മഞ്ജുവിന്റെ അടക്കിപ്പിടിച്ച കണ്ണീർ ദേവി കണ്ടു, സൗഭാഗ്യങ്ങൾ കൊണ്ട് വന്ന ഭാര്യയോട് കണക്ക്; പിന്നീടുണ്ടായത്
മഞ്ജു വാര്യർ-ദിലീപ് വിവാഹമോചനം ഏറെക്കാലത്തിന് ശേഷം വീണ്ടും ജനങ്ങൾക്കിടയിൽ ചർച്ചയാകുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതോടെയാണ് ഈ ചർച്ച. കേസിൽ പ്രോസിക്യൂഷൻ പ്രധാന വാദത്തിന് ഇവരുടെ വേർപിരിയൽ വിഷയമാക്കിയിരുന്നു. കേസിന്റെ നാൾ വഴികൾക്കിടയിൽ പുറത്ത് വന്നത് മഞ്ജു വാര്യരുടെയും ദിലീപിന്റെയും വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളാണ്. കലാകാരിയെന്ന നിലയിൽ നഷ്ടപ്പെട്ട കാലം, ഭാര്യയെന്ന നിലയിൽ നേരിട്ട അനീതി എന്നിവയെല്ലാം മഞ്ജു വാര്യർക്ക് പൊതുസമൂഹത്തിൽ അനുകൂല തരംഗമുണ്ടാക്കി.
ഒരിക്കൽ പോലും പൊതുമധ്യത്തിൽ ദിലീപിനെയോ കാവ്യ മാധവനെയോ മഞ്ജു കുറ്റപ്പെടുത്തിയിട്ടില്ല. മകൾ അച്ഛനൊപ്പം നിന്നതിലും പരാതിയില്ല. ദിലീപിന്റെ വീട്ടിൽ നിന്നും വെറും കയ്യോടെയാണ് മഞ്ജു ഇറങ്ങുന്നത്. ദിലീപും മീനാക്ഷിയും അന്ന് ഓസ്ട്രേലിയൻ ട്രിപ്പിലായിരുന്നു. വിവാഹബന്ധത്തിൽ അകൽച്ച വന്ന നാളുകളിൽ തന്നെ മഞ്ജു നൃത്ത വേദികളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 14 വർഷം പൂർണമായും ലെെം ലെെറ്റിൽ നിന്നും മാറി നിന്ന ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിച്ചപ്പോൾ ജനലക്ഷങ്ങളാണ് കാണികളായെത്തിയത്.

കരിക്കകം ക്ഷേത്രത്തിലും മഞ്ജു ഡാൻസ് ചെയ്തപ്പോൾ വലിയ ജനാവലി വന്നു. ഈ ഡാൻസിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. മനസിൽ ഒരുപാട് ദുഖങ്ങളുമായാണ് അന്ന് മഞ്ജു നൃത്തം ചെയ്തത്, എന്നിട്ടും ആ മുഖത്ത് എന്തൊരു പ്രസന്നതയാണെന്ന് ആരാധകർ പറയുന്നു. കരിക്കകം ക്ഷേത്രത്തിൽ മഞ്ജു നൃത്തം ചെയ്യുന്നതിൽ ദിലീപിന് വലിയ എതിർപ്പുണ്ടായിരുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് മഞ്ജുവിന്റെ നമ്പർ ക്ഷേത്ര സംഘാടകർക്ക് അവർ ആവശ്യപ്പെട്ടത് പ്രകാരം നൽകിയത്.
അന്ന് രാത്രി ദിലീപ് വിളിച്ച് മഞ്ജു ഡാൻസ് ചെയ്യരുത്, പിന്മാറണമെന്ന് പറയാൻ ആവശ്യപ്പെട്ടു. താനുമായി ചെറിയ വാഗ്വാദമുണ്ടായെന്നും അന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മഞ്ജുവുമായി പിറ്റേന്ന് ഇക്കാര്യം സംസാരിച്ചു. ചേച്ചി ഈ പ്രശ്നം ഞാൻ ഡീൽ ചെയ്തോളാം, ചേച്ചി ഇതേക്കുറിച്ച് ഒന്നും അറിയേണ്ട കുറച്ച് പ്രശ്നമുണ്ട് ചേച്ചി എന്ന് മഞ്ജു പറഞ്ഞു. ഡാൻസ് കളിക്കാതെ നിവൃത്തിയില്ല. ബാങ്ക് അക്കൗണ്ട് ദിലീപ് ഫ്രീസ് ചെയ്തിരിക്കുകയാണ്, തന്റെ കയ്യിൽ പെെസയില്ലെന്നും മഞ്ജു അന്ന് തന്നോട് പറഞ്ഞിരുന്നെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

മഞ്ജുവിന്റെയും ദിലീപിന്റെയും ജോയിന്റ് അക്കൗണ്ട് ആയിരുന്നു. ആ അക്കൗണ്ട് ഫ്രീസ് ചെയ്തു. ഒപ്പം വീട്ടിലുള്ള വണ്ടികളൊന്നും എടുക്കാൻ പാടില്ലെന്ന് പറഞ്ഞു. ഇറങ്ങുന്നതിന് മുമ്പത്തെ ദിവസം എന്നെ വിളിച്ച് ഞാൻ നാളെ ഇവിടെ നിന്നും ഇറങ്ങും ചേച്ചീ, പോകാൻ കാറില്ല എന്ന് മഞ്ജു തന്നോട് പറഞ്ഞിരുന്നെന്നും അന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.
ഈ തുടക്കത്തോട് കൂടി കരിക്കകത്തമ്മ ജീവിതം ഉയർത്തി കൊടുത്തു, തിരികെ നടത്തം തുടങ്ങുവാൻ ദേവി താങ്കൾക്കൊരു അവസരം തന്നു. അവിടെ നിന്നു മാറ്റങ്ങൾ തുടങ്ങി. എല്ലാ ദുഃഖങ്ങളും ഒറ്റയ്ക്ക് സഹിക്കുന്നവർക്ക് ദൈവം കൂടെയുണ്ടാകും, എന്തൊക്ക തടസ്സങ്ങൾ ഉണ്ടാക്കിയാലും,ഏതൊക്കെ വാതിലുകൾ പൂട്ടി ഇട്ടാലും, ഒരാളിന്റെ കഴിവിനെ ആർക്കും തട്ടിയെടുക്കാനാവില്ല എന്ന് മഞ്ജുച്ചേച്ചി തെളിയിച്ചു. കരിക്കകത്തമ്മ എന്നും കുടെയുണ്ടാവട്ടെ, ദേവിയുടെ അനുഗ്രഹമാണ് പിന്നെയുള്ള ഉയർച്ച. എപ്പോഴും
എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകും എന്നും നന്നായിരിക്കട്ടെ എന്നിങ്ങനെയാണ് മഞ്ജുവിന്റെ കരിക്കകം ക്ഷേത്രത്തിലെ നൃത്തത്തിന് വന്ന കമന്റുകൾ.


Click it and Unblock the Notifications











