കുറച്ച് ദിവസം കഴിഞ്ഞപ്പോഴും ആരുടെ മുഖത്തും സന്തോഷമില്ല; സല്ലാപത്തിൽ നിന്നും മാറ്റുമെന്ന് കരുതി; മഞ്ജു പറഞ്ഞത്

മഞ്ജു വാര്യരെ പോലെ മറ്റൊരു നടിക്കും ഇത്രമാത്രം ജനപ്രീതി നേടാൻ കഴിഞ്ഞിട്ടില്ല. മലയാളം ക‌ടന്ന് തമിഴകത്തും ഇന്ന് മഞ്ജു ജനപ്രിയയാണ്. പലപ്പോഴും സിനിമകളുടെ വിജയ പരാജയങ്ങൾക്ക് അപ്പുറത്താണ് മഞ്ജു വാര്യരുടെ താരമൂല്യം. പതിനഞ്ച് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും ബഹുമാന്യ സ്ഥാനം മഞ്ജുവിന് സിനിമാ ലോകം നൽകി. ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്ന മഞ്ജു വാര്യർക്ക് ഇന്ന് കെെ നിറയെ അവസരങ്ങളാണ്. തമിഴിലും മലയാളത്തിലുമായി ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നു.

മഞ്ജു സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന തൊണ്ണൂറുകളിൽ മഞ്ജു വാര്യർ പ്രേക്ഷകർക്കിടയിലുണ്ടാക്കിയ തരം​ഗം ചെറുതല്ല. സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ നടി സിനിമാ ലോകത്ത് ശ്രദ്ധ നേടി. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് നടി തുടക്കം കുറിക്കുന്നത്. സല്ലാപം കരിയറിൽ വഴിത്തിരിവായി. ദിലീപ്, മനോജ് കെ ജയൻ, കലാഭവൻ മണി തുടങ്ങിയവർ ശ്രദ്ധേയ വേഷം ചെയ്ത സല്ലാപം 1996 ലാണ് പുറത്തിറങ്ങിയത്.

Manju Warrier

സല്ലാപത്തിൽ നായികയായതിനെക്കുറിച്ച് ഒരിക്കൽ മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആദ്യമായി അഭിനയിച്ച സിനിമ സാക്ഷ്യമാണെങ്കിലും നായികയായത് സല്ലാപത്തിലാണ്. കലാതിലകമായി വന്ന കവർ പേജ് കണ്ടിട്ടാണ് ലോഹി സർ ഓഡിഷൻ വെച്ചത്. സല്ലാപം ഷൂട്ട് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോഴും ചിലപ്പോൾ എന്നെ മാറ്റുമെന്നാണ് കരുതിയത്. ഭയങ്കര സന്തോഷമൊന്നും ആരുടെ മുഖത്തും ഞാൻ കണ്ടിരുന്നില്ല.

ഞാൻ ഡാൻസ് പഠിക്കാൻ തുടങ്ങിയത് അമ്മയുടെ ആ​ഗ്രഹം കൊണ്ട് മാത്രമാണ്. അമ്മയ്ക്ക് കുട്ടിക്കാലത്ത് ഡാൻസ് പഠിക്കാൻ ആ​ഗ്രഹമായിരുന്നു. ആ സമയത്തെ സാഹചര്യങ്ങൾ കൊണ്ട് പഠിക്കാൻ പറ്റിയില്ല. എനിക്ക് ആ​ഗ്രഹം വരുന്നതിന് മുമ്പേ എന്നെ ഡാൻസിന് ചേർത്തു. നാല് വയസിൽ പഠിക്കാൻ തുടങ്ങിയതാണെന്നും മഞ്ജു വാര്യർ ഓർത്തു.

Manju Warrier

വേട്ടെയാനാണ് മഞ്ജു വാര്യരുടെ പുതിയ ചിത്രം. രജിനികാന്ത് നായകനാകുന്ന വേട്ടെയാൻ ഒക്ടോബർ 10 ന് റിലീസ് ചെയ്യും. രജിനികാന്തിനൊപ്പം മഞ്ജു ആദ്യമായി അഭിനയിച്ച സിനിമയാണ് വേട്ടെയാൻ. വിടുതലൈ 2, മിസ്റ്റർ എക്സ് എന്നിവയാണ് വേട്ടെയാന് ശേഷം വരാനിരിക്കുന്ന തമിഴ് സിനിമകൾ. മലയാളത്തിൽ എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നു.

തമിഴകത്ത് മഞ്ജു വാര്യർക്ക് ജനപ്രീതി കൂടുന്നത് ഇതിനകം സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. അസുരൻ, തുനിവ് എന്നിവയാണ് മഞ്ജുവിന്റെ ഇതുവരെ റിലീസ് ചെയ്ത തമിഴ് ചിത്രങ്ങൾ രണ്ട് സിനിമകളും വൻ ഹിറ്റായി. മഞ്ജുവിന് വേണ്ടി സിനിമകളൊരുക്കാൻ ഇന്ന് തമിഴ് സംവിധായകരും നിർമാതാക്കളും തയ്യാറാകുന്നു. അതേസമയം ശ്രദ്ധയോടെയാണ് നടി സിനിമകൾ തെരഞ്ഞെടുക്കുന്നത്. അസുരന് ശേഷം അമ്മ വേഷങ്ങൾ ഒരുപാട് വന്നെങ്കിലും നടി ഇവ ചെയ്തില്ല. തുനിവിൽ ചെറുതെങ്കിലും വളരെ സ്റ്റെെലിഷായ കഥാപാത്രം ചെയ്ത് ഇമേജ് ബ്രേക്ക് ചെയ്തു.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X