരിയറിൽ തന്റെ അഭിനയ മികവ് കാണിക്കാനായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പറ്റി. നൻപകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്.

  Also Read: സിനിമയിലേക്കെന്ന് പറഞ്ഞപ്പോൾ മരിച്ച വീട്ടിലെ പോലെ ബഹളം ആയിരുന്നു; ആങ്ങളമാർ മിണ്ടാതായി; അംബിക മോഹൻ

  സിനിമയ്ക്ക് പുറത്ത് മമ്മൂട്ടിയുടെ സ്വഭാവ രീതികൾ എപ്പോഴും ചർച്ചയാവാറുണ്ട്. നിരവധി പുതുമുഖ സംവിധായകർക്കും അഭിനേതാക്കൾക്കും മമ്മൂട്ടി അവസരം കൊടുക്കാറുണ്ട്. നിരവധി താരങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിട്ടും ഉണ്ട്.

  മുമ്പൊരിക്കൽ സംവിധായകൻ ലാൽ ജോസും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മാനത്തെ കൊട്ടാരം എന്ന സിനിമയിൽ ദിലീപിനെ നായകനാക്കിയതിനെക്കുറിച്ചാണ് സഫാരി ടിവിയിൽ ഇദ്ദേഹം സംസാരിച്ചത്.

  Lal Jose

  'വധു ഡോക്ടറാണ് ‍ എന്ന സിനിമ ചെയ്യുമ്പോഴേക്കും ​ഗസൽ എന്ന കമൽ സാറിന്റെ സിനിമ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിരുന്നു. ഈ ഒരു വർഷത്തിനുള്ളിൽ എന്റെയും ദിലീപിന്റെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നിരുന്നു. ഞാൻ മൂന്ന് സിനിമകളിൽ അസോസിയേറ്റ് ഡയരക്ടറായി വർക്ക് ചെയ്തു'

  'സുദിനം, സർ​ഗ വസന്തം, വധു ഡോക്ടറാണ്. ഈ മൂന്ന് സിനിമകളും കഴിഞ്ഞ് ഞാൻ കമൽ സാറിനൊപ്പം വീണ്ടും ജോയിൻ ചെയ്യുന്നത് മഴയെത്തും മുൻപേ എന്ന സിനിമയ്ക്കാണ്. വധു ഡോക്ടറാണ് എന്ന സിനിമ ഞാൻ ചെയ്യുമ്പോഴേക്കും ദിലീപ് മാനത്തെ കൊട്ടാരം എന്ന സിനിമയിൽ നായകനായി. ദിലീപ് എന്ന പേരിൽ തന്നെ'

  'സുനിൽ എന്ന ഡയരക്ടറാണ് സംവിധാനം ചെയ്യുന്നത്. റോബിൻ തിരുമലയും അൻസാർ കലാഭവും ചേർന്ന് തിരക്കഥ എഴുതിയ ആ സിനിമയിൽ മമ്മൂക്കയുടെ നിർദ്ദേശപ്രകാരം ആണ് ദിലീപിനെ കാസ്റ്റ് ചെയ്തെന്നാണ് എന്റെ അറിവ്. അതിന് കാരണം ആയത് സൈന്യം എന്ന സിനിമ ചെയ്യുന്ന സമയത്ത് മമ്മൂട്ടിയും ദിലീപുമാെക്കെ തമ്മിലുണ്ടായിരുന്ന റാപ്പോ ആണ്'

   Mammootty And Dileep

  'ദിലീപിന്റെ കഴിവുകൾ മനസ്സിലാക്കി അങ്ങനെ ഒരു കഥ കേട്ടപ്പോൾ അദ്ദേഹം ദിലീപിനെ സജസ്റ്റ് ചെയ്തു. മാനത്തെ കൊട്ടാരത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞു. ഞാൻ മഴയെത്തും മുൻപേയിൽ വന്ന് ജോയിൻ ചെയ്തു. ദിലീപും എന്റെ സെറ്റിൽ ഇടയ്ക്ക് വരും. ഞാൻ മമ്മൂക്കയുമായി ആദ്യം വർക്ക് ചെയ്യുന്നത് മഴയെത്തും മുൻപേ എന്ന സിനിമയിൽ ആണ്. അതിന്റെ ഷൂട്ടിം​ഗ് പാലക്കാട് ആയിരുന്നു'

  Also Read: 'സീരിയൽ നടന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് മൂന്ന് നായികമാർ പിന്മാറി'; ദുരനുഭവം പങ്കുവച്ച് സൂരജ് സൺ

  'ആ ഷൂട്ടിം​ഗിനിടെ മമ്മൂക്കയുമായി ഒരു അടുപ്പം ഉണ്ടായി. കമൽ സാറും ഞാനുമായുള്ള റിലേഷൻഷിപ്പ് ഷൂട്ടിനിടെ മമ്മൂക്ക വാച്ച് ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ഷൂട്ടിം​ഗിനിടെ വന്ന ദിലീപ് മമ്മൂക്കയോട് പറഞ്ഞത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. നമ്മൾ രണ്ട് പേരും ഒരുമിച്ചാണ് ക്രിസ്മസിന് ഏറ്റുമുട്ടാൻ പോവുന്നതെന്ന്'

  'മാനത്തെ കൊട്ടാരവും മഴയെത്തും മുൻപേയും ഹിറ്റ് ആയി. ആ ക്രിസ്മസ് എല്ലാവർക്കും വളരെ പ്രിയപ്പെട്ട ക്രിസ്മസ് ആയി. മഴയെത്തും മുൻപേ ഒരു വലിയ ഹിറ്റ് ആയി. കമൽ സാറിനും മമ്മൂക്കയ്ക്കും ശ്രീനിയേട്ടനും വലിയ പേര് നേടിക്കൊടുത്ത സിനിമ ആയിരുന്നു. ആനി എന്ന പുതുമുഖ നായിക അമ്മയാണെ സത്യം എന്ന സിനിമയ്ക്ക് ശേഷം വളരെ വ്യത്യസ്തമായ കഥാപാത്രം ചെയ്ത് പ്രിയങ്കരിയായി,' ലാൽ ജോസ് പറഞ്ഞതിങ്ങനെ.

  Read more about: dileep lal jose
  English summary
  When Mammootty Suggested Dileep As Hero In Movie; Lal Jose's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X