മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മകളുടെ മനസ്സറിഞ്ഞ മഞ്ജു എഴുതിയ തുറന്ന കത്ത്

മലയാള സിനിമയെ ഏറ്റവും ഞെട്ടിച്ച വാർത്തകളിൽ ഒന്നാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹമോചനം. മാതൃകാദമ്പതികളെന്ന് അറിയപ്പെട്ടിരുന്ന താരങ്ങൾ, 2014ലാണ് വേർപിരിഞ്ഞത്. വിവാഹമോചന ശേഷം സിനിമയിലേക്ക് പൂർവാധികം ശക്തിയോടെ മഞ്ജു വാര്യർ മടങ്ങിയെത്തി. എന്നാൽ ഇരുവരുടെയെയും മകൾ മീനാക്ഷി അച്ഛനൊപ്പം കഴിയാനാണ് ഇഷ്ടപ്പെട്ടത്. പിന്നീട് ഇതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ, മകളുടെ തീരുമാനത്തെ അനുകൂലിച്ച്, ഒരു തുറന്ന കത്തുമായി മഞ്ജു വാര്യർ എത്തിയിരുന്നു.

മീനാക്ഷിയെ കസ്റ്റഡി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കില്ലെന്ന് തീരുമാനിച്ച മഞ്ജു

ദിലീപുമായി വേർപിരിഞ്ഞതിന് ശേഷം, മഞ്ജു വാര്യർ തൃശ്ശൂരിലെ തന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാൽ മകൾ മീനാക്ഷി, അച്ഛനായ ദിലീപിനൊപ്പം, നടന്റെ കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. ഇത് പല ഗോസിപ്പുകൾക്കും കാരണമായി. മഞ്ജു വാര്യർ സിനിമയിൽ ശ്രദ്ധ ചെലുത്താനായി മകളെ അച്ഛനൊപ്പം വിട്ടുവെന്ന് ദിലീപ് ആരാധകർ ആരോപിക്കുകയും, നടിയെ ട്രോളുകയും ചെയ്തു. എന്നാൽ, മഞ്ജുവിന്റെ ആരാധകർ, അമ്മയെ തള്ളിക്കളഞ്ഞതിന് മീനാക്ഷിയെയും, മകളെ തട്ടിയെടുത്തതിന് ദിലീപിനെയും കടുത്ത ഭാഷയിൽ വിമർശിച്ചു.

Meenakshi and Manju Warrier
Photo Credit: Meenakshi, Manju Warrier / Instagram

എന്നാൽ അധികം വൈകാതെ, എല്ലാ കിംവദന്തികൾക്കും മറുപടി പറയുന്ന ഒരു തുറന്ന കത്തുമായി മഞ്ജു വാര്യർ എത്തി. തന്റെ മകളെ കസ്റ്റഡി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ ഉദ്ദേശമില്ലെന്ന് തുറന്നു പറഞ്ഞ നടി, മീനാക്ഷിയെ ഏൽപ്പിച്ചത് ഏറ്റവും സുരക്ഷിതമായ കാരങ്ങളിലാണെന്നും കൂട്ടിച്ചേർത്തിരുന്നു. "മീനൂട്ടിക്ക് (മീനാക്ഷിക്ക്) അവളുടെ അച്ഛനോട് എത്രമാത്രം സ്നേഹമുണ്ടെന്ന് എനിക്ക് മറ്റാരെക്കാളും നന്നായി അറിയാം. ദിലീപേട്ടനോടൊപ്പം അവൾ സുരക്ഷിതയായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അവളുടെ കസ്റ്റഡി സ്വന്തമാക്കാൻ വേണ്ടി അവളെ കോടതിയിലേക്കു വലിച്ചിഴയ്ക്കാനും, നിയമപരമായ തർക്കങ്ങൾക്കിടയിൽ അവളുടെ ജീവിതം താറുമാറാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. അവളോടൊപ്പം എന്നും ഒരു വിളിപ്പാടകലെ ഞാൻ ഉണ്ടാവും," മഞ്ജു തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

മഞ്ജുവിനെ അൺഫോളൊ ചെയ്ത മീനാക്ഷി

ഇന്ന്, തന്റെ എം.ബി.ബി.എസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ താര പുത്രി തന്റെ മെഡിക്കൽ കരിയർ തുടങ്ങുമ്പോഴും, കൂടെയുള്ളത് അച്ഛനും, രണ്ടാനമ്മ കാവ്യ മാധവനാണ്. മീനാക്ഷി ഡോക്ടർ ആയതിന്റെ സന്തോഷം ദിലീപ് പങ്കുവച്ച സമയത്ത്, മകൾ മഞ്ജു വാര്യരെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ തുടങ്ങിയത് സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു. എന്നാൽ അധികം വൈകാതെ, മീനാക്ഷി അമ്മയെ അൺഫോളോ ചെയ്തു. പക്ഷെ അമ്മയാവട്ടെ, ഇന്നും പരിഭവം ഒന്നുമില്ലാതെ മകളെ ഫോളൊ ചെയ്യുന്നുണ്ട്. പിന്നീട്, മഞ്ജു വാര്യരുടെ അച്ഛൻ മാധവ വാര്യർ അന്തരിച്ചപ്പോൾ അമ്മയുടെ തൃശ്ശൂരുള്ള വീട്ടിലേക്ക് മീനാക്ഷി എത്തിയിരുന്നു.

Dileep and Meenakshi  Manju Warrier
Photo Credit: Meenakshi, Manju Warrier / Instagram

എന്തായാലും, മഞ്ജുവിന്റെ വാക്കുകൾ സത്യമായിരുന്നുവെന്ന് തെളിയിച്ചുകൊണ്ട് ദിലീപിനൊപ്പം എന്നും ഉറച്ചു നിൽക്കുകയായിരുന്നു മീനാക്ഷി. ഒരുപാട് വർഷത്തെ ഗോസിപ്പുകൾ സത്യമാക്കിക്കൊണ്ട് ദിലീപ് നടി കാവ്യ മാധവനെ ജീവിതത്തിലേക്ക് കൈപിടിച്ചു കൂട്ടിയപ്പോഴും, മകളുടെ പിന്തുണ ആ തീരുമാനത്തിന് ഉണ്ടായിരുന്നു. അതിനു മുൻപ് വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, തന്നെ മറ്റൊരു വിവാഹം കഴിക്കാൻ ഏറ്റവും നിർബന്ധിച്ചത് മകളാണെന്ന് നടൻ വെളിപ്പെടുത്തിയിരുന്നു.പിന്നീട് നടിയെ ആക്രമിച്ച കേസിൽ നടൻ അറസ്റ്റിലായപ്പോഴും, മകൾ മീനാക്ഷി അച്ഛനൊപ്പം തന്നെയായിരുന്നു. ഒരു അഭിമുഖത്തിൽ, തനിക്കും കാവ്യയ്ക്കും ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്ന് പേരിട്ടത് മീനാക്ഷിയാണെന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. കാവ്യയോടും മഹാലക്ഷ്മിയോടും അടുത്ത ബന്ധമാണ് മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകൾക്ക് ഉള്ളത്.

Read more about: manju warrier meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X