അതെല്ലാം കണക്‌ട് ചെയ്ത് സങ്കൽപ്പിക്കേണ്ട, മാറി നിന്ന കാലത്തെ ജീവിതം; മഞ്ജു വാര്യർ തുറന്ന് പറഞ്ഞപ്പോൾ

മലയാള സിനിമാ ലോകം മഞ്ജു വാര്യരെ പോലെ ചർച്ച ചെയ്ത മറ്റൊരു നടിയില്ല. കരിയറിലായാലും ജീവിതത്തിലായാലും മഞ്ജു വാര്യരുടെ കാര്യത്തിലുള്ള ജനശ്രദ്ധ പലപ്പോഴും കൗതുകകരമാണ്. സിനിമയേക്കാൾ നാടകീയവും സംഭവ ബഹുലവുമായാണ് താരത്തിന്റെ ജീവിതം പലപ്പോഴും മുന്നോട്ട് പോയത്. സ്ത്രീകൾക്ക് മഞ്ജു വാര്യർ നൽകുന്ന പ്രചോദനം ചെറുതല്ല. തകർന്ന വിവാഹബന്ധത്തിൽ നിന്നും പുറത്ത് വന്ന മഞ്ജു പിന്നീട് നേടിയെടുത്ത നേട്ടങ്ങൾക്ക് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

മഞ്ജു തെന്നിന്ത്യൻ സിനിമയുടെ നെറുകയിലെത്തുമെന്ന് ഏവരും പ്രതീക്ഷിച്ച കാലത്തായിരുന്നു ദിലീപുമായുള്ള വിവാഹവും ഇടവേളയും. വിവാഹമോചനത്തിന് ശേഷമാണ് നടി സിനിമാ രം​ഗത്തേക്ക് കടന്ന് വന്നത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മ‌ടങ്ങി വരവ്. രണ്ടാമത് ചെയ്തത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും ആണ്. ഒരിക്കൽ ഈ സിനിമയെക്കുറിച്ച് സംസാരിക്കവെ മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Manju Warrier

മഞ്ജുവിന്റെ വ്യക്തി ജീവിതവുമായി സിനിമയ്ക്ക് ബന്ധമില്ലേ എന്ന് ചോദിച്ചവരുണ്ട്. എനിക്കൊന്നും പറയാൻ നിവൃത്തിയില്ലാത്ത അവസ്ഥ. വളരെ ബാലിശമായി ആൾക്കാർ സങ്കൽപ്പിച്ച് ഇങ്ങനെയായിരിക്കും അങ്ങനെയായിരിക്കും, അത് ഉദ്ദേശിച്ചാണ് ഇത് എന്ന് പറയും. അങ്ങനെയെങ്കിൽ ഒരു കഥയും എനിക്ക് എടുക്കാൻ പറ്റില്ല. ജീവിതമാകുമ്പോൾ പ്രശ്നങ്ങളും അതിനെ അതിജീവിക്കലും ഉണ്ടാകും. അതില്ലെങ്കിൽ കഥയില്ലല്ലോ. എല്ലാം കണക്ട് ചെയ്ത് കൊണ്ട് പോകരുത്. സിനിമയിൽ കഥാപാത്രങ്ങളാണ് സംസാരിക്കുന്നത്. അഭിനയിക്കാതിരിക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നിയോ എന്ന് എല്ലാവരും ചോദിക്കാറുണ്ട്.

ഒന്നുമില്ല, ഞാൻ അങ്ങേയറ്റം സന്തോഷം അനുഭവിച്ച് തന്നെയായിരുന്നു ഇരുന്നത്. അല്ലാതെ ബുദ്ധിമുട്ടി, അഭിനയിക്കാൻ വയ്യല്ലോ എന്നൊന്നും ചിന്തിച്ചിട്ടില്ലെന്നും മഞ്ജു വാര്യർ അന്ന് വ്യക്തമാക്കി. മഞ്ജു വാര്യർ സിനിമാ രം​ഗത്ത് നിന്നും വിട്ട് നിന്ന കാലത്തെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാടും അന്ന് സംസാരിച്ചു. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ മഞ്ജുവിന്റേത് വലിയ ഇടവേളയായിരുന്നു. പക്ഷെ എനിക്കതൊരു ​ഗ്യാപ്പായി തോന്നിയിട്ടില്ല.

Manju Warrier

ഒന്ന് മഞ്ജുവൊന്നും നഷ്ടപ്പെടുത്തിയിട്ടില്ല. മഞ്ജു ദുഖകരമായ കാലഘട്ടത്തിലൂടെ കടന്ന് പോയെന്ന് ആളുകൾ തെറ്റി​​ദ്ധരിക്കേണ്ട കാര്യമില്ല. മഞ്ജു സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയം നിർത്തിയത്. ഞാനഭിനയിക്കുന്നില്ലെന്ന് മഞ്ജു തീരുമാനിക്കുകയായിരുന്നു. ഒരു നിലയ്ക്ക് അന്ന് മഞ്ജു സന്തോഷിച്ചിട്ടേയുണ്ടാകൂ. കാരണം ഡാൻസ് പ്രാക്ടിസിനൊക്കെ മ‍ഞ്ജുവിന് മടിയായിരുന്നെന്ന് അമ്മ പറയുമായിരുന്നെന്നും സത്യൻ അന്തിക്കാട് തമാശയോടെ പറഞ്ഞു.

മഞ്ജുവിന്റെ ജീവിതത്തിലേത് വേദനാജനകമായ അധ്യായമായിരുന്നു. അതും എന്നും എപ്പോഴും സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും സത്യൻ അന്തിക്കാട് അന്ന് വ്യക്തമാക്കി. ഇന്ന് കെ നിറയെ സിനിമകളുമായി കരിയറിലെ തിരക്കുകളിലാണ് മഞ്ജു വാര്യർ. എമ്പുരാൻ ആണ് റിലീസ് ചെയ്യാനുള്ള സിനിമ. തമിഴിൽ മിസ്റ്റർ എക്സ് എന്ന സിനിമയും റിലീസിനൊരുങ്ങുകയാണ്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X