ശാലിനിക്ക് മെസേജ് അയക്കാറുണ്ട്; ആ കുടുംബം അങ്ങനെയാണ്; ഞാൻ ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നത്; മഞ്ജു

സിനിമാ രം​ഗത്തേക്കുള്ള തിരിച്ച് വരവിൽ മലയാളത്തിലേക്കാളും മിികച്ച കഥാപാത്രങ്ങൾ മഞ്ജുവിന് ലഭിച്ചത് തമിഴകത്ത് നിന്നാണ്. ആദ്യ ചിത്രം അസുരൻ മികച്ച വിജയം നേടി. നായകൻ ധനുഷിനെ പോലും വിസ്മയിപ്പിച്ച പ്രകടനമാണ് ചിത്രത്തിൽ മഞ്ജു വാര്യർ കാഴ്ച വെച്ചത്. പ്രാദേശിക തമിഴ് ശൈലിയിൽ നടി അനായാസം ഡയലോ​ഗുകൾ പറഞ്ഞു. വർഷങ്ങളായി തമിഴ് സിനിമാ രം​ഗത്ത് തുടരുന്ന നയൻതാര, തൃഷ തുടങ്ങിയ ന‌ടിമാർ പോലും സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യാറില്ല.

എന്നാൽ മഞ്ജു ഈ രീതിക്ക് മാറ്റം വരുത്തി. സൂപ്പർതാരം അജിത്തിനൊപ്പമാണ് മഞ്ജു തന്റെ രണ്ടാമത്തെ തമിഴ് ചിത്രം തുനിവിൽ അഭിനയിച്ചത്. കോടികൾ വാരിയ ചിത്രത്തിൽ അസുരനിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് നടി ചെയ്തത്. മഞ്ജുവിനും ആരാധകർക്കും ഏറെ പ്രതീക്ഷകളുള്ള തമിഴ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Manju Warrier  Ajith Kumar

തുനിവിൽ അഭിനയിക്കവെ മഞ്ജുവും അജിത്തും സൗഹൃദത്തിലായിട്ടുണ്ട്. അജിത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നടി ബൈക്ക് വാങ്ങിയത്. അജിത്തിനെക്കുറിച്ചും ഭാര്യ ശാലിനിയെക്കുറിച്ചും മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സംസാരിക്കുമ്പോൾ അമ്മയെക്കുറിച്ചും ചേ‌ട്ടനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം ചോദിക്കും. ശാലിനിക്കൊപ്പം ഒരുപാട് വർഷമായി ഞാൻ ടച്ചിലുണ്ട്. ഞങ്ങൾ മെസേജ് അയക്കാറുണ്ട്. ഞങ്ങൾ വർഷങ്ങളായി സുഹൃത്തുക്കളാണ്.

ഷൂട്ടിം​ഗ് സമയത്താണ് അജിത്ത് സാറെ കാണാൻ അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തെയെല്ലാം കണ്ടിട്ടുണ്ട്. അവർക്കെല്ലാം നല്ലത് മാത്രം വരണമെന്ന് ആ​ഗ്രഹിക്കുന്നു. ചിലരെ പറ്റി സംസാരിക്കുമ്പോൾ അവർക്ക് നല്ലത് വരണമെന്ന് ആത്മാർത്ഥമായി നമ്മൾ ആ​ഗ്രഹിക്കും. അങ്ങനെയുള്ളവരാണ് അജിത്ത് സാറും കുടുംബവുമെന്ന് മഞ്ജു വാര്യർ വ്യക്തമാക്കി.

Manju Warrier  Ajith Kumar

തുനിവിന്റെ പ്രൊമോഷന് സജീവമായി മഞ്ജു വാര്യർ ഉണ്ടായിരുന്നു. എന്നാൽ അജിത്ത് വന്നില്ല. തന്റെ സിനിമകളുടെ പ്രൊമഷന് വർഷങ്ങളായി അജിത്ത് വരാറില്ല. സിനിമ കഴിഞ്ഞാൽ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനാണ് അജിത്തിന് ഇഷ്ടം. പൊതുവേദികളിൽ നിന്നും പരമാവധി മാറി നിൽക്കുന്ന താരമാണ് അജിത്ത്. വിവാഹം വരെ സിനിമാ രം​ഗത്ത് സജീവമായിരുന്ന ശാലിനി. ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി.

കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ശാലിനി വിവാഹിതയായതും സിനിമാ രം​ഗം വിട്ടതും. പിന്നീട് പൊതുവേദികളിൽ ശാലിനിയെ അധികം കണ്ടിട്ടില്ല. അനൗഷ്ക, ആദ്വിക് എന്നിവരാണ് അജിത്തിന്റെയും ശാലിനിയു‌ടെയും മക്കൾ. മഞ്ജു വാര്യർ, ജ്യോതിക ഉൾപ്പെടെയുള്ള നടിമാർ സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയപ്പോഴും ശാലിനി തിരിച്ചു വരവിന് തയ്യാറായി‌ട്ടില്ല.

അടുത്തിടെയാണ് ശാലിനി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്. അജിത്തിനെ പോലെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാനാണ് ശാലിനിക്ക് താൽപര്യം. ശാലിനി സിനിമാ രം​ഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X