വിവാഹശേഷം സിനിമ വേണ്ടെന്ന് മഞ്ജു വാര്യർ, പകരമെത്തിയത് ഐശ്വര്യ റായ്: കരിയറിലെ ഏറ്റവും വലിയ നഷ്ടം ഈ ചിത്രം

മലയാള സിനിമയിലെ മറ്റ് ഏതു നടിയെയും മോഹിപ്പിച്ച കരിയർ ഗ്രാഫ് ആണ് മഞ്ജു വാര്യരുടേത്. 1995ൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരത്തിന്, പിന്നീട് വെറും നാല് വർഷങ്ങളും ഇരുപത് സിനിമകളും കൊണ്ട് അധികം ആർക്കും ലഭിച്ചിട്ടില്ലാത്ത ഒരു സ്ഥാനം മലയാളി പ്രേക്ഷകർക്ക് ഇടയിൽ ഉണ്ടാക്കാൻ സാധിച്ചു. അതിന് പിന്നാലെ തമിഴിലും നായികയാവാൻ അവസരം വന്ന സമയത്താണ് ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹവും നടന്നത്. അതോടെ, കരിയറിന്റെ ആദ്യ ഘട്ടം അവസാനിച്ചു.

പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ രാജീവ് മേനോൻ സംവിധാനം ചെയ്ത കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ക്ലാസിക് ചിത്രത്തിലെ രണ്ടു നായികമാരിൽ ഒരാളാവാൻ മഞ്ജു വാര്യർക്ക് ക്ഷണം ലഭിച്ചിരുന്നു. ആ ചിത്രത്തിൽ സൗമ്യയായി ബോളിവുഡ് താരം തബു എത്തിയപ്പോൾ, മീനാക്ഷി എന്ന റോളിലേക്ക് രാജീവ് മേനോൻ മനസ്സിൽ കണ്ടത് മലയാളത്തിന്റെ മഞ്ജുവിനെയാണ്. എന്നാൽ താരം ആ ക്ഷണം നിരസിച്ചപ്പോൾ, മുൻ ലോക സുന്ദരി ഐശ്വര്യ റായ് ആ വേഷം ഏറ്റെടുത്ത് ഭംഗിയാക്കി.

Aishwarya Rai in Kandukondein Kandukondein  Manju Warrier
Photo Credit: Google Play / Malayalam Cassettes, YouTube

മുൻപ്, തന്റെ മലയാള ചിത്രമായ ആയിഷയുടെ പ്രൊമോഷൻ പരിപാടിയ്ക്കിടെ നൽകിയ ഒരു അഭിമുഖത്തിൽ, മഞ്ജു വാര്യർ ആ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നു. അസുരൻ എന്ന സിനിമയ്ക്ക് മുൻപേ താൻ തമിഴിൽ എത്തേണ്ടതായിരുന്നു എന്നാണ് അന്ന് മഞ്ജു പറഞ്ഞത്. രാജീവ് മേനോൻ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിൽ മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം സമീപിച്ചത് തന്നെയായിരുന്നു എന്ന് വെളിപ്പെടുത്തിയ നടി, തനിക്ക് അന്ന് ആ ഓഫർ സ്വീകരിക്കാൻ കഴിഞ്ഞില്ല എന്നും കൂട്ടി ചേർത്തു.

അന്ന് താൻ പിന്മാറിയപ്പോൾ ആ വേഷം ചെയ്തത് സാക്ഷാൽ ഐശ്വര്യ റായ് ആണെന്ന് വെളിപ്പെടുത്തിയ മഞ്ജു വാര്യർ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സിനിമയെ തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന് എന്നാണ് വിശേഷിപ്പിച്ചത്. രാജീവ് മേനോൻ സംവിധാനം ചെയ്ത ചിത്രം നിരസിച്ചപ്പോൾ, മഞ്ജുവിന് അന്ന് നഷ്ടമായത് ആദ്യമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനുള്ള അവസരം കൂടിയാണ്. ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച മേജർ ബാല എന്ന കഥാപാത്രത്തിന്, ഇന്നും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.

Aishwarya Rai in Kandukondein Kandukondein  Manju Warrier
Photo Credit: Google Play / Filmibeat

മുൻപൊരു അഭിമുഖത്തിൽ, സംവിധായകൻ രാജീവ് മേനോനും, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം മഞ്ജു വാര്യരെ മനസ്സിൽ കണ്ട് എഴുതിയതാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, ദിലീപുമായുള്ള വിവാഹത്തിന് ഒരുങ്ങിയിരുന്ന മഞ്ജു, നടന്റെ താത്പര്യക്കുറവിനെ തുടർന്ന് സിനിമയോട് വിട പറയാൻ തീരുമാനിച്ചിരുന്നു. ആ സമയത്ത് താരം വേണ്ടെന്ന് വച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ രാജീവ് മേനോന്റെ തമിഴ് റൊമാന്റിക് ഡ്രാമയും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഐശ്വര്യ റായ് ആ കഥാപാത്രത്തെ അനശ്വരമാക്കുകയും, മമ്മൂട്ടിയുമൊത്തുള്ള നടിയുടെ കെമിസ്ട്രി പ്രേക്ഷകർ ആഘോഷിക്കുകയും ചെയ്തു.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം, ഏകദേശം പതിനഞ്ചു വർഷത്തോളം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു മഞ്ജു വാര്യർ. എന്നാൽ, നടനുമായുള്ള വിവാഹ മോചനത്തിന് ശേഷം പൂർവാധികം ശക്തിയോടെ പ്രശസ്ത താരം സിനിമാ രംഗത്തേയ്ക്ക് മടങ്ങിയെത്തി. ഇന്ന്, മലയാളം, തമിഴ് ഭാഷകളിൽ ഒരുങ്ങുന്ന ഏറ്റവും വലിയ ചിത്രങ്ങളുടെ ഭാഗമാണ് മഞ്ജു.

Read more about: manju warrier aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X