ലോകത്തിലെ തന്നെ മികച്ച അഞ്ച് നടന്മാരില്‍ ഒരാളാണ് അദ്ദേഹം, പ്രിയതാരത്തെ കുറിച്ച് മീരാ ജാസ്മിന്‍

By Midhun Raj

മലയാളത്തില്‍ ഒരുകാലത്ത് മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയ താരമാണ് മീരാ ജാസ്മിന്‍. ദിലീപിന്റെ നായികയായി സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായാണ് മീര മോളിവുഡില്‍ കൂടുതല്‍ സജീവമായിരുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍,ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെയെല്ലാം നായികയായി മീരാ ജാസ്മിന്‍ എത്തിയിരുന്നു.

മോഹന്‍ലാലിനൊപ്പം രസതന്ത്രം എന്ന ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചു. മോഹന്‍ലാല്‍-മീരാജാസ്മിന്‍ ചിത്രങ്ങളില്‍ രസതന്ത്രമാണ് തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയത്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

അതേസമയം മോഹന്‍ലാലിനെ കുറിച്ച്

അതേസമയം മോഹന്‍ലാലിനെ കുറിച്ച് കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ മീരാ ജാസ്മിന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. ലാലേട്ടനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമാണെന്ന് നടി പറയുന്നു. അദ്ദേഹത്തിന്‌റെ കൂടെ അഭിനയിക്കുമ്പോള്‍ എന്നിലും എന്തൊക്കെയോ കാര്യങ്ങള്‍ നടക്കുന്ന പോലെ തോന്നും. ഓപ്പോസിറ്റ് നില്‍ക്കുന്ന ആളെ കണ്ട് നമ്മളോടും നന്നായി പെര്‍ഫോമന്‍സ് ചെയ്തുപോവും.

ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍

ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ അങ്ങനെയൊരു അനുഭവമായിരുന്നു. ഒരുപാട് നല്ല സിനിമകള്‍ ഇനിയും ലാലേട്ടനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ലാലേട്ടന് എല്ലാ സിനിമകള്‍ ചെയ്യുമ്പോഴും ഇന്‍ഡ്രസ്റ്റാണ്. ഇത്രയും സിനിമകള്‍ ചെയ്ത ആളാണെന്ന് പുളിയെ കാണുമ്പോള്‍ തോന്നില്ല. അഭിനയം കണ്ടാല്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ ചെയ്യുന്ന ഒരു സ്പിരിറ്റാണ് ലാലേട്ടനുളളത്.

അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടറാണ്

അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടറാണ്. മോഹന്‍ലാല്‍ എന്ന ആക്ടര്‍ ശരിക്കും ലോകത്തിലെ തന്നെ അഞ്ച് മികച്ച നടന്മാരില്‍ ഒരാളാണ്. നമ്മള്‍ എപ്പോഴും ഹോളിവുഡ് ആക്ടേഴ്‌സിന്റെ പേരുകളാണ് പറയുക. എന്നാല്‍ അദ്ദേഹം ആ ടോപ് ഫൈവിലുണ്ട്. ടോപ് ഫൈവ് എന്നൊന്നും പറയാന്‍ പാടില്ല ശരിക്കും ഒരു ആക്ടറിനെ കഴിവിനെ പക്ഷേ അദ്ദേഹം അതിലുളള ആളാണ്.

എനിക്ക് എപ്പോഴും വിഷമുണ്ടാക്കുന്ന

എനിക്ക് എപ്പോഴും വിഷമമുണ്ടാക്കുന്ന കാര്യമാണ് ബോളിവുഡ് സിനിമകളെ ഭയങ്കര ഹൈപ്പ് കൊടുത്ത് പറയുന്നത്. ഞാന്‍ ശരിക്കും അവരെ ബഹുമാനിക്കുന്നുണ്ട്. അമിതാഭ് ബച്ചനെയും മറ്റു നടന്മാരെയും എല്ലാം ഇഷ്ടമാണ്. എന്നാല്‍ എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരും ഉളളൂ. അഭിമുഖത്തില്‍ മീരാ ജാസ്മിന്‍ പറഞ്ഞു

Recommended Video

ഹരികൃഷ്ണന്‍സിന്റെ വിജയ രഹസ്യത്തെ കുറിച്ച് ഫാസില്‍ | Filmibeat Malayalam
മലയാളത്തിന് പുറമെ തമിഴ്

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച താരമാണ് മീരാ ജാസ്മിന്‍. ഗ്ലാമര്‍ റോളുകളേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് താരം തിളങ്ങിയത്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അവാര്‍ഡുകളും തന്റെ കരിയറില്‍ മീര നേടിയിരുന്നു. വിവാഹ ശേഷം വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചത്. മീരയുടെ ചിത്രങ്ങള്‍ ഇന്നും ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്.

More from Filmibeat

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X