'മഞ്ജു ചേച്ചിയോട് ഞാൻ അന്ന് ചോദിച്ചതാണ്'; കാവ്യ-ദിലീപ് വിവാഹത്തിന് പറന്നെത്തുകയും ചെയ്ത മീര

മലയാളത്തിൽ മീര ജാസ്മിനെ പോലെ തരം​ഗം സൃഷ്ടിക്കാൻ കഴിഞ്ഞ നായികമാർ കുറവാണ്. നിരവധി സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച മീരയ്ക്ക് ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നായികാ പ്രാധാന്യമുള്ള സിനിമകൾ തുടരെ ലഭിച്ചതാണ് മീര ജാസ്മിനെ കരിയറിൽ തുണച്ചത്. നായകന്റെ നിഴലിൽ നിൽക്കുന്ന കഥാപാത്രങ്ങൾ മീര മലയാളത്തിൽ ചെയ്തിട്ടില്ല. ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രം​ഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് മീര ജാസ്മിൻ.

വർഷങ്ങളായി ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും മീര ജാസ്മിന് സിനിമാ താരങ്ങളുമായി അടുത്ത സൗഹൃദമില്ല. ഇതേക്കുറിച്ച് നടി തന്നെ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം നടൻ ദിലീപ് മീരയുടെ അടുത്ത സുഹൃത്തായിരുന്നു. ഇന്നും ഈ സൗഹൃദം നിലനിൽക്കുന്നുണ്ട്. ദിലീപിന്റെ ജീവിതത്തിലെ പല ഘട്ടങ്ങൾ മീര ജാസ്മിൻ കണ്ടതാണ്. ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരെക്കുറിച്ചും ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനെക്കുറിച്ചും മീര മുമ്പ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

 Meera Jasmine,  Kavya Madhavan, Dileep

മഞ്ജുവും ദിലീപും വിവാഹിതരായിരുന്ന കാലത്ത് ഇരുവരെയും കുറിച്ച് ഒരു അഭിമുഖത്തിൽ മീര സംസാരിച്ചിരുന്നു. മഞ്ജു അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് മീര ‌അന്ന് പരാമർശിച്ചു. ദിലീപേട്ടനും മഞ്ജു ചേച്ചിയും എന്റെ നല്ല സുഹൃത്തുക്കളാണ്. എന്താണ് മഞ്ജു ചേച്ചി അഭിനയിക്കാത്തതെന്ന് ദിലീപേട്ടനോട് ഞാൻ ചോദിച്ചിട്ടുണ്ട്. മഞ്ജു ചേച്ചിയോട് ചോദിച്ചപ്പോൾ അഭിനയിക്കാത്തതിൽ അവർ കംഫർട്ടബിൾ ആണെന്ന് പറഞ്ഞു. അത് അവരുടെ പേഴ്സണൽ ലൈഫാണ്.

നമുക്കതിൽ കാര്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു നിയന്ത്രണമേ ഇല്ല. വേണമെങ്കിൽ അഭിനയിക്കാം, വേണ്ടെങ്കിൽ അഭിനയിക്കേണ്ട. കല്യാണം കഴിഞ്ഞാൽ അഭിനയിക്കേണ്ട എന്ന തീരുമാനമില്ല. സിനിമയ്ക്ക് വിവാഹം ഒരു തടസമില്ല. ഹോളിവുഡിലൊക്കെ കരിയറിലെ പീക്ക് തുടങ്ങുന്നത് തന്നെ കല്യാണം കഴിഞ്ഞ് രണ്ട് മൂന്ന് കുട്ടികളായി നാൽപത് വയസിലോ മറ്റോ ആയിരിക്കും.

ഞാൻ വിവാഹം കഴിഞ്ഞ് അഭിനയിക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ചിലപ്പോൾ പല കാര്യങ്ങളും നോക്കേണ്ടി വരും. എന്റെ ഷെയ്പ്പ് മെയ്ന്റെയിൻ ചെയ്യണം. അത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ സിനിമാ രം​ഗത്ത് തുടരാമെന്നും മീര ജാസ്മിൻ അന്ന് അഭിപ്രായപ്പെട്ടു.

പിന്നീട് വർഷങ്ങൾക്കിപ്പുറവും ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തപ്പോൾ മീര നേരിട്ടെത്തി ആശംസകളും അറിയിച്ചു. അവർ ഒന്നിക്കുന്നതിൽ സന്തോഷമുണ്ട്. അവർ ഹാപ്പിയായി നല്ലൊരു ജീവിതം നയിക്കട്ടെ എന്നേ എനിക്ക് പറയാനുള്ളൂ. വിവാ​ഹത്തിന് എല്ലാവരെയും വിളിച്ചിട്ടുണ്ട്. ഞാനൊരു കുടുംബം പോലെ തന്നെയാണ്. നേരത്തെ പ്ലാൻ ചെയ്ത വിവാഹമാണെന്ന് തോന്നുന്നില്ലെന്നും മീര ജാസ്മിൻ അന്ന് വ്യക്തമാക്കി. ദിലീപിനൊപ്പം നിരവധി സിനിമകളിൽ മീര ജാസ്മിൻ അഭിനയിച്ചിട്ടുണ്ട്. ​

 Meera Jasmine, Dileep

നടി അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത് ദിലീപ് നായകനായ സൂത്രധാരൻ എന്ന സിനിമയിലൂടെയാണ്. പിന്നീട് ​ഗ്രാമഫോൺ, പെരുമഴക്കാലം, വിനോദയാത്ര തുടങ്ങി നിരവധി സിനിമകളിൽ ദിലീപും മീരയും ഒരുമിച്ചത്തി. കാവ്യയും മീരയും തുല്യ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത സിനിമയാണ് പെരുമഴക്കാലം.

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഈ സിനിമയിലൂടെ കാവ്യ സ്വന്തമാക്കി. ഇതേക്കുറിച്ചും മീര അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. കാവ്യ പുരസ്കാരത്തിന് അർഹയാണ്. തന്നെപ്പോലെ എല്ലാവർക്കും കരിയറിൽ അവരുടേതായ സ്വപ്നങ്ങൾ ഉണ്ടെന്നും മീര ജാസ്മിൻ ചൂണ്ടിക്കാട്ടി.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X