'ശോഭനയുടെ വീട്ടിലെ ച‌ടങ്ങിനെത്തിയ മമ്മൂട്ടി അത്ഭുതപ്പെട്ടു; ഭാര്യയായി വരെ അഭിനയിച്ചതല്ലേയെന്ന് ഞാൻ'

സിനിമാ പ്രേക്ഷകർ ശോഭനയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകനായി പലപ്പോഴും ആഘോഷിച്ചത് മോഹൻലാലിനെയാണ്. അത്രമാത്രം ഹിറ്റ് സിനിമകൾ ഇവരൊരുമിച്ചപ്പോൾ പിറന്നിട്ടുണ്ട്. തേൻമാവിൻ കൊമ്പത്ത്, മിന്നാരം, മണിച്ചിത്രത്താഴ്, പവിത്രം തുടങ്ങിയ നിരവധി സിനിമകൾ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാം. മോഹൻലാലിനൊപ്പം മമ്മൂട്ടിയുടെ കൂടെയും അനേകം സിനിമകളിൽ ശോഭന അഭിനയിച്ചിട്ടുണ്ട്. അറുപതോളം സിനിമകളിലാണ് മമ്മൂട്ടിയും ശോഭനയും ഒരുമിച്ച് അഭിനയിച്ചത്.

എന്നാൽ മോഹൻലാൽ-ശോഭന താര ജോഡിയുടെ അത്രമാത്രം മമ്മൂട്ടി-ശോഭന കോംബോ പലപ്പോഴും ആഘോഷിക്കപ്പെട്ടിട്ടില്ല. എന്നാൽ മമ്മൂട്ടിയുമായി നല്ല സൗഹൃദം ശോഭനയ്ക്കുണ്ട്. നടന്റെ പിറന്നാളിന് ശോഭന സോഷ്യൽമീഡിയിലൂടെ ആശംസകൾ അറിയിക്കാറുണ്ട്. ശോഭനയെ പുകഴ്ത്തി മമ്മൂ‌ട്ടി സംസാരിച്ചതിനെക്കുറിച്ച് നടി സുഹാസിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശോഭനയ്ക്കൊപ്പമുള്ള ഒരു അഭിമുഖത്തിലാണ് സുഹാസിനി ഇതേക്കുറിച്ച് സംസാരിച്ചത്.

Mammootty, Shobana, Suhasini

എനിക്കിപ്പോഴും ഓർമ്മയുണ്ട്. കസിൻ പ്രിയയുടെ കല്യാണത്തിന് നിങ്ങൾ എല്ലാവർക്കും ഭക്ഷണം വിളമ്പുകയാണ്. മമ്മൂട്ടി എന്റെയടുത്ത് ഇരിക്കുന്നുണ്ട്. ഈ കുട്ടിയാണോ ഇത്ര ഭം​ഗിയായി സാരി ധരിച്ച് മനോഹരമായി എല്ലാവരെയും സൽക്കരിക്കുന്നതെന്ന് ചോദിച്ച് മമ്മൂട്ടി അത്ഭുതപ്പെട്ടു. നിങ്ങളുടെ നായികയായി ഭാര്യയായി വരെ അഭിനയിച്ചിട്ടുണ്ടല്ലോ എന്ന് ഞാൻ ചോദിച്ചു. അത് ആക്ടിം​ഗ്, പക്ഷെ ഈ ചെറിയ പെൺകുട്ടിയാണല്ലോ ഇത്രം ഭം​ഗിയിൽ എല്ലാം കൈകാര്യം ചെയ്യുന്നതെന്ന് മമ്മൂട്ടി പറഞ്ഞതായും സുഹാസിനി ഓർത്തു.

സുഹാസിനി പറഞ്ഞത് കേട്ട ശോഭന അദ്ദേഹം വളരെ ട്രെഡീഷണലാണെന്നും അഭിപ്രായപ്പെട്ടു. മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങളും ശോഭന അന്ന് പങ്കുവെച്ചു. അറുപതോളം സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അ‌ടുത്ത കാലത്തെ അദ്ദേഹത്തെ കണ്ടു. ഒരേ സ്ഥലത്തായിരുന്നപ്പോൾ അദ്ദേഹത്തെ ഫോൺ ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് കഴിക്കാൻ വീട്ടിൽ നിന്നും എന്താണ് കൊണ്ട് വരേണ്ടതെന്ന് ചോദിച്ചു. എനിക്ക് പത്തിരിയും മീൻകറിയും ചോദിച്ചു. പാവം, എന്റെ ഷൂട്ടിം​ഗ് കഴിയാൻ വൈകിയിരുന്നു.

Shobana

അദ്ദേഹം മൂന്ന് മണിവരെ കാത്തിരുന്നു. അതിന് ശേഷം ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചെന്നും ശോഭന ഓർത്തു. ശോഭനയും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ട് വർഷങ്ങളായി. സിനിമാ രം​ഗത്ത് ശോഭനയിപ്പോൾ സജീവമല്ല. ഏറെക്കാലത്തിന് ശേഷം 2021 ൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് അവസാമമായി ശോഭന അഭിനയിച്ചത്. സുരേഷ് ​ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് അനൂപ് സത്യനാണ്. മികച്ച വിജയം നേടിയ സിനിമയായിരുന്നു വരനെ ആവശ്യമുണ്ട്.

സിനിമയേക്കാൾ നൃത്തത്തിനാണ് ശോഭന വർഷങ്ങളായി പ്രാധാന്യം നൽകുന്നത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം രണ്ട് തവണ നേടിയ ശോഭന അഭിനയ രം​ഗത്ത് സജീവമാകണമെന്ന് ആരാധകർക്ക് ആ​ഗ്രഹമുണ്ട്. എന്നാൽ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ ചെയ്യാൻ ശോഭന ഇന്ന് താൽപര്യപ്പെടുന്നില്ല. അഭിനയ രം​ഗത്ത് നിന്നും മാറിയതിനെക്കുറിച്ച് ശോഭന സംസാരിച്ചിട്ടുണ്ട്. സിനിമകളിൽ തനിക്ക് വ്യത്യസ്തമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

ഒരേ കാര്യം തന്നെ ചെയ്ത് മടുപ്പ് വന്നിരുന്നെന്നും ശോഭന ചൂണ്ടിക്കാട്ടി. സിനിമകളിൽ കാണറില്ലെങ്കിലും പൊതുവേദികളിൽ ശോഭന സാന്നിധ്യം അറിയിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും നടി സജീവമാണ്. ഡാൻസ് വീഡിയോകളാണ് ശോഭനയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഭൂരിഭാ​ഗവും. ചെന്നെെയിലാണ് ശോഭന താമസിക്കുന്നത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X