അത് ഫ്രണ്ട്ഷിപ്പാണെന്ന് എനിക്ക് തോന്നുന്നില്ല; മഞ്ജു അന്ന് പറഞ്ഞത്; 'മാസങ്ങൾ കഴിഞ്ഞ് കാണുമ്പോൾ'

മലയാളികളുടെ മനസിൽ മഞ്ജുവിനെ പോലെ സ്ഥാനം പിടിച്ച മറ്റൊരു നടിയില്ല. പ്ര​ഗൽഭരായ ഒട്ടനവധി നടിമാർ വന്നെങ്കിലും ഒരു ഘട്ടത്തിൽ ഇവരിൽ മിക്കവരും പ്രേക്ഷകരിൽ നിന്നും അകന്ന് പോയിട്ടുണ്ട്. എന്നാൽ മഞ്ജുവിനോട് മാത്രം പ്രത്യേക മമത ജനങ്ങൾക്കുണ്ട്. 15 വർഷം അഭിനയ രം​ഗത്ത് നിന്ന് താരം മാറി നിന്നപ്പോൾ പിന്നീട് വന്ന നടിമാരെല്ലാം മഞ്ജുവുമായി താരതമ്യം ചെയ്യപ്പെട്ടു. വർഷങ്ങൾക്ക് ഏറെ പിന്നിട്ടിട്ടും പ്രിയ നായികയുടെ സ്ഥാനം മറ്റൊരു നടിക്ക് നൽകാൻ പ്രേക്ഷകർ തയ്യാറായില്ല.

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയപ്പോൾ സിനിമാ ലോകത്ത് വലിയ ആഘോഷമാണ് നടന്നത്. ഇക്കാലയളവിനിടെ മഞ്ജുവിന്റെ ജീവിതത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്ക് മുന്നോട്ട് പോയ മഞ്ജു സിനിമാ ലോകത്തെ തന്റെ സ്ഥാനം തിരിച്ച് പിടിച്ചു. രണ്ടാം വരവിൽ അടിമുടി മാറ്റങ്ങൾ മഞ്ജുവിന് സംഭവിച്ചു. നൃത്തത്തിലേക്കും സിനിമകളിലേക്കും പൂർണ ശ്രദ്ധ നൽകിയ താരത്തിന് സ്റ്റെെലിൽ വലിയ മേക്കോവറും ഉണ്ടായി.

Manju Warrier

പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം അതിജീവിച്ച മഞ്ജുവിനെ ഇന്ന് ഇരുപതുകാരിയുടെ ചുറുചുറുക്കോടെയാണ് പ്രേക്ഷകർ കാണുന്നത്. യാത്രകളും സുഹൃദ്ബന്ധങ്ങളുമായി മഞ്ജു ഇന്ന് ജീവിതം ആസ്വദിക്കുന്നു. സുഹ‍ൃദ്ബന്ധങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സൗഹൃദങ്ങൾ സ്വാഭാവികമായി സംഭവിക്കുന്നതും നിലനിൽക്കേണ്ടതുമാണെന്ന് മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

'അങ്ങനെ എഫർട്ട് എടുത്ത് ഹോൾഡ് ചെയ്യേണ്ടി വന്നാൽ അത് ഫ്രണ്ട്ഷിപ്പല്ല എന്നാണ് എനിക്ക് തോന്നുന്നത്. അത് ഓർ​ഗാനിക്കാണ്. നമ്മൾ ക്രിയേറ്റ് ചെയ്യുന്ന കുടുംബമാണല്ലോ സുഹൃത്തുക്കൾ. എനിക്കുള്ള സുഹൃത്തുക്കൾ കുറേ നാൾ ചിലപ്പോൾ ഒന്നും സംസാരിക്കില്ല. മാസങ്ങൾ കഴിഞ്ഞ് സംസാരിക്കുമ്പോൾ ഇന്നലെ സംസാരിച്ച് പിരിഞ്ഞത് പോലെ തോന്നും. ഒരു സുഹൃദ്ബന്ധം നിലനിർത്താൻ നമ്മൾ ശ്രമം നടത്തണം എന്നുണ്ടെങ്കിൽ അതൊരു യഥാർത്ഥ സുഹൃദ്ബന്ധം അല്ലെന്നാണ് എനിക്ക് തോന്നുന്നത്,' മഞ്ജു വാര്യർ പറഞ്ഞതിങ്ങനെ.

Manju Warrier

സിനിമാ ലോകത്ത് നിരവധി സുഹൃത്തുക്കൾ മഞ്ജു വാര്യർക്കുണ്ട്. കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി തുടങ്ങിയവരെല്ലാം മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളാണ്. ഭാവന, ​ഗീതു മോഹൻദാസ്, സംയുക്ത വർമ തുടങ്ങിയവർ വർഷങ്ങളായി മഞ്ജുവിന്റെ ആത്മാർ‌ത്ഥ സുഹൃത്തുക്കളാണ്.

ആയിഷ, വെള്ളരിപ്പട്ടണം എന്നിവയാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ. മലയാളത്തിന് പുറമെ തമിഴിലും മഞ്ജുവിന് തിരക്കേറുകയാണ്. അസുരൻ, തുനിവ് എന്നിവയാണ് മഞ്ജു ഇതുവരെ ചെയ്ത തമിഴ് സിനിമകൾ. മിസ്റ്റർ എക്സ് എന്ന തമിഴ് സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട്.

ആര്യ, ​ഗൗതം കാർത്തിക് എന്നിവരാണ് സിനിമയിൽ നടിക്കൊപ്പം അഭിനയിക്കുന്നത്. താരമൂല്യവും അഭിനയ മികവുമുള്ള മഞ്ജുവിനെ തേടി നിരവധി സിനിമകളെത്തുന്നുണ്ട്.കഴിഞ്ഞ ദിവസമായിരുന്നു മഞ്ജുവിന്റെ പിറന്നാൾ ദിനം ആഘോഷിച്ചത്. സിനിമാ ലോകത്തെ നിരവധി പേർ നടിക്ക് ആശംസകളുമായെത്തി.

45 കാരിയായ മഞ്ജുവിന്റെ ഒരു സൂപ്പർ ഹിറ്റ് മലയാള സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. രണ്ടാംവരവിൽ നടി ലൂസിഫർ, ഉദാഹരണം സുജാത, ആയിഷ തുടങ്ങിയ സിനിമകളിലാണ് മഞ്ജു വാര്യർ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചത്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X