മീനൂട്ടിക്ക് അച്ഛനോടുള്ള സ്നേഹം മറ്റാരേക്കാളും നന്നായി എനിക്കറിയാം, അവൾ എന്നും സുരക്ഷിത; മഞ്ജു പറഞ്ഞത്

മകൾ മീനാക്ഷി എന്തുകൊണ്ട് മ‍ഞ്ജു വാര്യരിൽ നിന്നും അകലം പാലിക്കുന്നു എന്ന ചോദ്യം എപ്പോഴും ആരാധകർക്കുണ്ട്. 2015 ൽ . അച്ഛനും അമ്മയും നിയമപരമായി വേർപിരിഞ്ഞപ്പോൾ മീനാക്ഷി അച്ഛനൊപ്പം നിൽക്കാനാണ് തീരുമാനിച്ചത്. അന്ന് കൗമാരക്കാരിയാണ് മീനാക്ഷി. മഞ്ജു വാര്യർക്ക് മകളുടെ തീരുമാനത്തിൽ എതിർപ്പുണ്ടായിരുന്നില്ല. വിവാഹമോചനത്തിന് ശേഷം പുറത്ത് വിട്ട പ്രസ്താവനയിൽ ഇക്കാര്യം മഞ്ജു പരാമർശിച്ചിരുന്നു.

മീനൂട്ടിക്ക് അച്ഛനോടുള്ള സ്നേഹം മറ്റാരേക്കാളും നന്നായി എനിക്കറിയാം. അവൾ അദ്ദേഹത്തിന്റെ സംരക്ഷണത്തിൽ എന്നും സുരക്ഷിതയും സന്തുഷ്ടയുമായിരിക്കും. അത് കൊണ്ട് തന്നെ അവളുടെ മേലുള്ള അവകാശത്തിന്റെ പിടിവലിയിൽ അവളെ ദുഖിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. അവൾക്ക് എന്നും ഈ അമ്മ ഒരു വിളിപ്പാടകലെയുണ്ട്. അവൾ അകലെയാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അമ്മയുടെ അകത്ത് തന്നെയാണല്ലോ മകൾ എന്നും... മഞ്ജു വാര്യരുടെ പ്രസ്താവനയിൽ പറഞ്ഞതിങ്ങനെ. വിവാഹമോചനത്തിന് ശേഷം മഞ്ജു സിനിമാ രം​ഗത്ത് വീണ്ടും തിരക്കുകളിലേക്ക് കടന്നു. തന്റെ അമ്മ വലിയ താരമായിരുന്നെന്ന് മീനാക്ഷിക്ക് കുട്ടിക്കാലത്ത് അറിയില്ലായിരുന്നു.

Manju Warrier

മീനാക്ഷി ജനിച്ചപ്പോൾ മുതൽ കണ്ടിരുന്നത് ഒന്നും ചെയ്യാതിരിക്കുന്ന അമ്മയെയാണ്. അച്ഛനാവട്ടെ ആ സമയത്ത് വലിയ താരം. ലോകം മുഴുവൻ അച്ഛന് ആരാധകർ. അവളെ സംബന്ധിച്ച് അച്ഛനായിരുന്നു ഹീറോ. പറയുന്ന കാര്യങ്ങളെല്ലാം സാധിപ്പിച്ച് കൊടുക്കുന്ന അച്ഛനായിരിക്കും അവളുടെ ഹീറോ. മഞ്ജുവല്ല മകളെ കൂടെ കൂട്ടാതിരുന്നത്. വരുന്നില്ലെന്ന് മകൾ ഉറപ്പിച്ച് പറയുകയായിരുന്നു. അതേക്കുറിച്ച് തനിക്കറിയാമെന്നും ഭാ​ഗ്യലക്ഷ്മി അന്ന് തുറന്ന് പറഞ്ഞു.

വിവാഹമോചനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തു. അപ്പോഴും മീനാക്ഷി അച്ഛനെ പിന്തുണച്ചു. മീനാക്ഷിയും മഞ്ജു വാര്യറും പരസ്പരം കാണാറും സംസാരിക്കാറുമുണ്ടോയെന്ന് വ്യക്തമല്ല. മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് മഞ്ജു ലെെക്ക് ചെയ്യാറുണ്ട്. മഞ്ജു അഭിമുഖങ്ങളിലൊന്നും സ്വകാര്യ ജീവിതം സംസാരിക്കാറില്ല. ദിലീപിന്റെ അഭിമുഖങ്ങളിലൂടെയാണ് മീനാക്ഷിയെക്കുറിച്ച് ജനം അറിയാറുള്ളത്.

നേരത്തെ നടി ജീജ സുരേന്ദ്രനും മഞ്ജു വാര്യരെയും മീനാക്ഷിയെയും കുറിച്ച് സംസാരിച്ചിരുന്നു. ആ കുട്ടിയെ വേദനിപ്പിക്കാൻ മഞ്ജു തയ്യാറല്ല. നിർബന്ധപൂർവം കൊണ്ട് വന്നാൽ ആ കുട്ടി വേദനിക്കും. ആ കുട്ടി അമ്മയേക്കാൾ കൂടുതൽ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണ്. അച്ഛനോടൊപ്പം ഉറങ്ങുകയും കഴിക്കുകയും ചെയ്യുന്നു. അച്ഛനെ കാത്തിരിക്കുന്നു. ആ വേദന മഞ്ജുവിന് കാണാൻ പറ്റില്ല. സ്വന്തം വേദന മഞ്ജു സഹിക്കുകയാണ്. ബുദ്ധിപൂർവം വളരുമ്പോൾ ആ കുട്ടി ചിന്തിക്കും. അവരാണ് ബുദ്ധിയുള്ള ഫാമിലി എന്നേ ഞാൻ പറയൂ എന്നാണ് മീനാക്ഷി പറഞ്ഞത്. മഞ്ജുവിനെ പോലെ മികച്ച ഡാൻസറാണ് മീനാക്ഷി. ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. താരപുത്രി സിനിമാ രം​ഗത്തേക്ക് കടന്ന് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X