മമ്മൂട്ടി ചിത്രത്തിൽ നായികയാവാൻ മഞ്ജു എത്തില്ലെന്ന് അച്ഛൻ; കാരണം ദിലീപ് എന്ന് ലാൽ ജോസ് 

മലയാള സിനിമയ്ക്ക് എല്ലാക്കാലത്തും വലിയ താര നായികമാർ ഉണ്ടായിരുന്നു, അതിൽ പ്രധാനിയാണ് മഞ്ജു വാര്യർ. പ്രത്യേകിച്ച് 1997-98 കാലഘട്ടത്തിൽ, അന്നത്തെ ഏതാണ്ട് എല്ലാ വലിയ പ്രൊജെക്ടുകളിലെയും നായിക വേഷത്തിലേക്ക് എല്ലാവരും നിർദ്ദേശിച്ചിരുന്ന ആദ്യ പേര് മഞ്ജുവിന്റേതായിരുന്നു. പ്രശസ്ത സംവിധായകൻ ലാൽ ജോസും ഈ കാര്യത്തിൽ വ്യത്യസ്തനായിരുന്നില്ല. ഒരു മറവത്തൂർ കനവ് എന്ന, താൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയിൽ നായികയായി കാസ്റ്റ് ചെയ്യണമെന്ന് ലാൽ ജോസ് ആഗ്രഹിച്ചത് മഞ്ജു വാര്യരെയാണ്.

അത് വരെ സീനിയർ സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ലാൽ ജോസ്, 1998ൽ മമ്മൂട്ടിയെ നായകനാക്കിയാണ് തന്റെ കന്നി സംവിധാന സംരംഭം ഒരുക്കിയത്. ആനി എന്ന നായികയാവാൻ മഞ്ജു വാര്യരെ സമീപിച്ചപ്പോൾ പ്രശസ്ത താരം ആദ്യം സമ്മതവും പറഞ്ഞു. എന്നാൽ, ആ സിനിമയിൽ അഭിനയിക്കാൻ മഞ്ജുവിന് ആയില്ല, അതിന് കാരണമായത് ദിലീപും. ഈ സംഭവത്തെ കുറിച്ച്, പിന്നീട് സിനിപ്ലസ് എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ മനസ്സ് തുറന്നു.

Lal Jose and Dileep  Manju Warrier
Photo Credit: Lal Jose, Manju Warrier / Facebook

"ആദ്യ സിനിമ തീരുമാനമായി. പിന്നെ ആരൊക്കെ അഭിനയിക്കണമെന്ന് തീരുമാനിക്കുന്ന ഘട്ടമാണ്. അങ്ങനെ മോഹിനിയും, ബിജു മേനോനും ഭാര്യാഭർത്താക്കന്മാർ, അവർ മറവത്തൂരിൽ കൃഷി ചെയ്യാൻ വരുന്നു. മുത്തശ്ശിയായിട്ട് സുകുമാരി ചേച്ചിയെ തീരുമാനിച്ചു. അവരുടെ പേരക്കിടാവായിട്ട് മഞ്ജു വാര്യർ. അങ്ങോട്ട് വരുന്ന ജ്യേഷ്ഠന്റെ കാരക്ടർ മമ്മുക്ക. അങ്ങനെ ഒരു മേജർ കാസ്റ്റിംഗ് കഴിഞ്ഞു. പക്ഷെ ഷൂട്ടിംഗ് തുടങ്ങാറായ സമയത്ത്, മഞ്ജുവിന്റെ അച്ഛൻ ഈ സിനിമയിൽ നിന്ന് അവർ പിന്മാറുകയാണെന്നും, ചെയ്യാൻ താത്പര്യമില്ലെന്നും അറിയിച്ചു," ലാൽ ജോസ് വെളിപ്പെടുത്തി.

"അതിന് കാര്യമായി അന്ന് ഞങ്ങളുടെ പേർസണൽ ആയ സർക്കിളിൽ അദ്ദേഹം പറഞ്ഞത്, ഞാനും ദിലീപും തമ്മിലുള്ള സൗഹൃദമാണ്. ഒരു മറവത്തൂർ കനവ് എന്ന സിനിമയിൽ അഭിനയിക്കാൻ മഞ്ജു വാര്യർ വന്നാൽ, ദിലീപ് അവിടെ, എന്റെ സെറ്റിലേക്ക് കാണാൻ വരും. അപ്പോൾ ഞാൻ അതിനുള്ള അവസരങ്ങളൊക്കെ ഉണ്ടാക്കി കൊടുക്കും, എന്നൊക്കെ അദ്ദേഹം ഭയന്ന്. അങ്ങനെ പിന്നീട് ആരാണ് അടുത്ത ഓപ്ഷൻ എന്ന് ആലോചിച്ചു. അങ്ങനെ ദിവ്യ ഉണ്ണി ഒരു മറവത്തൂർ കനവിൽ നായികയായിട്ട് വന്നു," പ്രശസ്ത സംവിധായകൻ ഓർത്തെടുത്തു.

Oru Maravathoor Kanavu poster  Manju Warrier
Photo Credit: IMDb

മഞ്ജു വാര്യരും ദിലീപും, സല്ലാപം എന്ന സിനിമയുടെ സെറ്റിൽ വച്ച് തന്നെ അടുത്ത് തുടങ്ങിയിരുന്നു. പിന്നീട്, ഈ പുഴയും കടന്ന്, കുടമാറ്റം എന്നീ സിനിമകളിൽ കൂടി ഒന്നിച്ചഭിനയിച്ചതോടെ ഇരുവരും കടുത്ത പ്രണയത്തിലായി. അന്നത്തെ താര നായികയും, അസാമാന്യ പ്രതിഭയുമായ മഞ്ജുവിനെ കാത്ത് ഒരു വലിയ ഭാവി മുന്നിൽ ഉണ്ടായിരുന്നു. മകൾ ഉയരങ്ങൾ കീഴടക്കുന്നത് സ്വപ്നം കണ്ടിരുന്ന താരത്തിന്റെ കുടുംബത്തിന് ദിലീപുമായുള്ള അടുപ്പം അംഗീകരിക്കാനായില്ല. മാത്രമല്ല, ദിലീപ് മകളുടെ ഭാവി നശിപ്പിക്കുമെന്നും, മഞ്ജുവിന്റെ അച്ഛൻ ഭയന്നിരുന്നു എന്നാണ് റിപോർട്ടുകൾ.

പക്ഷെ, എല്ലാ എതിർപ്പും മറികടന്ന്, 1998 ഒക്ടോബർ 20ന് കാലത്ത് ആരെയും അറിയിക്കാതെ ദിലീപ് മഞ്ജു വാര്യരെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയി വിവാഹം കഴിച്ചു. നീണ്ട 15 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞ ഇരുവരും, 2014ൽ വിവാഹമോചിതരായി. അച്ഛന്റെ ആഗ്രഹം പോലെ തന്നെ സിനിമയിലേക്ക് മടങ്ങിവന്ന മഞ്ജുവിനെക്കാത്ത് താര സിംഹാസനം അവിടെ തന്നെയുണ്ടായിരുന്നു. ഇന്ന്, മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത്, തുടങ്ങി അനേകം സൂപ്പർതാരങ്ങളോടൊപ്പം നായികയായി വെള്ളിത്തിരയിൽ തിളങ്ങുകയാണ് മഞ്ജു.

More from Filmibeat

Read more about: manju warrier lal jose dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X