twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണി ഇവിടെയൊക്കെ ഉണ്ടെന്നാണ് എന്റെ വിശ്വാസം; അവന്റെ വീട്ടിലേക്ക് തീർത്ഥാടനം പോലെ പോവുന്നവർ; മമ്മൂട്ടി പറഞ്ഞത്

    |

    മലയാള സിനിമയിൽ പ്രേക്ഷകരുടെ അതിരറ്റ സ്നേ​ഹം ലഭിച്ച കലാകാരൻ ആണ് അന്തരിച്ച കലാഭവൻ മണി. നടൻ, ​ഗായകൻ, സ്റ്റേജ് പെർഫോമർ തുടങ്ങി എല്ലാ നിലകളിലും മണിയെ പ്രേക്ഷകർക്ക് ഇഷ്ടം ആണ്. നടൻ മരിച്ചിട്ട് ആറ് വർഷം ആയെങ്കിലും മണിയെ മനസ്സിൽ നിന്നും എടുത്തു മാറ്റാൻ പലർക്കും കഴിഞ്ഞിട്ടില്ല.

    നികത്താനാവാത്ത വിടവായി കലാഭവൻ മണിയുടെ അഭാവത്തെ ഇവർ കാണുന്നു. മലയാള സിനിമ ഏറ്റവും നല്ല കാലഘട്ടത്തിലൂടെ കടന്ന് പോവുമ്പോൾ മണിയെന്ന കലാകാരൻ ഉണ്ടായിരുന്നെങ്കിലെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നു. മണിയിലെ അഭിനേതാവിനെ പൂർണമായും ഉപയോ​ഗിക്കാൻ പറ്റുക ഒരുപക്ഷെ ഇന്നായേനെ.

    Also Read: 'വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിറന്നവർ'; ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടി സുമ ജയറാം!Also Read: 'വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിറന്നവർ'; ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടി സുമ ജയറാം!

    മണിയുടെ വേർപാടിൽ ഏറെ ദുഃഖിച്ച നടനാണ് മമ്മൂട്ടി

    കോമഡി വേഷങ്ങളിലൂടെ ആയിരുന്നു മണിയുടെയും തുടക്കം. വില്ലൻ വേഷങ്ങളിലും മണി തിളങ്ങി. പിന്നീട് നായക വേഷത്തിലേക്ക് മണി ഉയർന്നു. കരിമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം തുടങ്ങിയ സിനിമകളിൽ പ്രകടനം ആയിരുന്നു കലാഭവൻ മണി കാഴ്ച വെച്ചത്. മണിയുടെ വേർപാടിൽ ഏറെ ദുഃഖിച്ച നടനാണ് മമ്മൂട്ടി.

    മണിയെ തമിഴ് സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയതും മമ്മൂട്ടി

    Also Read: 'ജാസി ​ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'Also Read: 'ജാസി ​ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'

    മണിയോട് ആ​ഗാധമായ ആത്മബന്ധം മമ്മൂട്ടിക്ക് ഉണ്ട്. മണിയെ തമിഴ് സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയതും മമ്മൂട്ടിയാണ്. മണിയെക്കുറിച്ച് മുമ്പൊരിക്കൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ജനങ്ങളുടെ ഹൃദയത്തിൽ തൊട്ടിരുന്നു.

    മനോജ് കെ ജയൻ, റിമി ടോമി എന്നിവരോടൊപ്പം ഒരു സ്റ്റേജ് പരിപാടിയിൽ സംസാരിക്കവെ ആണ് മമ്മൂട്ടി കലാഭവൻ മണിയെക്കുറിച്ച് സംസാരിച്ചത്.

    വിശ്വസിക്കാനാവാത്തത് എന്ന് പറഞ്ഞാൽ അതൊരു പ്രയോ​ഗം മാത്രമായിട്ടുണ്ട്

    'മണി നമ്മളെ വിട്ട് പോയി എന്ന് എനിക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴും മണി ഇവിടെ എവിടെയാെക്കെയോ ഉണ്ട്. നാട്ടിലെവിടെയോ ഷൂട്ടിലാണെന്നൊക്കെ ആണ് എന്റെ ധാരണ. വിശ്വസിക്കാനാവാത്തത് എന്ന് പറഞ്ഞാൽ അതൊരു പ്രയോ​ഗം മാത്രമായിട്ടുണ്ട്'

    'പക്ഷെ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല. നിങ്ങളും ഒരുപാട് ഹൃദയത്തോട് ചേർത്ത് വെച്ചൊരു കലാകാരൻ ആണ് മണി. മണിയുടെ പാട്ടുകളും സിനിമകളും. മണി മരിച്ചിട്ടും ആളുകൾ ആ വീടിന്റെ മുന്നിൽ ഒരു സ്മാരകം പോലെ പോയി നിൽക്കാറുണ്ട്'

    ഒരു തീർത്ഥാടനം പോലെ മണിയുടെ വീട്ടിൽ കയറി പോവുന്ന ആളുകളുണ്ട്

    'അന്യ സംസ്ഥാനങ്ങളിൽ നിന്നൊക്കെ ഒരു തീർത്ഥാടനം പോലെ മണിയുടെ വീട്ടിൽ കയറി പോവുന്ന ആളുകളുണ്ട്. അത് വളരെ അപൂർവം പേർക്കേ സാധിച്ചിട്ടുള്ളൂ, സിദ്ധിച്ചിട്ടുള്ളൂ'

    'മഹാഭാ​ഗ്യം ചെയ്ത ആളാണ് മണി. മലയാള സിനിമയും പാട്ടും നിങ്ങളും ഒക്കെ ഉള്ളിടത്തോളം കാലം മണി ഓർമ്മിപ്പിക്കപ്പെടും അങ്ങനെ പെട്ടെന്ന് നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞ് പോവുന്ന രൂപമല്ല,' മമ്മൂട്ടി പറഞ്ഞതിങ്ങനെ.

    ചേട്ടനാണ് അത് ചെയ്യുന്നതെന്നറിഞ്ഞതിൽ സന്തോഷം എന്ന്

    'മണിയെ പറ്റി അന്ന് മനോജ് കെ ജയനും സംസാരിച്ചു. 'നാട്ടുരാജാവ് എന്ന സിനിമ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അപ്പോൾ മണി എന്നോട് പറഞ്ഞു. ചേട്ടാ കാഴ്ചയിൽ വിളിച്ചിട്ടുണ്ടോ, അത് ഞാൻ ചെയ്യാനിരുന്ന കഥാപാത്രം ആണ്, ഞാനതിൽ ഒരു പാട്ട് പാടിയിട്ടുണ്ട്, ചേട്ടനാണ് അത് ചെയ്യുന്നതെന്നറിഞ്ഞതിൽ സന്തോഷം എന്ന്'

    'ആ സന്തോഷത്തിന്റെ കാരണം അവന്റെ ആദ്യത്തെ സിനിമ സല്ലാപത്തിൽ ഞാനൊരു പ്രധാന റോളിൽ അഭിനയിച്ചതാണ്. അന്ന് മുതലുള്ള അടുപ്പമാണ് മണിയോട്'

    'ഇത്രയും വലിയ മനസ്സുള്ള കലാകാരൻ നമ്മളെ വിട്ട് പിരിഞ്ഞ് പോയി. ഒരുപാട് ഓർമകൾ ഉണ്ട് മണിയെക്കുറിച്ച് പറയാൻ,' മനോജ് കെ ജയൻ പറഞ്ഞതിങ്ങനെ.

    Read more about: mammootty kalabhavan mani
    English summary
    When Mammootty Talked About Kalabhavan Mani; Heart Touching Words Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X