വേര്‍പിരിഞ്ഞിട്ടും ആ പേരും സ്വഭാവവും മനസിലുണ്ട്! മകളുടെ സ്വഭാവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു പറഞ്ഞ മറുപടി

അമ്മയ്‌ക്കൊപ്പമായി ക്യുആന്‍ഡ് എ വീഡിയോ ചെയ്തിരിക്കുകയാണ് ദയ. കുറേക്കാലമായി അമ്മയോട് ചോദ്യങ്ങളൊക്കെ ചോദിച്ചിട്ട്. വിവാഹത്തെക്കുറിച്ചും, ഇഷ്ടമുള്ള സ്വഭാവത്തെപ്പറ്റിയും, പേരന്റിംഗിനെക്കുറിച്ചുമൊക്കെയായിരുന്നു ഇരുവരും സംസാരിച്ചത്. കല്യാണക്കാര്യമോ, മിണ്ടിപ്പോവരുത്. ആദ്യം ഒരു ജോലി നേടിയിട്ട് വരട്ടെ. എന്നിട്ട് നമുക്ക് കല്യാണക്കാര്യം നോക്കാം എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

അമ്മ നല്ല ചില്‍ മം ആണ്. ഇപ്പോഴത്തെ ജനറേഷനിലെ വൈബ് അമ്മയ്ക്ക് അറിയാം. അമ്മയുടെ പഴയ ട്രോമ എന്റെ തലയില്‍ കൊണ്ടിടാതെ നോക്കുന്നുണ്ട്. അത് നല്ലൊരു കാര്യമാണ്. എന്റെ തന്നെ ട്രോമ എനിക്കുണ്ടെന്നായിരുന്നു ദയയുടെ കമന്റ്. ഞാന്‍ എന്തിനാണ് അതൊക്കെ നിന്റെ തലയില്‍ കൊണ്ടിടുന്നത്. എനിക്ക് ട്രോമ വരുമ്പോള്‍ ഞാന്‍ യാത്ര പോവും. ഒറ്റയ്ക്ക് യാത്ര ചെയ്യാനിഷ്ടമാണ്. ഞാന്‍ പോവാറുണ്ട്. മനസില്‍ വല്ല സങ്കടമോ, ടെന്‍ഷനോ ഒക്കെയാണെങ്കില്‍ ഞാന്‍ സോളോ ട്രാവല്‍ പോവും.

daya about manju
Photo Credit: Manju Pillai/ Facebook

എനിക്കും യാത്രയൊക്കെ പോവണമെന്നുണ്ട്. പക്ഷേ, കൈയ്യില്‍ കാശില്ല. കാശ് വരുമ്പോള്‍ അമ്മ വിടുമെന്നാണ് കരുതുന്നത്. ഇന്നുവരെ ഞാന്‍ പൊളിയാണ്, നാളെ എന്താവുമെന്നറിയില്ല. ഷൂട്ട് കഴിഞ്ഞ് ക്ഷീണത്തോടെ വരുന്ന സമയത്ത് ഫോട്ടോയിലും, വീഡിയോയിലുമൊക്കെ സംസാരിക്കേണ്ടി വരുമ്പോള്‍ അസ്വസ്ഥത തോന്നാറുണ്ട്. ഞങ്ങള്‍ കാരണമല്ലേ, നിങ്ങള്‍ സെലിബ്രിറ്റിയായത്, ഇങ്ങനെ നിന്നേ പറ്റൂയെന്ന് പറയുന്നവരുണ്ട്. സത്യമാണ്, ഏത് അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നതെന്ന് ഓപ്പോസിറ്റ് നില്‍ക്കുന്നവര്‍ക്ക് അറിയില്ല, ഞാന്‍ അത് കാണിക്കാറില്ല. മൈന്‍ഡ് ചെയ്തില്ലെങ്കില്‍ അവള്‍ ആരാണ്, എപ്പോഴാണ് ഇങ്ങനെയായതെന്നൊക്കെ പറയും ചിലര്‍. എനിക്ക് അതിഷ്ടമില്ല.

പൊതുവേ ആരോടും മുഷിഞ്ഞ് സംസാരിക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. കുറേ നല്ല ഗുണങ്ങള്‍ അപ്പൂപ്പനില്‍ നിന്നും എനിക്ക് കിട്ടിയിട്ടുണ്ട്. അത് ഇവള്‍ക്കുമുണ്ട്. എപ്പോഴും ഞാനായിട്ട് തന്നെയിരിക്കുന്ന ആളാണ് ഞാന്‍. എന്നില്‍ തന്നെ വിശ്വാസമുണ്ട്. അമ്മ ഡിസിപ്ലിന്‍ഡാണ്, പ്ലാന്‍ഡാണ്. എനിക്ക് അങ്ങനെയൊരു സംഭവമേയില്ല. സുജിതിനെപ്പോലെയെന്നായിരുന്നു മഞ്ജുവിന്റെ കമന്റ്. യെസ്, അച്ഛാ, അതെനിക്ക് അച്ഛനില്‍ നിന്നും കിട്ടിയതാണ്. ഞാന്‍ ഡിസിപ്ലിന്‍ഡാണ് എന്നുള്ളത് ബാക്കിയുള്ളവര്‍ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കും. ഞാന്‍ ഇങ്ങനെയാണ്, അതാണ് എന്നുള്ളത്. അതുകൊണ്ട് ഈ സ്വഭാവം എനിക്കിഷ്ടമില്ല. എന്തെങ്കിലും എടുത്താല്‍ അതാത് സ്ഥലത്ത് തന്നെ വെക്കണം അമ്മയ്ക്ക്. എന്തെങ്കിലും സ്ഥലം മാറിയാല്‍ വഴക്കിടും. എനിക്ക് അങ്ങനെയില്ല. ഞങ്ങളുടെ കൂട്ടത്തില്‍ ആദ്യം റെഡിയാവുന്നത് അമ്മയാണ്.

ഫേവറൈറ്റ് മദര്‍ ഡോട്ടര്‍ മെമ്മറി ചോദിച്ചപ്പോള്‍ എല്ലാം എന്നായിരുന്നു ഇരുവരും പറഞ്ഞത്. ഞങ്ങള്‍ എല്ലാം എന്‍ജോയ് ചെയ്യാറുണ്ട്. വഴക്ക് പോലും ഞങ്ങള്‍ ആസ്വദിക്കാറുണ്ട്. മക്കള്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ അമ്മമാര്‍ക്ക് ഫീലാവും, അതാണ് അതിന്റെയൊരു പ്രശ്‌നം. അത് ഞങ്ങളുടെ അധികാരമാണ്, ഒന്‍പത് മാസം നൊന്ത് പെറ്റതിന്റെ കണക്കാണ്. 23 വര്‍ഷമായി ഞാനിത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് എന്നായിരുന്നു ദയയുടെ ട്രോള്‍.അമ്മയെന്ന നിലയില്‍ മകളെ ഓര്‍ത്ത് അഭിമാനിക്കുന്ന ആളാണ് ഞാന്‍. ഇന്നുവരെ ഒരു ബുദ്ധിമുട്ടും അവളെനിക്ക് ഉണ്ടാക്കിയിട്ടില്ല. എന്തും ചോദിച്ചിട്ടും, പറഞ്ഞിട്ടേ ചെയ്യാറുള്ളൂ. വായിനോക്കുകയാണെങ്കില്‍ പോലും എന്നെ വിളിച്ച് കാണിക്കും. പിന്നെ എന്തും തുറന്ന് സംസാരിക്കാനുള്ള ഫ്രീഡമുണ്ട്. ഇപ്പോള്‍ പണ്ടത്തെപ്പോലെയല്ലല്ലോ പേരന്റിംഗ്.അവളുടെ ഫാഷന്‍ സെന്‍സ് എനിക്ക് ഭയങ്കര ഇഷ്ടമാണ്.

More from Filmibeat

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X