എന്റെ ബേബീസ് അവരാണ്; ഒരിക്കലും എന്റെ പ്രശ്നങ്ങൾ അവരെ അറിയിച്ചിട്ടില്ല, കാരണം; മീര പറഞ്ഞത്

കസ്തൂരിമാൻ ഉൾപ്പെടെയുള്ള സിനിമകളിലൂടെ പ്രേക്ഷക മനസിൽ സ്ഥാനം നേടാൻ കഴിഞ്ഞ നടിയാണ് മീര ജാസ്മിൻ. മഞ്ജു വാര്യർക്ക് ശേഷം വന്ന നടിമാരിൽ ഏറ്റവും കൂടുതൽ മികച്ച സിനിമകൾ ലഭിച്ചതും ജനപ്രീതി നേടാൻ കഴിഞ്ഞതും മീര ജാസ്മിനാണ്. സത്യൻ അന്തിക്കാട്-മീര ജാസ്മിൻ കൂട്ടുകെട്ടിൽ പിറന്ന എല്ലാ സിനിമകളും ശ്രദ്ധ നേടി. കരിയറിൽ മീരയ്ക്ക് ​​ഗോഡ്ഫാദറായത് അന്തരിച്ച ലോഹിതദാസാണ്. ഇദ്ദേഹത്തിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര അഭിനയത്തിൽ തുടക്കം കുറിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മീര ജാസ്മിന്റെ കുടുംബത്തിൽ നിന്നും ദുഖകരമായ വാർത്ത വന്നത്. നടിയുടെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. മീര ജാസ്മിനെ കൂടാതെ നാല് മക്കളാണ് ജോസഫ് ഫിലിപ്പിന്. ജോമോൻ, ജെനി സൂസൻ, സാറ റോബിൻ, ജോർജി ജോസഫ് എന്നിവരാണ് മീരയുടെ സഹോദരങ്ങൾ. ഏറ്റവും ഇളയാളാണ് മീര ജാസ്മിൻ. ഏലിയാമ്മ ജോസഫ് എന്നാണ് മീര ജാസ്മിന്റെ അമ്മയുടെ പേര്. മീരയെ പോലെ സഹോദരങ്ങളും സിനിമാ രം​ഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Meera Jasmine

സഹോദരി ജെനി സാറ ജോസഫ് സ്കൂൾ ബസ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സഹോദരൻ ജോർജ് അസിസ്റ്റന്റെ സിനിമാട്ടോ​ഗ്രാഫറാണ്. തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മീര തുറന്ന് സംസാരിക്കാറില്ല. എന്നാൽ വർഷങ്ങൾക്ക് മുമ്പ് തന്റെ കുടുംബത്തെക്കുറിച്ച് മീര സംസാരിച്ചിട്ടുണ്ട്. കരിയറിലും ജീവിതത്തിലും സ്വന്തമായി തീരുമാനങ്ങളെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് മീര തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചത്.

എന്റെ സ്വന്തമായ തീരുമാനങ്ങളാണ് എല്ലാം. ഞാനങ്ങനെ ഡിപെന്റ് ചെയ്യാറില്ല. എനിക്ക് സുഖമില്ലാത്ത ബ്രദറുണ്ട്. എന്നേക്കാളും നല്ല പ്രായ വ്യത്യാസം ഉണ്ട്. അ​ദ്ദേഹമാണ് കുടുംബത്തിലെ മൂത്തയാൾ. എനിക്ക് എന്റെ സമ്മർദ്ദങ്ങളൊന്നും എന്റെ വീട്ടുകാരെ അറിയിക്കാൻ താൽപര്യം ഇല്ല. ചെറിയ വേദനയുണ്ടെങ്കിൽ ഒന്നും അറിയിക്കില്ല. ട്വന്റി ട്വന്റിയുടെ സമയത്തൊക്കെ ഓരോരുത്തർ ഓരോന്ന് പ്രചരിപ്പിച്ച് നടന്നു.

Meera Jasmine

പ്രൊഫഷനാകുമ്പോൾ ഫീൽഡിൽ പല പ്രശ്നങ്ങളും ഉണ്ടാകുമല്ലോ. അതൊക്കെ ഞാൻ അമ്മയോട് പറയുകയോ അവരെ വേദനിപ്പിക്കുകയോ ചെയ്യില്ല. കാരണം എന്നെ സംബന്ധിച്ച് അവരെ ശ്രദ്ധിക്കണം, അവർ എന്നെയല്ല. എന്റെ ബേബീസ് ഇപ്പോൾ അവരാണ്. എന്റെ അച്ഛനും അമ്മയും മൂത്ത ചേട്ടനുമാണ് എന്നെ സംബന്ധിച്ച് ബേബീസ്. അവർക്ക് ഒരിക്കലും ഒരു ഭാരം ഞാൻ കൊടുക്കില്ല. എന്റെ കാര്യങ്ങൾ ഞാൻ തന്നെ തീരുമാനിക്കും.

ഞാൻ തീരുമാനിച്ച് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അത് ഞാൻ തന്നെ അനുഭവിക്കുമെന്നും മീര ജാസ്മിൻ വ്യക്തമാക്കി. കരിയറിൽ സജീവമായിരുന്ന കാലത്ത് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മീര ഇക്കാര്യങ്ങൾ സംസാരിച്ചത്. ഏറെക്കാലം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന മീര ഇപ്പോൾ വീണ്ടും സജീവമാവുകയാണ്. ക്യൂൻ എലിസബത്താണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ടെസ്റ്റ് എന്ന തമിഴ് ചിത്രം പുറത്തിറങ്ങാനുണ്ട്. മീരയെക്കൂടാതെ നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവരാണ് ടെസ്റ്റിൽ പ്രധാന വേഷം ചെയ്യുന്നത്.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X