ദിലീപിന്റെ കാര്യത്തിൽ മഞ്ജുവിന്റെ അമ്മയ്ക്ക് അന്നേ ആശങ്ക; ഭയന്നത് പോലെ സംഭവിച്ചു; അന്ന് നടന്നത്
മഞ്ജു വാര്യരെ പോലെ വ്യക്തി ജീവിതവും കരിയറും ആരാധകരാൽ ചർച്ചയാകുന്ന നടിമാർ മലയാളത്തിൽ വിരളമാണ്. മഞ്ജു ജീവിതത്തിൽ അഭിമുഖീകരിച്ച പല ഘട്ടങ്ങളെക്കുറിച്ചും ആരാധകർക്ക് അറിയാവുന്നതാണ്. പ്രണയ വിവാഹം, വിവാഹമോചനം, സിനിമാ രംഗത്തേക്കുള്ള തിരിച്ച് വരവ് തുടങ്ങിയവയെല്ലാം വാർത്താ പ്രാധാന്യം നേടിയതാണ്. മഞ്ജുവിന് ഇന്നത്തെ താരമാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചത് നടിയുടെ മാതാപിതാക്കളായ ടി.വി മാധവനും ഗിരിജ മാധവനുമാണ്.
അന്തരിച്ച പിതാവിനെക്കുറിച്ച് വികാരഭരിതയായി മുമ്പൊരിക്കൽ മഞ്ജു വാര്യർ സംസാരിച്ചിട്ടുമുണ്ട്. ദിലീപുമായുള്ള മഞ്ജുവിന്റെ പ്രണയത്തെ ഏറ്റവും കൂടുതൽ എതിർത്തത് നടിയുടെ മാതാപിതാക്കളായികുന്നു. ഇതേക്കുറിച്ച് മുമ്പൊരിക്കൽ സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രണയവർണങ്ങൾ എന്ന സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് സിബി മലയിൽ മഞ്ജുവിനെക്കുറിച്ച് പരാമർശിച്ചത്.

ലൊക്കേഷനിൽ ആകെ മൊബൈൽ ഫോൺ ഉണ്ടായിരുന്നത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രഞ്ജിത്തിന്റെ കൈയിലാണ്. രഞ്ജിത്ത് ഇടയ്ക്കിടെ ഫോൺ മഞ്ജുവിന്റെ കൈയിൽ കാെടുക്കുന്നത് ഞാൻ കാണുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്. മഞ്ജുവിനെ ദിലീപ് വിളിക്കുമ്പോൾ രഞ്ജിത്ത് ഫോൺ കൊണ്ട് കൊടുക്കുന്നതാണ്. അവർ തമ്മിലുള്ള പ്രണയം മുന്നോട്ട് പോകുന്ന ഘട്ടമാണത്. ഫോൺ രഞ്ജിത്തിന്റെ കൈയിൽ മാത്രമായതിനാൽ രഞ്ജിത്ത് ആയിരുന്നു അവരുടെ കണക്ടിംഗ് ലിങ്ക്. ആ സമയത്തൊക്കെ മഞ്ജുവിന്റെ അമ്മ വല്ലാതെ ആശങ്കപ്പെട്ടിരുന്നു.
കരിയറിന്റെ ഈ ഘട്ടത്തിൽ നിൽക്കുമ്പോഴുള്ള ആശങ്ക. സാറൊന്ന് പറയണമെന്ന് എന്നോടവർ പറഞ്ഞിരുന്നു. അത് വളരെ പേഴ്സണലായ വിഷയമാണ്. അതിൽ നമുക്കൊന്നും പറയാനില്ല. അതിനകത്ത് ഞാൻ ഇടപെടാൻ പാടില്ലെന്നാണ് അന്ന് താൻ പറഞ്ഞതെന്നും സിബി മലയിൽ വ്യക്തമാക്കി. ദിലീപുമായുള്ള വിവാഹ ശേഷം മഞ്ജു വാര്യർ കരിയർ വിട്ടതിന്റെ നിരാശവും അന്ന് സിബി മലയിൽ തുറന്ന് പറഞ്ഞു.

പീക്കിൽ നിൽക്കുന്ന ആ കാലഘട്ടത്തിൽ തന്നെ മഞ്ജു സിനിമയിൽ തുടരണം, വലിയ ഉയരങ്ങളിലേക്ക് എത്തണം എന്നൊക്കെ എല്ലാ മലയാളികളെയും പോലെയും സഹപ്രവർത്തകരെ പോലയും ഞാനും ആഗ്രഹിച്ചതാണെന്നു സിബി മലയിൽ വ്യക്തമാക്കി. സിബി മലയിലിന്റെ ഉസ്താദ് ഉൾപ്പെടെയുള്ള സിനിമകളിൽ നിന്നും മഞ്ജു വാര്യർ പിന്മാറാൻ കാരണം വിവാഹമായിരുന്നു.
ദിലീപുമായുള്ള മഞ്ജുവിന്റെ പ്രണയത്തിൽ നടിയുടെ അച്ഛന് കടുത്ത എതിർപ്പുണ്ടായിരുന്നെന്ന് സംവിധായകൻ ലാൽ ജോസും നേരത്തെ പറഞ്ഞിട്ടുണ്ട്. മറവത്തൂർ കനവ് എന്ന തന്റെ സിനിമയിൽ മഞ്ജു അഭിനയിക്കാത്തതിന് കാരണം അച്ഛൻ വിലക്കിയതാണ്. ദിലീപും താനുമായുള്ള സൗഹൃദമാണ് അതിന് കാരണമായതെന്നും ലാൽ ജോസ് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് മഞ്ജു വാര്യർ ദിലീപിനെ വിവാഹം ചെയ്യുന്നതും സിനിമാ രംഗം വിടുന്നതും.
സംവിധായകരുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയാണ് ആരാധകരിപ്പോൾ. ദിലീപുമായുള്ള ബന്ധത്തെ മാതാപിതാക്കൾ എതിർത്തപ്പോൾ മഞ്ജു അത് അനുസരിക്കേണ്ടതായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. ദിലീപുമായുള്ള വിവാഹത്തോടെ മകളുടെ കലാ ജീവിതം അവസാനിക്കുമെന്ന് മാതാപിതാക്കൾക്ക് അറിയാമായിരുന്നു. അവർ അന്ന് ആശങ്കപ്പെട്ടതിൽ കാര്യമുണ്ടെന്ന് പിന്നീട് കാലം തെളിയിച്ചെന്നും ആരാധകർ ചൂണ്ടിക്കാട്ടി.
വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ദിലീപിനെ മഞ്ജു വിവാഹം ചെയ്യുന്നത്. വിവാഹശേഷം കുടുംബ ജീവിതത്തിലേക്ക് പൂർണശ്രദ്ധ നൽകിയെങ്കിലും നടിയെ നിരാശപ്പെടുത്തിയ സംഭവങ്ങളാണ് പിന്നീടുണ്ടായത്. കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധമറിഞ്ഞ മഞ്ജു വിവാഹമോചനം നേടി. തകർന്ന് പോയ മഞ്ജുവിനെ ചേർത്ത് പിടിച്ചത് അച്ഛനും അമ്മയുമാണ്. ഇന്ന് ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലാണ് മഞ്ജു.


Click it and Unblock the Notifications