രജനികാന്ത് ചിത്രം എന്റെ സൗത്ത് കരിയർ നശിപ്പിച്ചു: മനീഷ കൊയ്‌രാള തുറന്നു പറഞ്ഞപ്പോൾ

ബോളിവൂഡിൽ കരിയർ തുടങ്ങിയതിന് ശേഷം സൗത്ത് സിനിമയിലേക്കെത്തി താര പദവി നേടിയ നടിയാണ് മനീഷ കൊയ്‌രാള. മണി രത്നം സംവിധാനം ചെയ്ത ബോംബെ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലെത്തിയ നടി, പിന്നീട് കമൽ ഹാസൻ നായകനായ ശങ്കർ ചിത്രം ഇന്ത്യൻ, പിന്നീട് സംവിധായകന്റെ തന്നെ മറ്റൊരു ചിത്രമായ മുതൽവൻ എന്നിവയിൽ നായികയായി. ആ കാലത്ത്, സൗത്ത് ഇന്ത്യൻ സംവിധായകരിൽ നിന്നും ഏറ്റവും കൂടുതൽ ഓഫറുകൾ തേടിയെത്തിയ ബോളിവുഡ് നടിയും മനീഷ കൊയ്‌രാളയായിരുന്നു.

എന്നാൽ, 2002ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ബാബ വലിയ പരാജയമായതോടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായി. സൂപ്പർ സ്റ്റാറിനോടൊപ്പമുള്ള ചിത്രം, തന്റെ സൗത്ത് സിനിമ കരിയർ അവസാനിപ്പിച്ചുവെന്ന് ഒരിക്കൽ മനീഷ കൊയ്‌രാള തുറന്നു സമ്മതിച്ചിരുന്നു.

രജനികാന്ത് ചിത്രം മനീഷയുടെ സൗത്ത് കരിയർ അവസാനിപ്പിച്ചപ്പോൾ

കുറച്ചു വർഷങ്ങൾക്ക് മുൻപ്, റഷ്യൻ യൂട്യൂബ് ചാനലായ O2യുടെ ഇന്ത്യൻ വിഭാഗത്തിന് നൽകിയ അഭിമുഖത്തിൽ, മനീഷ കൊയ്‌രാള തന്റെ ദക്ഷിണേന്ത്യൻ സിനിമാ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. രജനികാന്തിന്റെ ബാബ എന്ന ചിത്രം തന്റെ കരിയറിനെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും നടി തുറന്നു പറഞ്ഞു. ബാബയുടെ പരാജയം തന്റെ കരിയറിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്നാണ് മനീഷ അഭിമുഖത്തിൽ പറഞ്ഞത്.

Manisha Koirala  Rajinikanth in Baba
Photo Credit: Filmibeat / IMDb

ഷാരൂഖ് ഖാൻ പരുഷമായി പെരുമാറി: വഴക്കിൽ തുടങ്ങിയ സൗഹൃദത്തെ കുറിച്ച് കജോൾ പറയുന്നു

"ബാബ ഒരുപക്ഷേ എന്റെ അവസാനത്തെ വലിയ തമിഴ് ചിത്രമായിരുന്നു. അക്കാലത്ത് അത് വളരെ മോശവുമായ രീതിയിൽ പരാജയപ്പെട്ടു. അതൊരു വലിയ ബോക്സ് ഓഫീസ് ദുരന്തമായിരുന്നു. ആ ചിത്രത്തിൽ എല്ലാവർക്കും വലിയ പ്രതീക്ഷകളുണ്ടായിരുന്നു, അത് പരാജയപ്പെട്ടപ്പോൾ, ദക്ഷിണേന്ത്യൻ സിനിമകളിലെ എന്റെ കരിയർ പൂർണ്ണമായും ഇല്ലാതായെന്ന് ഞാൻ കരുതി. ഒരു തരത്തിൽ അത് സത്യവുമായിരുന്നു. അങ്ങനെ തന്നെയാണ് സംഭവിച്ചത്," പ്രശസ്ത നടി വെളിപ്പെടുത്തി. ബാബയ്ക്ക് മുമ്പ് താൻ ചെയ്ത ദക്ഷിണേന്ത്യൻ സിനിമകൾ വലിയ രീതിയിൽ ശ്രദ്ദിക്കപ്പെട്ടിരുന്നുവെന്ന് മനീഷ കൊയ്‌രാള ഓർത്തെടുത്തു. "ബാബ പരാജയപ്പെട്ടതിന് ശേഷം എനിക്ക് സൗത്ത് സിനിമ ഇൻഡസ്ട്രികളിൽ നിന്ന് അവസരങ്ങൾ ലഭിക്കുന്നത് നിന്നു," ബോംബെ നായിക കൂട്ടിച്ചേർത്തു.

Rajinikanth and Manisha Koirala in Baba
Photo Credit: IMDb

സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ബാബ, രജനികാന്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് 2002ൽ തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തിരുന്നു. എന്നാൽ, ആദ്യ വരവിൽ തകർന്നടിഞ്ഞ ചിത്രം, അതിന്റെ രണ്ടാമൂഴത്തിൽ ബോക്സ് ഓഫീസിൽ നിന്ന് ഭേദപ്പെട്ട കളക്ഷൻ നേടി എന്നതാണ് ശ്രദ്ധേയം. ഹിമാലയത്തിലെ ഒരു മഹാനായ സന്യാസിയുടെ പുനർജന്മമാണെന്ന് മനസ്സിലാക്കുന്ന, അലസനും നിരീശ്വരവാദിയുമായ ബാബ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിച്ചത്.

O2 ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, 20 വർഷത്തിന് ശേഷം റിലീസ് ചെയ്തപ്പോൾ ബാബ ഒരു ഹിറ്റായി മാറിയതിൽ താൻ സന്തോഷവതിയാണെന്ന് മനീഷ കൊയ്‌രാള വെളിപ്പെടുത്തിയിരുന്നു. "വിചിത്രമെന്നു പറയട്ടെ, ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോൾ ഒരു വലിയ ഹിറ്റായി മാറി, ഇത് കേട്ടുകേൾവിയില്ലാത്തതാണ്. രജനി സാറിന് ഒരിക്കലും ഒരു പരാജയം നൽകാൻ കഴിയില്ല. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്," പ്രശസ്ത നടി പറഞ്ഞു. ബാബയ്ക്ക് ശേഷം, 2005ൽ പുറത്തിറങ്ങിയ കമൽ ഹാസൻ ചിത്രം മുംബൈ എക്സ്പ്രസ്സിൽ മനീഷ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. ഇത് ഹിന്ദിയിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുകയും റിലീസ് ചെയ്യുകയും ചെയ്ത ചിത്രമാണ്.

More from Filmibeat

Read more about: manisha koirala rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X