മഞ്ജു ചേച്ചിയോട് ചോദിച്ചിരുന്നു, ദിലീപ് കാര്യമാക്കിയില്ല; പക്ഷെ മീര ജാസ്മിൻ പറഞ്ഞത് പോലെ സംഭവിച്ചു

ഒപ്പം അഭിനയിച്ച നിരവധി നായിക നടിമാരുമായി സൗഹൃദമുള്ള നടനാണ് ദിലീപ്. മീര ജാസ്മിൻ, നയൻതാര, അനുശ്രീ തുടങ്ങിയവരെല്ലാം ദിലീപിന്റെ സുഹൃത്തുക്കളാണ്. കാവ്യ മാധവൻ കഴിഞ്ഞാൽ ദിലീപിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡിയായി അറിയപ്പെട്ടത് മീര ജാസ്മിനാണ്. മീരയ്ക്കൊപ്പം ദിലീപ് ചെയ്ത മിക്ക സിനിമകളും ശ്രദ്ധിക്കപ്പെട്ടു. മീര ആദ്യമായി നായികയായെത്തിയ സൂത്രധാരൻ എന്ന സിനിമയിൽ ദിലീപായിരുന്നു നായകൻ. പിന്നീട് ​ഗ്രാമഫോൺ, വിനോദ​യാത്ര, പെരുമഴക്കാലം, കൽക്കട്ട ന്യൂസ് തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

അക്കാലത്ത് നടി മഞ്ജു വാര്യർ ദിലീപിന്റെ ഭാര്യയാണ്. മഞ്ജു വാര്യർക്ക് ശേഷം മലയാള സിനിമ കണ്ട മികച്ച നടിയായാണ് മീര ജാസ്മിനെ പ്രേക്ഷകർ വിശേഷിപ്പിച്ചത്. ഒരിക്കൽ മഞ്ജുവിനെക്കുറിച്ചും ദിലീപിനെക്കുറിച്ചും മീര ജാസ്മിൻ സംസാരിച്ചിരുന്നു. മഞ്ജു വിവാഹ ശേഷം അഭിനയം നിർത്തിയതിനെക്കുറിച്ച് അന്ന് മീര പരാമർശിച്ചു.

ദിലീപേട്ടനും മഞ്ജു ചേച്ചിയും എന്റെ നല്ല സുഹൃത്തുക്കളാണ്. എന്താണ് മഞ്ജു ചേച്ചി അഭിനയിക്കാത്തതെന്ന് ദിലീപേട്ടനോട് ഞാൻ ചോദിച്ചിട്ടുണ്ട്. മഞ്ജു ചേച്ചിയോട് ചോദിച്ചപ്പോൾ അവർ കംഫർട്ടബിൾ ആണെന്ന് പറഞ്ഞു. അത് അവരുടെ പേഴ്സണൽ ലെെഫാണ്. നമുക്കവിടെ കാര്യമില്ല. എന്നെ സംബന്ധിച്ച് എനിക്കങ്ങനെ നിയന്ത്രണമേ ഇല്ല. കല്യാണം കഴിഞ്ഞാൽ അഭിനയിക്കേണ്ട എന്നില്ല. വിവാഹം ആർട്ടിസ്റ്റിന് തടസമേയല്ല. ഹോളിവുഡിൽ ഒക്കെ എന്താ"

Meera Jasmine  Manju Warrier

കല്യാണം കഴിഞ്ഞ് രണ്ട് മൂന്ന് കുട്ടികളായ ശേഷം 40-45 വയസിലായിരിക്കും അവരുടെ കരിയറിലെ പീക്ക് സ്റ്റാർട്ട് ചെയ്യുന്നത്. തനിക്കിഷ്ടമാണെങ്കിൽ വിവാഹത്തിന് ശേഷവും അഭിനയിക്കുമെന്ന് മീര ജാസ്മിൻ അന്ന് വ്യക്തമാക്കി. പല കാര്യങ്ങളും നമ്മൾ നോക്കണം. വിവാഹം കഴിഞ്ഞാലും ഞാൻ ഷെയ്പ്പ് നിലനിർത്തണം. മെയിന്റെയിൻ ചെയ്യേണ്ട കുറേ കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്താൽ തനിക്ക് വിവാഹ ശേഷവും അഭിനയിക്കാം എന്നും അന്ന് മീര ജാസ്മിൻ പറഞ്ഞു.

മീരയെ പോലെ നിരവധി പേർ ദിലീപിനോട് മഞ്ജു സിനിമാ രം​ഗം വിട്ട് വീട്ടിലിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഒഴിഞ്ഞ് മാറുന്ന തരത്തിലുള്ള മറുപടിയാണ് ദിലീപിൽ നിന്നും വന്നത്. റിപ്പോർട്ടുകൾ പ്രകാരം മഞ്ജു വിവാഹ ശേഷം അഭിനയ രം​ഗത്ത് തുടരുന്നതിൽ ദിലീപിന് താൽപര്യമുണ്ടായിരുന്നില്ല. മഞ്ജുവിന്റെ പ്രായവും മാറ്റവും സൂചിപ്പിച്ച് ഒരിക്കൽ ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

Meera Jasmine  Dileep  Manju Warrier

നിന്നെ 19 വയസിൽ പ്രേക്ഷകർ കണ്ടതാണ്, ആ രൂപമാണ് മനസിൽ, അതിന് ശേഷം കണ്ടിട്ടില്ലെന്ന് മഞ്ജുവിനോട് പറയാറുണ്ട്, തിരിച്ച് വന്ന പലർക്കും പിന്നീട് ശ്രദ്ധിക്കപ്പെടാനായിട്ടില്ല എന്നാണ് ദിലീപ് ഒരിക്കൽ പറഞ്ഞത്. എന്നാൽ മഞ്ജുവിന്റെ കാര്യത്തിൽ മീര പറഞ്ഞത് പോലെയാണ് ഇന്ന് സംഭവിക്കുന്നത്. 45 കാരിയാണ് മഞ്ജു വാര്യർ. 25 വയസുള്ള മകളുടെ അമ്മ. ഇന്ന് മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നടിയായി മഞ്ജു വാര്യർ നിലനിൽക്കുന്നു.

നാൽപതുകളിലാണ് ഹോളിവുഡിൽ പല നടിമാരുടെയും കരിയറിലെ പ്രെെം ടെെം തുടങ്ങുന്നതെന്നാണ് മീര പറഞ്ഞത്. മഞ്ജുവിലൂടെ ഇന്ന് തെന്നിന്ത്യൻ സിനിമാ രം​ഗത്തും ഈ അപൂർവ സാഹചര്യമുണ്ടായി. കരിയറിൽ ഒന്നിന് പിറകെ ഒന്നായി സൂപ്പർഹിറ്റ് സിനിമകൾ മഞ്ജുവിന് ലഭിക്കുന്നു. മലയാളത്തിലും തമിഴിലും നടി സജീവമാണ്. മറുവശത്ത് നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും ഇന്ന് തുടരെ സിനിമകൾ ചെയ്യുന്നുണ്ട്. പാലും പഴവും ആണ് മലയാളത്തിൽ മീരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X