'വാടക വീട്ടിലായിരുന്ന മഞ്ജു; ദിലീപുമായി ഉയരം ഒത്തുനോക്കി; മറ്റൊരു മഞ്ജുവാകാൻ ഇറങ്ങിയവർക്ക് സംഭവിച്ചത്'

സിനിമാ ലോകത്ത് എന്നും ചർച്ചാ വിഷയമാവുന്ന താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. വേർപിരിഞ്ഞിട്ട് വർഷങ്ങൾ പിന്നിടുകയും രണ്ട് പേരും രണ്ട് ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. ഓൺസ്ക്രീനിലെ നായിക കാവ്യ മാധവനെ തന്നെ ദിലീപ് ജീവിതത്തിലും ഒപ്പം കൂട്ടി. തകർന്ന വിവാഹ ബന്ധത്തിൽ ആ​ദ്യം ഒന്നുലഞ്ഞെങ്കിലും പതിയെ പുതിയൊരു ജീവിതം മഞ്ജു വാര്യർ കെട്ടിപ്പടുത്തു. 15 വർഷം മുമ്പ് ഉപേക്ഷിച്ച് പോയ സിനിമാ ലോകം പഴയ അതേ സ്നേഹത്തോടെ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് വേർപിരിയലിന് ശേഷമാണ് മഞ്ജു വാര്യർ മനസ്സിലാക്കിയത്.

ഒരു സ്ത്രീയുടെ ശക്തിയും കഴിവും ഏറ്റവും ഒടുവിൽ തിരിച്ചറിയുന്നത് ഒരുപക്ഷെ ആ സ്ത്രീ തന്നെയായിരിക്കുമെന്നാണ് മഞ്ജു വാര്യർ മുമ്പൊരിക്കൽ പറഞ്ഞത്. മഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ചത് ആരാധകർക്ക് ഇന്നും കുറച്ചെങ്കിലും വിഷമമുണ്ടാക്കുന്ന കാര്യമാണ്.

മലയാള സിനിമയിൽ മറ്റൊരു നടിക്കും കിട്ടാത്ത ജനപ്രീതിയാർജിച്ച് സൂപ്പർ താരമായി വളരവെയാണ് എല്ലാം ഉപേക്ഷിച്ച് ദിലീപിനോടാെപ്പമുള്ള കുടുംബ ജീവിതത്തിലേക്ക് മഞ്ജു വാര്യർ കടക്കുന്നത്. അന്ന് സിനിമാ അഭിനയം നിർത്തിയില്ലായിരുന്നെങ്കിൽ ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന നടിയായി മഞ്ജു അന്നേ മാറിയേനെയെന്നാണ് ആരാധകർ പറയുന്നത്.

Manju Warrier

എല്ലാം കുടുംബ ജീവിതത്തിന് വേണ്ടി വേണ്ടെന്ന് മഞ്ജു ഒടുക്കും വഞ്ചിക്കപ്പെട്ടെന്നും ആരാധകർ പറയുന്നു. മകൾ പോലും ഒപ്പമില്ലാതെ കുടുംബ കോടതിയിൽ നിന്നും കണ്ണീർ തുടച്ച് കൊണ്ട് കാറിൽ കയറുന്ന മഞ്ജു ഇന്നും ജനങ്ങളുടെ മനസ്സിലുണ്ട്. എന്നാൽ കഴിഞ്ഞ കാര്യങ്ങളിൽ സങ്കടപ്പെടാതെ തന്റെ സിം​ഗിൾ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു വാര്യർ. സല്ലാപം, ഈ പുഴയും കടന്ന് തുടങ്ങിയ സിനിമകളിൽ മഞ്ജുവും ദിലീപും കരിയറിലെ തുടക്ക കാലത്ത് അഭിനയിച്ചിട്ടുണ്ട്.

ഈ പുഴയും കടന്ന് എന്ന സിനിമയ്ക്കിടെയാണ് മഞ്ജുവും ദിലീപും പ്രണയത്തിലാവുന്നത്. മഞ്ജുവിനെക്കുറിച്ചും ദിലീപിനെക്കുറിച്ചും സംവിധായകൻ ശാന്തിവിള ദിനേശൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ജുവിന്റെ താരത്തിളക്കം കാണിച്ച് മഞ്ജുവിനെ പോലെ താരമാക്കാം എന്ന് പറഞ്ഞ് പല പെൺകുട്ടികളെയും സിനിമാ രം​ഗത്തുള്ളവർ ചൂഷണം ചെയ്യുന്നുണ്ടെന്ന് ഇദ്ദേഹം ആരോപിച്ചു. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 Manju Warrier

വാടക വീടിന്റെ രണ്ടാമത്തെ നിലയിൽ താമസിക്കുമ്പോഴാണ് മഞ്ജു വാര്യരെ സല്ലാപത്തിന് വേണ്ടി ലോഹിതദാസും സുന്ദർദാസും പോയി കാണുന്നത്. അവരെ സെലക്ട് ചെയ്തു. പിന്നെ ദിലീപിനെ നിർത്തി ചുവരിൽ ഉയരം വരച്ചിട്ട് മഞ്ജു വന്ന ശേഷം ഉയരം നോക്കി. ദിലീപിന്റെ ജോഡിയാവാനുള്ള പൊക്കമാണോയെന്ന്. അങ്ങനെയാണ് സല്ലാപത്തിൽ മഞ്ജു അഭിനയിക്കുന്നതെന്ന് ശാന്തിവിള ദിനേശൻ പറഞ്ഞു.

'ആ മഞ്ജു പ്രശസ്തയായി ഒരു പ്രസ്ഥാനമായി വളർന്നു. കല്യാണം കഴിച്ച് ഒരു കുട്ടിയായി പതിനഞ്ച് വർഷം കഴിഞ്ഞ് വന്നും താരമായി നിൽക്കുമ്പോൾ മഞ്ജു എല്ലാവർക്കും റോൾ മോഡലാണ്. പക്ഷെ അങ്ങനെ മഞ്ജു വാര്യരാവാൻ ഇറങ്ങിത്തിരിച്ച് ചിറകരിഞ്ഞും ചിറക് കരിഞ്ഞുമൊക്കെ എത്രപെൺകുട്ടികളുടെ ജീവിതം നശിച്ചെന്ന് ചോദിച്ചാൽ ഒരുപാടുണ്ട്'

'മഞ്ജു വാര്യരാവാൻ ഇറങ്ങിത്തിരിച്ച് ജീവിതത്തിൽ നശിച്ചവരുടെ കഥ പറയാൻ തുടങ്ങിയാൽ പത്ത് എപ്പിസോഡ് വേണമെങ്കിൽ പറയാൻ പറ്റും. നിർമാതാവോ സംവിധായകനോ പറഞ്ഞാൽ മനസ്സിലാക്കാം. പക്ഷെ യാതൊരു യോ​ഗ്യതയുമില്ലാത്ത മാമാപ്പണി ചെയ്യുന്നവനാണ് ഈ പെൺകുട്ടികളെ വീഴ്ത്തുന്നത്' സിനിമയിലെ ജ്വലിക്കുന്ന സൗന്ദര്യം മാത്രം കണ്ട് പറന്ന് വരുന്നവരുണ്ട്. അങ്ങനെയാണീ ചതിയിൽ പെടുന്നതെന്നും ശാന്തിവിള ദിനേശൻ പറഞ്ഞു.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X