അവരുടെ മോശം ഉദ്ദേശ്യം നടക്കാതായപ്പോൾ പ്രചരിപ്പിച്ചത്; മീര അന്നേ തുറന്ന് പറഞ്ഞു; 'മുതിർന്ന നടിമാർ പോലും...'

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ രം​ഗത്തെ രഹസ്യങ്ങൾ മറ നീക്കി പുറത്ത് വരികയാണ്. നടിമാർ ചൂഷണം നേരിടുന്നുണ്ടെന്നും കാസ്റ്റിം​ഗ് കൗച്ചിന് ഇരയാകുന്ന നടിമാരുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഞെ‌ട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്ത് വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാൻ വേണ്ടി ഏറെ പ്രയത്നിച്ചത് ഡബ്ല്യുസിസിയാണ്. പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ള നടിമാർ ഇതിന് വേണ്ടി ഏറെ പരിശ്രമിച്ചു. അതേസമയം ഇവർക്ക് മുന്നേ തനിക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്ന് പറയാൻ ധൈര്യം കാണിച്ച നടിയാണ് മീര ജാസ്മിൻ.

മലയാള സിനിമാ രം​ഗത്ത് നിന്നും മീരയെ ഒതുക്കിയെന്ന് കുറച്ച് വർഷങ്ങൾക്ക് മുന്നേ സംസാരമുണ്ടായിരുന്നു. തിരക്കേറിയ നടിയായിരുന്ന മീര പതിയെ സിനിമാ രം​ഗത്ത് നിന്നും അകന്നു. തനിക്ക് നേരെ മോശം സമീപനം ഉണ്ടായിട്ടുണ്ടെന്ന് മീര തുറന്ന് പറഞ്ഞിട്ടുണ്ട്. തന്നെക്കുറിച്ച് ​പ്രചരിച്ച ​ഗോസിപ്പുകൾക്ക് കാരണമുണ്ടെന്നും മീര അന്ന് വ്യക്തമാക്കി. നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

Meera Jasmine

അച്ചടക്കം പാലിക്കാത്ത നടിയല്ല ഞാൻ. എന്നോട് എന്തെങ്കിലുമൊക്കെ ഉദ്ദേശ്യം അവർക്കുണ്ടായിരിക്കാം. അവരുടെ ഉദ്ദേശ്യത്തിന് നിൽക്കാതെ വരുമ്പോൾ പറഞ്ഞ് പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ്. ഒരിക്കലും അച്ചടക്കം പാലിക്കാത്ത കുട്ടിയല്ല ഞാൻ. എന്നെ അച്ചടക്കത്തോടെ തന്നെയാണ് എന്റെ മാതാപിതാക്കൾ വളർത്തിയത്. മോശമായി എന്നോട് പെരുമാറാൻ വന്നാൽ ഞാൻ പ്രതികരിക്കും. റിയാക്ട് ചെയ്യാതെ പാവം പോലെ അയ്യോ എന്ന് പറഞ്ഞ് നിൽക്കുന്ന കുട്ടിയല്ല ഞാൻ. അവർക്കിട്ട് തട്ടിക്കളിക്കാനുള്ള പന്തല്ല ഞാൻ.

മുതിർന്ന നടിമാരിൽ നിന്നുൾപ്പെടെ ആദ്യ കാലത്ത് പല രീതിയിലുള്ള മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ചില സംവിധായകരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ സംവിധായകരെന്ന് പറയാം. എനിക്ക് ആ സമയത്ത് ഒത്തിരി വിഷമം തോന്നിയിട്ടുണ്ട്. ഇതൊക്കെ ഇട്ടിട്ട് പോകാം, സിനിമയില്ലെങ്കിലും എങ്ങനെയും ജീവിക്കാം എന്ന തോന്നൽ വന്നിട്ടുണ്ട്. എന്റെ ക്യാരക്ടർ വെച്ച് എനിക്ക് ആരുടെയും അടിമയായി നിൽക്കാൻ പറ്റില്ല. ഈശ്വരനിൽ എല്ലാം സമർപ്പിച്ച് ചെയ്യുന്ന കു‌ട്ടിയാണ്.

Meera Jasmine

എല്ലാവരെയും ബഹുമാനിക്കുന്നു. പക്ഷെ നമ്മളെ ചൂഷണം ചെയ്യാൻ വന്നാൽ എനിക്ക് അം​ഗീകരിച്ച് കൊടുക്കാൻ പറ്റില്ല. പുതിയതായി വന്ന ആർട്ടിസ്റ്റായതിനാൽ നമുക്ക് വേറെ വഴിയില്ല എന്ന ധാരണ കൊണ്ടായിരിക്കാം അവരങ്ങനെ ചെയ്യുന്നത്. അന്നും എന്റേതായ രീതിയിൽ ഞാൻ ഫൈറ്റ് ചെയ്യുമായിരുന്നു. ദൈവമായിരിക്കും എന്നെ അങ്ങനെ ചെയ്യിക്കുന്നത്.

ഞാൻ അനുഭവിച്ചത് പറഞ്ഞ് കഴിഞ്ഞാൽ അവരെന്ത് വിചാരിക്കും എന്ന് ചിന്തിക്കാറില്ല. അവരെന്ത് ചിന്തിച്ചാലും എനിക്ക് കുഴപ്പമില്ല. നമ്മൾ ആരുടെയും അടിമയാകാനല്ല വന്നത്. നമ്മുടെ ജോലി ചെയ്യാനാണ്. തുറന്ന് പറയാനുള്ള ഭയമില്ല. നാളെ എന്നെ മാറ്റി നിർത്തുമോ എന്ന് ചിന്തിക്കാറില്ല. എന്നെ ദൈവമാണ് മാറ്റി നിർത്തുന്നത്. ഞാനതിൽ ഒരിക്കലും ഭയക്കുന്നില്ലെന്നും മീര ജാസ്മിൻ അന്ന് വ്യക്തമാക്കി. യാതൊരു സംരക്ഷണമില്ലാതെ സിനിമാ രം​ഗത്തേക്ക് വരുന്ന പെൺകുട്ടിക്ക് മുന്നിൽ അപകട സാധ്യതകളുണ്ടെന്നും ഒരിക്കൽ മീര ജാസ്മിൻ പറഞ്ഞിട്ടുണ്ട്. സിനിമാ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് മീര.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X