പൃഥ്വിരാജും മഞ്ജുവും അഭിനയിച്ച ആ മികച്ച സിനിമകള്‍ പരാജയമായി: കാരണം പറഞ്ഞ് മണിയന്‍ പിള്ള രാജു
സഹനടനായുളള വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് മണിയന്‍ പിളള രാജു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ നടനും അഭിനയിച്ചിരുന്നു. സഹനടന്‍ എന്നതിലുപരി ഹാസ്യ വേഷങ്ങളിലും തിളങ്ങിയിരുന്നു താരം. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. ഒരുകാലത്ത് മോഹന്‍ലാലിന്റെ എല്ലാം സിനിമകളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നു മണിയന്‍പിളള രാജു.
അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തും തിളങ്ങിയിട്ടുളള താരമാണ് നടന്‍. മണിയന്‍പിളള രാജുവിന്റെ നിര്‍മ്മാണത്തില്‍ നിരവധി വിജയ സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. പത്തിലധികം സിനിമകള്‍ മണിയന്‍പിളള രാജുവിന്റെ നിര്‍മ്മാണത്തില്‍ മോളിവുഡില്‍ പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം സുരാജ് വെഞ്ഞാറമൂടും രജിഷ വിജയനും പ്രധാന വേഷത്തില്‍ എത്തിയ ഫൈനല്‍സ് എന്ന ചിത്രമാണ് സംവിധായകന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്.

അതേസമയം താന്‍ നിര്‍മ്മിച്ച സിനിമകളുടെ വിജയ പരാജയത്തെ കുറിച്ച് ഒരഭിമുഖത്തില്‍ നടന്‍ മനസുതുറന്നിരുന്നു. നിര്‍മ്മാതാവായി പ്രവര്‍ത്തിച്ചതിനിടെ വന്ന പരാജയങ്ങള്‍ തന്നെ തളര്‍ത്തിയിട്ടില്ലെന്ന് നടന്‍ പറയുന്നു. മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തിയ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന മികച്ച സിനിമ പരാജയമായിരുന്നു. എന്നാല്‍ അത് എന്നെ തളര്‍ത്തിയിരുന്നില്ലെന്ന് നടന്‍ പറയുന്നു.

നല്ല സിനിമയായിരുന്നിട്ടും കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയുടെ പരാജയം എന്നെ തളര്‍ത്തിയില്ല. വീണ്ടും നല്ല സിനിമകള്‍ നിര്‍മ്മിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അങ്ങനെയാണ് അനന്തഭദ്രം എന്ന സിനിമ നിര്‍മ്മിച്ചത്. പക്ഷേ അതും തിയ്യേറ്ററില്‍ വലിയ ചലനം സൃഷ്ടിച്ചില്ല.

അനന്തഭദ്രം എന്ന സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു മികച്ച സിനിമ എടുക്കാന്‍ കഴിഞ്ഞെന്ന അഭിമാനമുണ്ട്. രാജമാണിക്യം എന്ന സിനിമ അനന്തഭദ്രത്തിന്റെ കൂടെ ഇറങ്ങിയത് കൊണ്ട് തിയ്യേറ്റര്‍ കളക്ഷനില്‍ അനന്തഭദ്രത്തിന്റെ പ്രസക്തി ഇല്ലാതായി. എന്തിനേറെ പറയുന്നു. ഞാന്‍ നിര്‍മ്മിച്ച മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ വെളളാനകളുടെ നാട് എന്ന സിനിമയില്‍ നിന്ന് എനിക്ക് ലഭിച്ചത് വളരെ കുറച്ച് തുക മാത്രമായിരുന്നു. മണിയന്‍പിളള രാജു പറഞ്ഞു.
Recommended Video

മണിയന്‍ പിളളരാജുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ഛോട്ടാ മുംബൈ തിയ്യേറ്ററുകളില്‍ വലിയ വിജയമായ ചിത്രമാണ്. അന്‍വര്‍ റഷീദായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ഛോട്ടാ മുംബൈയ്ക്ക് പുറമെ, വെളളാനകളുടെ നാട്, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടുംതൊട്ട്, അനന്തഭദ്രം, ഒരുനാള്‍ വരും, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, പാവാട, പഞ്ചവര്‍ണ്ണതത്ത, ഫൈനല്‍സ് തുടങ്ങിയവയെല്ലാം മണിയന്‍പിളള രാജുവിന്റെ നിര്‍മ്മാണത്തില്‍ മലയാളത്തില്‍ ഒരുങ്ങിയ ചിത്രങ്ങളാണ്.


Click it and Unblock the Notifications











